يَـا سَـيِّـدَ الرُّسْـلِ غَـارَة
യാ സയ്യിദ അൽ റുസ്ല്‍ ഗാരാ
Ml
الله الله يَا الله الله الله يَا الله
يَـا رَبِّ صَـلِّ عَـلَـى الـمُخْتَارِ خَيْرِ العَبِيدْ
അല്ലാഹു അല്ലാഹു യാ അല്ലാഹ് അല്ലാഹു അല്ലാഹു യാ അല്ലാഹ്
എന്റെ നാഥാ, ദാസന്മാരിൽ ഉത്തമനായ മുസ്തഫാ തങ്ങളുടെ മേൽ അനുഗ്രഹം ചൊരിയേണമേ.
يَـا سَـيِّـدَ الرُّسْـلِ غَـارَةْ لِأَقَـلِّ الـعَـبِـيـدْ
بِـوَصْلِ مَـحْبُوبِ قَـلْبِي يَـنْطَفِي ذَا الوَقِيدْ
പ്രവാചകരുടെ നേതാവേ, എളിയവനായ ഈ ദാസനെ സഹായിക്കണേ
ഹൃദയപ്രിയനുമായുള്ള സമാഗമത്താൽ ഈ വിരഹാഗ്നി കെട്ടടങ്ങുന്നു.
قَـدْ يَـجْـمَـعُ اللهُ مِـنْ بَعْدِ الأَيَـاسِ البَعيدْ
وَكَيْفَ آيِسْ وَهُـوْ قَـادِرْ عَـلَـى مَـا يُرِيـدْ
കഠിനമായ നിരാശകൾക്ക് ശേഷവും അല്ലാഹു സമാഗമമുണ്ടാക്കിയേക്കാം
അവൻ ഇച്ഛിക്കുന്നത് പ്രവർത്തിക്കാൻ സർവ്വശക്തനായിരിക്കെ ഞാൻ എന്തിനു നിരാശനാകണം?
نَـذَرْتُ شَافْعَلْ إذَا شَاهَدْتُ عَيدِيدَ عِيدْ
يَــا وَادِيَ الغِيدِ ذِي مَــا مِثْلُهُمْ قَــطُّ غِيدْ
ഐദീദിലെ പെരുന്നാൾ കാഴ്ച കാണാനായാൽ ചെയ്യേണ്ടവ ഞാൻ നേർച്ചയാക്കിയിട്ടുണ്ട്
സമാനതകളില്ലാത്ത സുന്ദരന്മാർ വസിക്കുന്ന മനോഹരമായ താഴ്വരയേ!
قُـولُـوا لَـهُـمْ: مَـا تَـرِقُّوا لِلغَرِيبِ الوَحِيدْ
مَـهْـلاً مِـنَ البُعْدِ مَهْلاً مَـا عَـلَـى ذَا مَزِيدْ
അവരോട് ചോദിക്കൂ: ഏകാകിയായ ഈ അന്യനോട് നിങ്ങൾക്ക് ഒട്ടും കരുണയില്ലേ?
വിരഹം ഇനി മതി, ഇനി ഒട്ടും സഹിക്കാനാവില്ല.
وَلَا بَـلـي قَــطّْ شَوْقِي غَـيـرَ دَائِـمْ جَدِيدْ
لِعَيْدَرُوسِ الـمَـعَـالِـي ثُــمَّ سَعْدِ السَّعِيدْ
എന്റെ അനുരാഗം ഒരിക്കലും മാഞ്ഞുപോകുന്നില്ല, അത് നിത്യവും നവോന്മേഷവുമാണ്
ഉന്നതനായ ഐദറൂസിനോടും അതിസൗഭാഗ്യവാനായ സഅ്ദിനോടുമുള്ള അനുരാഗം.
كَـمْ دَمَّـرُوا لِـي أَعَـادِي رُبَّ ظَـالِـمْ عَنِيدْ
وَأَنَا بِهِم إِنْ قَصَرْ جَهْدِي فِي النَّاسِ جِيدْ
എത്രയെത്ര ശത്രുക്കളെയും ധിക്കാരികളായ അക്രമികളെയും അവർ എനിക്കായി തകർത്തു
എന്റെ പ്രയത്നം കുറവാണെങ്കിലും അവരിലൂടെ ഞാൻ ജനങ്ങൾക്കിടയിൽ ശ്രേഷ്ഠനായി.
وَكُـلُّ عَـامٍ يَـقُـولُــوا هَــانْ وَأَنــا أَزِيــدْ
بِـعَـونِ رَبِّـي وَأَخْـتِـمْ بِـالـوَلِـيِّ الـحَمِيدْ
ഓരോ വർഷവും അവൻ തളർന്നെന്ന് അവർ പറയുന്നു, എന്നാൽ ഞാനോ പദവിയിൽ ഉയരുകയാണ്
എന്റെ നാഥന്റെ സഹായത്താൽ, സ്തുത്യർഹനായ വലിയ്യിനെ സ്മരിച്ചുകൊണ്ട് ഞാൻ സമാപിക്കുന്നു.
صَـلُّـوا عَـلَـى أَحْـمَـدْ وَمَـنْ صَلَّـى عَـلَـى أَحْـمَـدْ يُـفِـيـدْ
നിങ്ങൾ അഹ്‌മദ് നബിയുടെ മേൽ സ്വലാത്ത് ചൊല്ലൂ, അവിടുത്തെ മേൽ സ്വലാത്ത് ചൊല്ലുന്നവൻ വിജയിച്ചു