أَشْرَقَتْ أَنْوَارْ مُحَمَّد
മുഹമ്മദിന്റെ പ്രകാശങ്ങൾ ഉദിച്ചു.
Ml
أَشْرَقَتْ أَنْوَارْ مُحَمَّد
عِنْدَمَا هَلَّ الْرَّبِيع
മുഹമ്മദീയ പ്രകാശങ്ങൾ പ്രശോഭിച്ചു
റബീഅ് മാസം സമാഗതമായ വേളയിൽ
يَا لَهُ مَوْلُودْ مُمَجَّدْ
صَانَهُ اللهُ الْسَّمِيع
ഹാ! എത്രയോ മഹത്വപൂർണ്ണനായ നവജാതൻ!
സർവ്വവും ശ്രവിക്കുന്നവൻ അവനെ കാത്തുരക്ഷിച്ചു
لَيْلَةُ الإِثْنَيْنِ وَضَعَتْ
آمِنَةْ خَيْرَ الأَنَام
തിങ്കളാഴ്ച രാവിൽ ആമിന പ്രസവിച്ചു
സൃഷ്ടികളിൽ അത്യുത്തമനായ പുണ്യവാളനെ
مَعْ طُلُوعِ الْفَجْرِ سَمِعَتْ
أَنَّهُ وُلِدَ الْشَّفِيعْ
പ്രഭാതോദയത്തോടൊപ്പം ആ വിളി കേട്ടു
ശുപാർശകൻ ജനിച്ചുവെന്ന്