يَا مَرْحَبًا بِالْهَاشِمِيَّةِ
ഓ ഹാശിമി വംശജന് സ്വാഗതം!
Ml
يَا رَبِّ صَلِّ عَلَى النَّبِي
مُحَمَّدٍ خَيْرِ الْأَنَامِ
ഹേ നാഥാ, നബിതന്റെ മേൽ അനുഗ്രഹം ചൊരിയേണമേ
സൃഷ്ടികളിൽ ഉത്തമരായ മുഹമ്മദ് നബിതന്റെ മേൽ
أَنْتِ الشَّرِيفَةُ وَالْكَرِيمَةُ
وَالْكَثِيرَةُ لِلصِّيَامِ
അങ്ങ് പ്രഭ്വിയും ആദരണീയയുമാകുന്നു
വ്രതാനുഷ്ഠാനങ്ങളിൽ ഏറെ നിഷ്ഠയുള്ളവളും
يَا رَبِّ صَلِّ عَلَى النَّبِي
مُحَمَّدٍ خَيْرِ الْأَنَامِ
ഹേ നാഥാ, നബിതന്റെ മേൽ അനുഗ്രഹം ചൊരിയേണമേ
സൃഷ്ടികളിൽ ഉത്തമരായ മുഹമ്മദ് നബിതന്റെ മേൽ
هَلْ فِي الْوَرَى جَدٌّ كَجَدِّكِ
أَحْمَدَ خَيْرِ الْأَنَامِ
സൃഷ്ടികളിൽ അങ്ങേയ്ക്കുള്ളതുപോലൊരു വല്യുപ്പയുണ്ടോ
അഹ്‌മദ് നബി ﷺ, സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ഠർ?
يَا رَبِّ صَلِّ عَلَى النَّبِي
مُحَمَّدٍ خَيْرِ الْأَنَامِ
ഹേ നാഥാ, നബിതന്റെ മേൽ അനുഗ്രഹം ചൊരിയേണമേ
സൃഷ്ടികളിൽ ഉത്തമരായ മുഹമ്മദ് നബിതന്റെ മേൽ
هَلْ فِي الْوَرَى أُمٌّ كَأُمِّكِ
نُورُهَا يَجْلُو الظَّلَامَ
സൃഷ്ടികളിൽ അങ്ങയുടെ ഉമ്മയെപ്പോലൊരു ഉമ്മയുണ്ടോ
ആ പ്രകാശം സകല ഇരുളിനെയും നീക്കം ചെയ്യുന്നു
يَا رَبِّ صَلِّ عَلَى النَّبِي
مُحَمَّدٍ خَيْرِ الْأَنَامِ
ഹേ നാഥാ, നബിതന്റെ മേൽ അനുഗ്രഹം ചൊരിയേണമേ
സൃഷ്ടികളിൽ ഉത്തമരായ മുഹമ്മദ് നബിതന്റെ മേൽ
وَأَبُوكِ حَيْدَرُ مَنْ لَهُ
بَأْسٌ لَدَى حَرْبِ اللِّئَامِ
അങ്ങയുടെ പിതാവ് ഹൈദർ ആകുന്നു
നീചർക്കെതിരെയുള്ള പോരാട്ടത്തിൽ കരുത്തനായവർ
يَا رَبِّ صَلِّ عَلَى النَّبِي
مُحَمَّدٍ خَيْرِ الْأَنَامِ
ഹേ നാഥാ, നബിതന്റെ മേൽ അനുഗ്രഹം ചൊരിയേണമേ
സൃഷ്ടികളിൽ ഉത്തമരായ മുഹമ്മദ് നബിതന്റെ മേൽ
يَا مَرْحَبًا بِالْحِبِّ زَيْنِ
الْعَابِدِينَ عَلَى الدَّوَامِ
എക്കാലവും പ്രിയങ്കരനായവനെ സ്വാഗതം
ആരാധനാനിരതരുടെ അലങ്കാരമായ സൈനുൽ ആബിദീൻ
يَا رَبِّ صَلِّ عَلَى النَّبِي
مُحَمَّدٍ خَيْرِ الْأَنَامِ
ഹേ നാഥാ, നബിതന്റെ മേൽ അനുഗ്രഹം ചൊരിയേണമേ
സൃഷ്ടികളിൽ ഉത്തമരായ മുഹമ്മദ് നബിതന്റെ മേൽ
مَنْ كَانَ يَلْقَى مَا يُرِيدُ
بِدَارِهِ فِي كُلِّ عَامٍ
തന്റെ ഭവനത്തിൽ വെച്ച് ആഗ്രഹങ്ങൾ പ്രാപിക്കുന്നവർ
ഓരോ വർഷവും അവിടുന്ന് അത് നേടിയെടുക്കുന്നു
يَا رَبِّ صَلِّ عَلَى النَّبِي
مُحَمَّدٍ خَيْرِ الْأَنَامِ
ഹേ നാഥാ, നബിതന്റെ മേൽ അനുഗ്രഹം ചൊരിയേണമേ
സൃഷ്ടികളിൽ ഉത്തമരായ മുഹമ്മദ് നബിതന്റെ മേൽ
وَصَلَاتُهُ أَلْفٌ مِنَ
الرَّكَعَاتِ فِي يَوْمٍ تُقَامُ
ഓരോ ദിനവും അവിടുന്ന് നിർവഹിക്കുന്ന നിസ്കാരം
ആയിരം റക്അത്തുകളായി നിലകൊള്ളുന്നു
يَا رَبِّ صَلِّ عَلَى النَّبِي
مُحَمَّدٍ خَيْرِ الْأَنَامِ
ഹേ നാഥാ, നബിതന്റെ മേൽ അനുഗ്രഹം ചൊരിയേണമേ
സൃഷ്ടികളിൽ ഉത്തമരായ മുഹമ്മദ് നബിതന്റെ മേൽ
نَبَوِيَّةٌ وَسُكَيْنَةٌ
أُخْتَيْهِ مِنْ خَيْرِ الْأَنَامِ
നബവിയ്യയും സുകൈനയും
സൃഷ്ടികളിൽ ഉത്തമരായവരുടെ സഹോദരിമാരാകുന്നു
يَا رَبِّ صَلِّ عَلَى النَّبِي
مُحَمَّدٍ خَيْرِ الْأَنَامِ
ഹേ നാഥാ, നബിതന്റെ മേൽ അനുഗ്രഹം ചൊരിയേണമേ
സൃഷ്ടികളിൽ ഉത്തമരായ മുഹമ്മദ് നബിതന്റെ മേൽ
وَرُقَيَّةٌ وَنَفِيسَةٌ
أَنْفَاسُهُمْ مِسْكُ الْخِتَامِ
റുഖിയ്യയും നഫീസയും
അവരുടെ ഓരോ ശ്വാസവും പരിമളമേറിയ കസ്തൂരിയാകുന്നു
يَا رَبِّ صَلِّ عَلَى النَّبِي
مُحَمَّدٍ خَيْرِ الْأَنَامِ
ഹേ നാഥാ, നബിതന്റെ മേൽ അനുഗ്രഹം ചൊരിയേണമേ
സൃഷ്ടികളിൽ ഉത്തമരായ മുഹമ്മദ് നബിതന്റെ മേൽ
وَكَذَاكَ عَائِشَةُ الَّتِي
مِنْ جَعْفَرٍ ذَاتُ الْمَقَامِ
അപ്രകാരം ജഅ്ഫർ സ്വാദിഖിന്റെ മകൾ ആയിഷയും
അത്യുന്നതമായ സ്ഥാനത്തിന് ഉടമയായവൾ
يَا رَبِّ صَلِّ عَلَى النَّبِي
مُحَمَّدٍ خَيْرِ الْأَنَامِ
ഹേ നാഥാ, നബിതന്റെ മേൽ അനുഗ്രഹം ചൊരിയേണമേ
സൃഷ്ടികളിൽ ഉത്തമരായ മുഹമ്മദ് നബിതന്റെ മേൽ
مُوسَى وَبَاقِرُ جَعْفَرٌ
أَهْلُ الْمَوَدَّةِ وَالسَّلَامِ
മൂസയും ബാഖിറും ജഅ്ഫറും
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വക്താക്കൾ
يَا رَبِّ صَلِّ عَلَى النَّبِي
مُحَمَّدٍ خَيْرِ الْأَنَامِ
ഹേ നാഥാ, നബിതന്റെ മേൽ അനുഗ്രഹം ചൊരിയേണമേ
സൃഷ്ടികളിൽ ഉത്തമരായ മുഹമ്മദ് നബിതന്റെ മേൽ
آلَ النَّبِي نَوَدُّهُمْ
وَبِوِدِّهِمْ نَلْقَى الْمَرَامَ
തിരുനബിയുടെ കുടുംബത്തെ നാം സ്നേഹിക്കുന്നു
ആ സ്നേഹത്തിലൂടെ നാം ലക്ഷ്യങ്ങൾ നേടുന്നു
يَا رَبِّ صَلِّ عَلَى النَّبِي
مُحَمَّدٍ خَيْرِ الْأَنَامِ
ഹേ നാഥാ, നബിതന്റെ മേൽ അനുഗ്രഹം ചൊരിയേണമേ
സൃഷ്ടികളിൽ ഉത്തമരായ മുഹമ്മദ് നബിതന്റെ മേൽ
أَنْتُمْ كِرَامٌ وَالْكِرَامُ
لَهُمْ لَدَى اللهِ احْتِرَامُ
നിങ്ങൾ അത്യുദാരരാകുന്നു, ഉദാരരായവർക്ക്
അല്ലാഹുവിങ്കൽ വലിയ ആദരവുണ്ട്
يَا رَبِّ صَلِّ عَلَى النَّبِي
مُحَمَّدٍ خَيْرِ الْأَنَامِ
ഹേ നാഥാ, നബിതന്റെ മേൽ അനുഗ്രഹം ചൊരിയേണമേ
സൃഷ്ടികളിൽ ഉത്തമരായ മുഹമ്മദ് നബിതന്റെ മേൽ
مَنْ جَاءَ يَسْعَى نَحْوَكُمْ
للهِ حَقًّا لَا يُضَامُ
അല്ലാഹുവിനുവേണ്ടി നിങ്ങളിലേക്ക് പ്രയത്നിച്ചു വരുന്നവൻ
ഒരിക്കലും അനീതിക്ക് ഇരയാവുകയില്ല
يَا رَبِّ صَلِّ عَلَى النَّبِي
مُحَمَّدٍ خَيْرِ الْأَنَامِ
ഹേ നാഥാ, നബിതന്റെ മേൽ അനുഗ്രഹം ചൊരിയേണമേ
സൃഷ്ടികളിൽ ഉത്തമരായ മുഹമ്മദ് നബിതന്റെ മേൽ
إِجْعَلْ رِضَاكَ عَلَيْهِمُ
يَا رَبِّ فِي دَارِ السَّلَامِ
എന്റെ നാഥാ, ശാന്തിയുടെ ഗേഹത്തിൽ
എന്നും അവരുടെ മേൽ അങ്ങയുടെ പ്രീതിയുണ്ടാകട്ടെ
يَا رَبِّ صَلِّ عَلَى النَّبِي
مُحَمَّدٍ خَيْرِ الْأَنَامِ
ഹേ നാഥാ, നബിതന്റെ മേൽ അനുഗ്രഹം ചൊരിയേണമേ
സൃഷ്ടികളിൽ ഉത്തമരായ മുഹമ്മദ് നബിതന്റെ മേൽ
مَا الْجَعْفَرِيُّ أَحَبَّهُمْ
يَرْجُو بِذَا حُسْنَ الْخِتَامِ
ഈ ജഅ്ഫരി അവരെ സ്നേഹിക്കുന്നിടത്തോളം കാലം
അതിലൂടെ അവൻ സൽഅന്ത്യം കൊതിക്കുന്നു