Ml

اَلنِّيَّةُ | Intentions

اَللَّهُمَّ إِنِّي نَوَيْتُ بِالصَّلَوٰةِ عَلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ امْتِثَالاً لِّأَمْرِكَ وَتَصْدِيقًا لِنَبِيِّكَ مُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَمَحَبَّةً فِيهِ وَشَوْقًا إِلَيْهِ وَتَعْظِيمًا لِّقَدْرِهِ وَلِكَوْنِهِ أَهْلاً لِّذَلِكَ
അല്ലാഹുവേ, നിന്റെ കൽപ്പന പാലിച്ചും നിന്റെ പ്രവാചകൻ മുഹമ്മദ് നബി(സ്വ)യിലുള്ള ദൃഢവിശ്വാസത്താലും, അദ്ദേഹത്തോടുള്ള സ്നേഹത്താലും അനുരാഗത്താലും മഹത്വത്തെ ആദരിച്ചും ഈ സ്വലാത്ത് ചൊല്ലാൻ ഞാൻ നിയ്യത്ത് ചെയ്യുന്നു
فَتَقَبَّلْهَا مِنِّي بِفَضْلِكَ وَإِحْسَانِكَ وَأَزِلْ حِجَابَ الْغَفْلَةِ عَنْ قَلْبِي وَاجْعَلْنِي مِنْ عِبَادِكَ الصَّالِحِينَ.
അതിനാൽ നിന്റെ ഔദാര്യത്താലും അനുഗ്രഹത്താലും ഇത് എന്നിൽ നിന്ന് സ്വീകരിക്കുകയും എന്റെ ഹൃദയത്തിൽ നിന്ന് അശ്രദ്ധയുടെ മറ നീക്കി എന്നെ നിന്റെ സജ്ജനങ്ങളിൽ ഉൾപ്പെടുത്തുകയും ചെയ്യേണമേ
اَللَّهُمَّ زِدْهُ شَرَفًا عَلَىٰ شَرَفِهِ الَّذِيٓ أَوْلَيْتَهُ. وَعِزًّا عَلَىٰ عِزِّهِ الَّذِيٓ أَعْطَيْتَهُ.
അല്ലാഹുവേ, നീ അദ്ദേഹത്തിന് നേരത്തെ നൽകിയ ആദരവിന്മേൽ മേൽക്കുമേൽ ആദരവും നീ നൽകിയ പ്രതാപത്തിന്മേൽ പ്രതാപവും വർദ്ധിപ്പിക്കേണമേ
وَنُورًا عَلَىٰ نُورِهِ الَّذِي مِنْهُ خَلَقْتَهُ وَأَعْلِ مَقَامَهُ فِي مَقَامَاتِ الْمُرْسَلِينَ. وَدَرَجَتَهُ فِي دَرَجَاتِ النَّبِيئِينَ.
നീ പ്രകാശത്താൽ പടച്ച അദ്ദേഹത്തിന് കൂടുതൽ പ്രകാശമേകുകയും പ്രവാചകന്മാരുടെയും ദൂതന്മാരുടെയും അത്യുന്നത പദവികളിൽ അദ്ദേഹത്തിന്റെ സ്ഥാനത്തെ ഉയർത്തുകയും ചെയ്യേണമേ
وَأَسْئَلُكَ رِضَاكَ وَرِضَاهُ يَا رَبَّ الْعَالَمِينَ. مَعَ الْعَافِيَةِ الدَّآئِمَةِ وَالْمَوْتِ عَلَى الْكِتَابِ وَالسُّنَّةِ وَالْجَمَاعَةِ وَكَلِمَتَيِ الشَّهَادَةِ عَلَىٰ تَحْقِيقِهَا مِنْ غَيْرِ تَبْدِيلٍ وَّلَا تَغْيِيرٍ.
ലോകരക്ഷിതാവേ, നിന്റെയും പ്രവാചകന്റെയും പ്രീതിയും ശാശ്വതമായ സൗഖ്യവും മാറ്റമില്ലാത്ത സത്യസാക്ഷ്യത്തോടെ ഖുർആനിലും സുന്നത്തിലും ജമാഅത്തിലും അധിഷ്ഠിതമായ അന്ത്യവും ഞാൻ നിന്നോട് തേടുന്നു
وَاغْفِرْ لِي مَا ارْتَكَبْتُهُ بِفَضْلِكَ وَجُودِكَ وَكَرَمِكَ يَآ أَكْرَمَ الْأَكْرَمِينَ.
ഏറ്റവും വലിയ ഔദാര്യവാനായവനേ, നിന്റെ കൃപയാലും ദാനശീലത്താലും ഞാൻ ചെയ്തുപോയ പാപങ്ങൾ എനിക്ക് പൊറുത്തുതരേണമേ
وَصَلَّى اللَّهُ عَلَىٰ سَيِّدِنَا مُحَمَّدٍ خَاتَمِ النَّبِيِّينَ وَإِمَامِ الْمُرْسَلِينَ. وَعَلَىٰٓ ءَالِهِ وَصَحْبِهِ أَجْمَعِينَ. وَسَلَامٌ عَلَى الْمُرْسَلِينَ. وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ.
പ്രവാചകന്മാരുടെ മുദ്രയും ദൂതന്മാരുടെ നേതാവുമായ മുഹമ്മദ് നബി(സ്വ)യുടെയും കുടുംബത്തിന്റെയും അനുചരന്മാരുടെയും മേൽ അല്ലാഹുവിന്റെ രക്ഷയുണ്ടാകട്ടെ; ദൂതന്മാർക്ക് സലാമും അല്ലാഹുവിന് സ്തുതിയും ഉണ്ടാകട്ടെ