Ml
الله الله الله الله سَيَّدِي الله
الله الله الله اَلْعَظِيْمُ الله
അള്ളാഹു അള്ളാഹു അള്ളാഹു അള്ളാഹു എന്റെ യജമാനനായ അള്ളാഹു
അള്ളാഹു അള്ളാഹു അള്ളാഹു മഹാനായ അള്ളാഹു
أَيَا مُرِيْدَ اللهُ نُعِيدْ لَكْ قَوْلِ اصْغَهْ
إِذَا تَفْهَمْ قَوْلِي بِهِ تَصِلْ لِلّهْ
അല്ലാഹുവിനെ തേടുന്നവനേ, ഞാൻ നിന്നോട് ആവർത്തിക്കുന്ന വചനം ശ്രദ്ധിക്കുക
നീ എന്റെ വചനം ഗ്രഹിച്ചാൽ അതുവഴി നീ അല്ലാഹുവിലേക്ക് എത്തിച്ചേരും
عَلَيْكَ يَا مُرِيدْ بِخَمْرَةِ التَّوْحِيدُه
وَإِنْ تَبْغِ الْمَزِيدْ فَالْغَيْرُ عَنْكَ انْسَهْ
ഹേ മുരീദെ, തൗഹീദാകുന്ന വീഞ്ഞ് നീ മുറുകെ പിടിക്കുക
നീ അധികമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ അല്ലാഹു അല്ലാത്ത മറ്റൊന്നിനെയും ഓർക്കരുത്
فَاذْكُرْ الاسْمَ الْأَعْظَمْ وَاطْوِ الْكَوْنَ تَغْنَمْ
وَخُضْ بَحْرَ الْقِدَمْ فَذَاكَ بَحْرُ الله
നീ ഇസ്മുൽ അഅ്ളം സ്മരിക്കുക, പ്രപഞ്ചത്തെ ചുരുട്ടിവെച്ച് നേട്ടം കൊയ്യുക
പുരാതനമായ ആ സാഗരത്തിൽ നീ ഇറങ്ങുക, അതാണല്ലോ അല്ലാഹുവിന്റെ കടൽ
وَخُضْ بَحْرَ الْأَنْوَارْ وَالْمَعْنَى وَالْأَسَرَارْ
وَافْنِ هَذِي الدِّيَارْ يَبْلُغْ قَلْبُكْ مُنَاهْ
പ്രകാശങ്ങളുടെയും സാരങ്ങളുടെയും രഹസ്യങ്ങളുടെയും കടലിൽ നീ ആഴ്ന്നിറങ്ങുക
ഈ ഭവനങ്ങളെ നീ മായ്ച്ചുകളയുക, നിന്റെ ഹൃദയം അതിന്റെ ലക്ഷ്യം നേടും
وَلْتَفْنَ في الْمَعْبُودْ تَذُوقْ مَعْنَى الشُّهُودُ
إِذْ لَيْسَ ذَا الْوُجُودْ إِلَّا مِنْ نُورِ الله
ആരാധനക്കർഹനായവനിൽ നീ ലയിച്ചുചേരുക, ദർശനത്തിന്റെ പൊരുൾ ആസ്വദിക്കുക
ഈ പ്രപഞ്ചം അല്ലാഹുവിന്റെ പ്രകാശമല്ലാതെ മറ്റൊന്നുമല്ല
الْمُلْكُ وَالْمَلَكُوتْ كَذَاكَ الْجَبَرُوتْ
فَكُلُهَا نُعُوتْ وَالذَّاتُ مُسَمَّاهُ
മുൽക്കും മലകൂത്തും അതുപോലെ തന്നെ ജബറൂത്തും
അവയെല്ലാം ഗുണവിശേഷങ്ങൾ മാത്രമാണ്, അല്ലാഹുവിന്റെ സത്തയാണ് യഥാർത്ഥ നാമി
فَغِبْ عَنِ الصِّفَاتْ وَافْنَ في ذَاتِ الذَّاتْ
هَذِي تَلَوُّنَاتْ مَصِيرُهَا لِلِهُ
വിശേഷണങ്ങളിൽ നിന്ന് നീ മറയുക, ആ പരമസത്തയിൽ അലിഞ്ഞുചേരുക
ഇവയെല്ലാം ഭാവവ്യത്യാസങ്ങൾ മാത്രമാണ്, ഇവയുടെയെല്ലാം മടക്കം അല്ലാഹുവിലേക്കാണ്
إِلَيْهِ الْمُنْتَهَى وَمِنْهُ الْمُبْتَدَا
وَالْآنَ قَدْ بَدَا وَالْكَوْنُ فِي حُلَاهْ
അവനിലേക്കാണ് പരമമായ അന്ത്യം, അവനിൽ നിന്നാണ് തുടക്കം
ഇപ്പോൾ അവൻ വെളിപ്പെട്ടിരിക്കുന്നു, പ്രപഞ്ചം അവന്റെ സൗന്ദര്യത്തിലാണ് നിലകൊള്ളുന്നത്
لَهُ الْكَوْنُ مِرْآتْ وَمَظْهَرُ الصِّفَاتْ
مُحَمَّدْ نُورُ الذَّاتْ عَلَيْهِ صَلَّى الله
പ്രപഞ്ചം അവന്നുള്ള ദർപ്പണവും ഗുണങ്ങളുടെ പ്രകടനസ്ഥാനവുമാണ്
മുഹമ്മദ് നബി ആ സത്തയുടെ പ്രകാശമാണ്, അല്ലാഹുവിന്റെ സ്വലാത്ത് അവിടുത്തെ മേൽ ഉണ്ടാകട്ടെ
الْعَلَاوِيْ يَقُوْلْ قَوْلًا مِنْهُ مَقْبُولُ
تَهِيْمُ بِهِ الْعُقُولْ تَغِيبْ فِي ذَاتِ الله
അലവി ശൈഖ് സ്വീകാര്യമായ ഒരു വചനം പറയുന്നു
ബുദ്ധികൾ അതിൽ മതിമറക്കുകയും അല്ലാഹുവിന്റെ സത്തയിൽ അലിഞ്ഞുചേരുകയും ചെയ്യുന്നു