بَحِبَّك وَ بَرِيْدَك
നിന്നെ സ്നേഹിക്കുന്നു, നിന്നെ കൊതിക്കുന്നു
Ml
Ml
بَحِبَّك وَ بَرِيْدَك
وَاتْمَنَّى أَبُوس إِيدَك
നിന്നെ ഞാൻ സ്നേഹിക്കുന്നു, നിന്നിലഭിലഷിക്കുന്നു
നിൻ തൃക്കരങ്ങൾ ചുംബിക്കാൻ ഞാൻ ആശിക്കുന്നു
خَدَّامَك وَمُرِيدَك
يَا جَدَّ الْحَسَنَيْن
അങ്ങയുടെ ദാസനും അനുഗാമിയുമാണ് ഞാൻ
ഹസനൈനിയുടെ പിതാമഹരേ
حَبِيْبِي مُحَمَّد
مَفِيشْ زَيُّه اتْنِين
എന്റെ പ്രിയതമൻ മുഹമ്മദ്
അദ്ദേഹത്തെപ്പോലെ മറ്റാരുമില്ല
حُبُّه سَاكِن قَلْبِي
يَزِيد كُلِّ اتْنَيْنِ
അവിടുത്തെ സ്നേഹം എൻ ഹൃദയത്തിൽ വസിക്കുന്നു
ഓരോ നിമിഷവും അത് വർദ്ധിച്ചുകൊണ്ടിരിക്കുന്നു
جَمَالُه وَ دَلَالُه
مِتْغَطِي بْجَلَالُه
അവിടുത്തെ സൗന്ദര്യവും ലാവണ്യവും
ഗാംഭീര്യത്താൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു
وَتِقْعُد قْبَالُه
تُشُوفْهُم الِاتْنَيْن
അങ്ങയുടെ ചാരത്തിരിക്കുമ്പോൾ
ഇവ രണ്ടും ഒരുമിച്ച് ദർശിക്കാം
بَحِبَّك وَ بَرِيْدَك
وَاتْمَنَّى أَبُوس إِيدَك
നിന്നെ ഞാൻ സ്നേഹിക്കുന്നു, നിന്നിലഭിലഷിക്കുന്നു
നിൻ തൃക്കരങ്ങൾ ചുംബിക്കാൻ ഞാൻ ആശിക്കുന്നു
خَدَّامَك وَمُرِيدَك
يَا جَدَّ الْحَسَنَيْن
അങ്ങയുടെ ദാസനും അനുഗാമിയുമാണ് ഞാൻ
ഹസനൈനിയുടെ പിതാമഹരേ
يَا أَجْمَل هَدِيَّة
مِنْ رَبِّ الْبَرِيَّة
സൃഷ്ടികളെയെല്ലാം പരിപാലിക്കുന്നവനിൽ നിന്നുള്ള
അതിമനോഹരമായ സമ്മാനമേ
لِكُلِّ الدُّنْيَا دِيَّا
يَا جَدَّ الْحَسَنَيْن
ഈ ലോകത്തിനാകെയും നൽകപ്പെട്ടവനേ
ഹസനൈനിയുടെ പിതാമഹരേ
مَاهْوِنْتَ قَمَرْهَا
وَانْتَ اللِّي مُنَوِرْهَا
അങ്ങ് ഈ ലോകത്തിന്റെ പൂർണ്ണചന്ദ്രനാണ്
അങ്ങാണ് അതിനെ പ്രകാശിപ്പിക്കുന്നത്
وَمْفَتَاح اسَرَارْهَا
يَا جَدَّ الْحَسَنَيْن
അതിന്റെ രഹസ്യങ്ങളുടെ താക്കോലും അങ്ങാണ്
ഹസനൈനിയുടെ പിതാമഹരേ
بَحِبَّك وَ بَرِيْدَك
وَاتْمَنَّى أَبُوس إِيدَك
നിന്നെ ഞാൻ സ്നേഹിക്കുന്നു, നിന്നിലഭിലഷിക്കുന്നു
നിൻ തൃക്കരങ്ങൾ ചുംബിക്കാൻ ഞാൻ ആശിക്കുന്നു
خَدَّامَك وَمُرِيدَك
يَا جَدَّ الْحَسَنَيْن
അങ്ങയുടെ ദാസനും അനുഗാമിയുമാണ് ഞാൻ
ഹസനൈനിയുടെ പിതാമഹരേ
حَبِيبِي وَعْنَيَّا
أَحْمَد ضَيّ عْنَيَّا
എന്റെ പ്രിയനും എൻ നയനങ്ങളുമാണ് അവിടുന്ന്
അഹമ്മദ് നബി എന്റെ കാഴ്ചയുടെ വെളിച്ചമാണ്
أَنْتَ الْغَالِي عَلَيَّا
يَا جَدَّ الْحَسَنَيْن
അങ്ങെനിക്ക് ഏറ്റവും പ്രിയപ്പെട്ടവനാണ്
ഹസനൈനിയുടെ പിതാമഹരേ
وَبِنْتَك الْبَتُول
يَا عُيُونَ الرَّسُول
പരിശുദ്ധയായ അങ്ങയുടെ മകളും
പ്രവാചകന്റെ കണ്മണിയുമായവൾ
نَرْجُو مِنْكُم قَبُول
يَا جَدَّ الْحَسَنَيْن
അങ്ങയിൽ നിന്നുള്ള അംഗീകാരം ഞങ്ങൾ ആശിക്കുന്നു
ഹസനൈനിയുടെ പിതാമഹരേ
بَحِبَّك وَ بَرِيْدَك
وَاتْمَنَّى أَبُوس إِيدَك
നിന്നെ ഞാൻ സ്നേഹിക്കുന്നു, നിന്നിലഭിലഷിക്കുന്നു
നിൻ തൃക്കരങ്ങൾ ചുംബിക്കാൻ ഞാൻ ആശിക്കുന്നു
خَدَّامَك وَمُرِيدَك
يَا جَدَّ الْحَسَنَيْن
അങ്ങയുടെ ദാസനും അനുഗാമിയുമാണ് ഞാൻ
ഹസനൈനിയുടെ പിതാമഹരേ
شُوفْتُه أَنِي قُصَادِي
اتْكَسَفْت أَنَادِي
എന്റെ മുന്നിൽ അവിടുത്തെ കണ്ടപ്പോൾ
വിളിക്കാൻ എനിക്ക് ലജ്ജ തോന്നി
وِبْقَلْبِي سُهَادِي يَا جَدِّي
يَا جَدَّ الْحَسَنَيْن
ഹൃദയം വിരഹത്താൽ തുടിക്കവെ ഓ എന്റെ വലിയുപ്പ
ഹസനൈനിയുടെ പിതാമഹരേ
يِنْدَهْلِي وَاجِيلُه
يِفْرِشْلِي مَنْدِيلُه
അവിടുന്ന് എന്നെ വിളിക്കുന്നു, ഞാൻ അണയുന്നു
എനിക്കായി തന്റെ മേലങ്കി വിരിക്കുന്നു
حَبِيبِي أَنَادِيلُه
يَا جَدَّ الْحَسَنَيْن
എന്റെ പ്രിയതമനെ ഞാൻ വിളിക്കുന്നു
ഹസനൈനിയുടെ പിതാമഹരേ