سَكَنَ الْفُؤَادَ فَعِشْ هَنِيئاً يَا جَسَدْ
ഹൃദയത്തിൽ കുടികൊള്ളുന്നു; ശരീരമേ, നീ ആനന്ദമായി വാഴുക.
Ml
مَدَدْ مَدَدْ مَدَدْ مَدَدْ
مَدَدْ يَا رَسُولَ الله
സഹായം സഹായം സഹായം സഹായം
സഹായം നൽകിയാലും അല്ലാഹുവിൻ്റെ റസൂലേ
سَكَنَ الْفُؤَادَ فَعِشْ هَنِيئاً يَا جَسَدْ
هَذَا النَّعِيمُ هُوَ الْمُقِيمُ إِلَى الْأَبَدْ
പ്രിയതമൻ ഹൃദയത്തിൽ കുടികൊണ്ടു, ഹേ ശരീരമേ സന്തോഷത്തോടെ വസിക്കൂ
ഈ അനുഭൂതിയാണ് എന്നെന്നേക്കുമായി നിലനിൽക്കുന്ന ആനന്ദം
أَصْبَحْتُ فِي كَنَفِ الْحَبِيبِ وَمَنْ يَكُنْ
جَارَ الْحَبِيبِ فَعَيْشُهُ الْعَيْشُ الرَّغَدْ
പ്രിയതമൻ്റെ സംരക്ഷണയിൽ നീ എത്തിച്ചേർന്നു; പ്രിയതമൻ്റെ
അയൽവാസിയായി ആരു മാറുന്നുവോ, അവൻ്റെ ജീവിതം ഐശ്വര്യപൂർണ്ണമാണ്
عِشْ فِي أَمَانِ اللَّهِ تَحْتَ لِوَائِهِ
لَا خَوْفَ فِي هَذَا الْجَنَابِ وَلَا نَكَدْ
അല്ലാഹുവിൻ്റെ സംരക്ഷണയിൽ, അവിടുത്തെ പതാകയ്ക്ക് കീഴിൽ ജീവിക്കൂ
ഈ സാമീപ്യത്തിൽ ഭയമോ പ്രയാസമോ ലവലേശമില്ല
لَوْ أَبْصَرَ الشَّيْطَانُ طَلْعَةَ نُورِهِ
فِي وَجْهِ آدَمَ كَانَ أَوَّلَ مَنْ سَجَدْ
പിശാച് ആദമിൻ്റെ മുഖത്ത് തിരുനബിയുടെ ആ പ്രകാശം
ദർശിച്ചിരുന്നുവെങ്കിൽ, ആദ്യമായി സാഷ്ടാംഗം പ്രണമിക്കുന്നത് അവനാകുമായിരുന്നു
لَكِنَّ جَمَالَ اللَّهِ جَلَّ فَلَا يُرَى
إِلَّا بِتَخْصِيصٍ مِنَ اللَّهِ الصَّمَدْ
എന്നാൽ അല്ലാഹുവിൻ്റെ സൗന്ദര്യം അത്യുന്നതമാണ്, അത് ദൃശ്യമല്ല
നിരാശ്രയനായ അല്ലാഹുവിൻ്റെ സവിശേഷമായ അനുഗ്രഹത്താലല്ലാതെ