خَبِّرِي يَا نُسِيْمَةْ عَنْ مُغْرَم
ഓ ഇളംകാറ്റേ, ഒരനുരാഗിയെക്കുറിച്ച് പറയൂ.
Ml
خَبِّرِي يَا نُسِيْمَةْ عَنْ مُغْرَمْ
شَجِي وَلْهَانْ عَاشِقِ الْأَنْوَارْ
അല്ലയോ മന്ദമാരുതനേ, ഒരു പ്രേമിയെക്കുറിച്ച് നീ അറിയിച്ചാലും
ദുഃഖിതനും വ്യാകുലനുമായ ആ പ്രകാശങ്ങളുടെ അനുരാഗിയെക്കുറിച്ച്
أَنْتِ عَنِّي اشْتَكِي لُهْ عَنْ حَالِي
طُولَ اللَّيَالِي سَهْرَانْ كَيْ أَرَى الْمُخْتَارْ
എനിക്കായി എന്റെ സങ്കടങ്ങൾ നീ അദ്ദേഹത്തോട് പറയൂ
മുختارായ പ്രവാചകനെ ദർശിക്കാൻ രാത്രികളിലുടനീളം ഞാൻ ഉറക്കമൊഴിയുന്നു
مَنْ يَلُمْنِي فِي غَرَامِي طَالَمَا عَاشِقْ جَمَالَكْ
كُنْ شَفِيعِي يَا تِهَامِي جُدْ تَعَطَّفْ بِنَوَالَكْ
അങ്ങയുടെ സൗന്ദര്യത്തിൽ അനുരക്തനായ എന്നെ ആരു പഴിക്കാനാണ്
അല്ലയോ തിഹാമി, അങ്ങെന്റെ ശുപാർശകനാകണേ, അങ്ങയുടെ ഔദാര്യത്താൽ കനിവു കാട്ടണേ
يَا مُحَمَّدْ يَا مُمَجَّدْ يَا مُؤَيَّدْ بِالْشَّفَاعَةْ
هَا أَنَا عِنْدَ بَابِك أَرْتَجِي الْأَنْظَارْ
ഓ മുഹമ്മദ് നബിയേ, സ്തുത്യർഹരേ, ശുപാർശയാൽ ബലപ്പെട്ടവരേ
ഇതാ അങ്ങയുടെ പടിവാതിൽക്കൽ ഞാൻ അങ്ങയുടെ കടാക്ഷത്തിനായി കൊതിക്കുന്നു