مَـتَى قَلْبُ الشَّجِي الْمُضْنَى لِمَغْنَاكُمْ يَعُودْ
വ്യഥിതവും തളർന്നതുമായ ഹൃദയം എന്നാണ് നിങ്ങളുടെ സങ്കേതത്തിലേക്ക് മടങ്ങിയെത്തുക?
Ml
مَـتَى قَلْبُ الشَّجِي الْمُضْنَى لِمَغْنَاكُمْ يَعُودْ
وَشَـمْسُ الحَضْـرَةِ الْحَسْنَا تُوَافِي بِالشُّهُودْ
ഈ വ്യഥിതന്റെ തളർന്ന ഹൃദയം നിങ്ങളുടെ സങ്കേതത്തിലേക്ക് എന്ന് മടങ്ങും
ദിവ്യസാന്നിധ്യത്തിന്റെ അഴകുള്ള സൂര്യൻ ദർശനത്താൽ എന്ന് സമാഗമിക്കും
كَـوَوْا فـِي جَمْـرَةِ الْحُـبِّ فُؤَادَ الْمُسْتَهَامْ
وَخَطْـبِي فِيهِـمُ خَطْـبِي وَقَـدْ شَـبَّ الْغَرَامْ
പ്രേമാതുരന്റെ ഹൃദയത്തെ അവർ സ്നേഹാഗ്നിയിൽ ചുട്ടുപൊള്ളിച്ചു
അവരോടുള്ള എന്റെ അനുരാഗം ആളിപ്പടർന്നു, എന്റെ വ്യഥ കഠിനമായി
وَدَمْعِـي وَالضَّنَا يُنْبِي عَنِ الْوَجْدِ الضِّرَامْ
وَفِيهِـمْ طَـابَ لِي سَلْبِي وَلَوْ طَالَ الصُّدُودْ
എന്റെ കണ്ണുനീരും ക്ഷീണവും കത്തിയെരിയുന്ന ആത്മനിർവൃതിയെ വിളിച്ചോതുന്നു
വിരഹം നീണ്ടാലും അവരിലായി ഇല്ലാതാകുന്നത് എനിക്ക് മധുരമാകുന്നു
مَـتَى قَلْبُ الشَّجِي الْمُضْنَى لِمَغْنَاكُمْ يَعُودْ
وَشَـمْسُ الحَضْـرَةِ الْحَسْنَا تُوَافِي بِالشُّهُودْ
ഈ വ്യഥിതന്റെ തളർന്ന ഹൃദയം നിങ്ങളുടെ സങ്കേതത്തിലേക്ക് എന്ന് മടങ്ങും
ദിവ്യസാന്നിധ്യത്തിന്റെ അഴകുള്ള സൂര്യൻ ദർശനത്താൽ എന്ന് സമാഗമിക്കും
أَلَا يَـا حَـادِيَ الرَّكْبِ فَأَوْجِزْ لِي الطَّرِيقْ
وَسِـرْ بِـاللَّهِ فِـي قَلْبِي إِلَى أَعْلَى رَفِيقْ
ഓ സാർത്ഥവാഹക സംഘത്തെ നയിക്കുന്നവനേ, എനിക്കായി വഴി ചുരുക്കിത്തന്നാലും
അല്ലാഹുവിനെ മുൻനിർത്തി എന്റെ ഹൃദയവുമായി അത്യുന്നത സ്നേഹിതനിലേക്ക് നീങ്ങിയാലും
وَإِنْ وَافَـى سَـنَا الْحِـبِّ فَخَيِّـمْ بِالْعَقِيقْ
وَشَـفِّعْ بِـذَوِي الْقُـرْبِ عَسَـى حِبِّي يِجُودْ
പ്രിയതമന്റെ പ്രഭ ദർശിക്കുകയാണെങ്കിൽ 'അഖീഖി'ൽ കൂടാരമടിച്ചാലും
പ്രിയതമൻ ഔദാര്യം ചൊരിയാനായി ഉറ്റവരെക്കൊണ്ട് ശുപാർശ തേടിയാലും
مَـتَى قَلْبُ الشَّجِي الْمُضْنَى لِمَغْنَاكُمْ يَعُودْ
وَشَـمْسُ الحَضْـرَةِ الْحَسْنَا تُوَافِي بِالشُّهُودْ
ഈ വ്യഥിതന്റെ തളർന്ന ഹൃദയം നിങ്ങളുടെ സങ്കേതത്തിലേക്ക് എന്ന് മടങ്ങും
ദിവ്യസാന്നിധ്യത്തിന്റെ അഴകുള്ള സൂര്യൻ ദർശനത്താൽ എന്ന് സമാഗമിക്കും
وَخُـذْ بِـالْمُغْرَمِ الصَّـبِّ لِأَعْتَـابِ الْكِـرَامْ
عَسَـى أَنْ يَرْحَمُـوا صَـبِّي دُمُوعاً بِانْسِجَامْ
ഈ പ്രണയാതുരനെ ആ മാന്യന്മാരുടെ പടിവാതുക്കലിലേക്ക് എത്തിച്ചാലും
പ്രവഹിക്കുന്ന കണ്ണുനീരോടെയുള്ള എന്റെ ഈ പ്രണയത്തോട് അവർ കരുണ കാണിച്ചേക്കാം
وَيَرْضَـوْنِي عَلَـى عَيْـبِي بِـذَيَّاكَ الْمَقَـامْ
وَيَجْلُـو وَصْـلُهُمْ كَرْبِي وَيَحْلُو لِي الْوُرُودْ
എന്റെ പോരായ്മകളോടെ തന്നെ ആ പദവിയിൽ അവർ എന്നെ സ്വീകരിച്ചേക്കാം
അവരുടെ സമാഗമം എന്റെ സങ്കടങ്ങൾ നീക്കും, ആ വരവ് എനിക്ക് മധുരമാകും
مَـتَى قَلْبُ الشَّجِي الْمُضْنَى لِمَغْنَاكُمْ يَعُودْ
وَشَـمْسُ الحَضْـرَةِ الْحَسْنَا تُوَافِي بِالشُّهُودْ
ഈ വ്യഥിതന്റെ തളർന്ന ഹൃദയം നിങ്ങളുടെ സങ്കേതത്തിലേക്ക് എന്ന് മടങ്ങും
ദിവ്യസാന്നിധ്യത്തിന്റെ അഴകുള്ള സൂര്യൻ ദർശനത്താൽ എന്ന് സമാഗമിക്കും
أَلَا يَـا جِيـرَةَ الشِّعْبِ صِلُوا هَذَا الْفَقِيرْ
وَرِقُّـوا وَارْحَمُـوا شَيْبِي فَهَا دَمْعِي غَزِيرْ
ഓ താഴ്വരയിലെ അയൽവാസികളേ, ഈ നിസ്വനെ ചേർത്തുപിടിച്ചാലും
എന്റെ വാർദ്ധക്യത്തോട് കനിവ് കാണിച്ചാലും, ഇതാ എന്റെ കണ്ണുനീർ പ്രവഹിക്കുന്നു
وَغُضُّوا الطَّرْفَ عَنْ ذَنْبِي فَبِالْعَفْوِ الْكَبِيرْ
كَــثِيرٌ فَــازَ بِـالْقُرْبِ وَإِطْلَاقِ الْقُيُـودْ
എന്റെ പാപങ്ങളിൽ നിന്ന് ദൃഷ്ടി തിരിച്ചാലും, വലിയ പാപമോചനത്താൽ-
സാമീപ്യവും കെട്ടുപാടുകളിൽ നിന്നുള്ള മോചനവും നേടി അനേകം പേർ വിജയിച്ചിരിക്കുന്നു
مَـتَى قَلْبُ الشَّجِي الْمُضْنَى لِمَغْنَاكُمْ يَعُودْ
وَشَـمْسُ الحَضْـرَةِ الْحَسْنَا تُوَافِي بِالشُّهُودْ
ഈ വ്യഥിതന്റെ തളർന്ന ഹൃദയം നിങ്ങളുടെ സങ്കേതത്തിലേക്ക് എന്ന് മടങ്ങും
ദിവ്യസാന്നിധ്യത്തിന്റെ അഴകുള്ള സൂര്യൻ ദർശനത്താൽ എന്ന് സമാഗമിക്കും
صَـلَاةُ الْحِـبِّ لِلْحِـبِّ عَلَـى مَجْلَـى السَّـلَامْ
يُحْيِيـهِ بِهَـا رَبِّـي نَعِيمـاً فِـي الدَّوَامْ
പ്രിയതമന്റെ സ്നേഹപ്രാർത്ഥന സമാധാനത്തിന്റെ കേന്ദ്രത്തിന്മേൽ ഉണ്ടാകട്ടെ
എന്റെ രക്ഷിതാവ് അത് വഴി നിത്യമായ അനുഗ്രഹത്താൽ അദ്ദേഹത്തിന് ശാന്തി നൽകുന്നു
وَيَسْـرِي فَيْضُـهَا الْوَهْـبِي إِلَى الْآلِ الْكِرَامْ
وَ يُجْدِي شَاكِرُ الشُّرْبِ كَمَالاً فِي الْوُجُودْ
ആ ദിവ്യമായ അനുഗ്രഹപ്രവാഹം ആദരണീയരായ കുടുംബത്തിലേക്ക് ഒഴുകുന്നു
ആ പാനീയത്തിന് നന്ദിയുള്ളവർക്ക് അത് അസ്തിത്വത്തിന്റെ പൂർണ്ണത നൽകുന്നു