مِنْ جَمَالِ الْكَوْنِ خَمْرِي
പ്രപഞ്ചസൗന്ദര്യത്തിൽ നിന്ന് എന്റെ വീഞ്ഞ്
Ml
Ml
مِنْ جَمَالِ الْكَوْنِ خَمْرِي
ذَقْتُهُ صِرْفاً حَلَالَا
വിശ്വസൗന്ദര്യത്താലാണെൻ മധുരിതം
ശുദ്ധമായതിനെ ഞാൻ നുണഞ്ഞു, അതനുവദനീയമത്രെ
وَهْوَ مِنْ أَوْصَافِ بَدْرِي
قَدْحَوَى ذَاكَ الْجَمَالَا
പൗർണ്ണമിതൻ ഗുണങ്ങളാണതിൻ സത്ത
സർവ്വപൂർണ്ണതയും അതിൽ ലയിച്ചിടുന്നു
وَجْهٌ قَدْ لَاحَ سَنَاهْ
وَالْكَوْنُ غَدَا مِرْآهْ
തിളക്കമാർന്നൊരാ മുഖകാന്തി വെളിപ്പെട്ടു
വിശ്വമൊന്നായതൊരു കണ്ണാടിയായ് മാറി
إِنْ رُمْتَ فُؤَادِي لِقَاهْ
فَاجْعَلْ هَوَاكَ هَوَاهْ
നിൻ ഹൃദയമവനെ കാൺകൊതിക്കുന്നുവെങ്കിൽ
നിൻ അനുരാഗമവനിൽ അർപ്പിതമാക്കുക
أَنَا بِالْرُّوْحِ سَمَاءُ
أَنَا بِالْجِسْمِ هَبَاءُ
ആത്മാവിലൊരു വിണ്ണാണ് ഞാൻ
ദേഹത്തിലൊരു ധൂളിയാണ് ഞാൻ
أَنَا زَهْرٌ أَنَا مَاءُ
تِهْتُ مِنْ وَجْدِي دَلَالَا
പുഷ്പവുമാണ് ഞാൻ, ജലവുമാണ് ഞാൻ
ദിവ്യാനുരാഗ ലഹരിയിലലിഞ്ഞു ഞാൻ
وَالْرُّوْحُ رَقَى مَرْقَاهْ
وَالْقَلْبُ غَدَا يَرْعَاهْ
ഉന്നതങ്ങളിൽ ആത്മാവ് കുടിയേറി
ഹൃദയമതിനെ പരിരക്ഷിച്ചു കൊണ്ടിരുന്നു
وَالْجِسْمُ سَعَى مَسْعَاهْ
لِيَنَالَ بِذَاكَ مُنَاهْ
ദേഹം സ്വയം മാർഗ്ഗത്തിൽ ചലിച്ചു
പരമമായ ലക്ഷ്യത്തെ പ്രാപിക്കാനായ്
يَا عَذُوْلاً لَامَ جَهْلاً
مُغْرَماً قَدْ نَالَ وَصْلَا
അറിവില്ലായ്മയാൽ പരിഹസിക്കും നിന്ദകാ
പ്രണയസാഫല്യം നേടിയോനെ നീ കാണ്ക
إِنْ تَلُمْ صِدْقاً سَتُبْلَى
وَتَذُوْقُ الْحُبَّ حَالاَ
നീ സത്യസന്ധനെങ്കിൽ നീയും പരീക്ഷിക്കപ്പെടും
ദിവ്യാനുരാഗത്തിന്റെ രുചിയന്നറിയും
بِفَنَائِكَ عَنْ سِوَاهْ
تَأْوِيْ لِفِنَاءِ بَقَاهْ
അന്യമൊന്നുമില്ലാതെ നീ വിലയിക്കുമ്പോൾ
അവന്റെ അനാദിത്വത്തിൽ നീ അഭയം തേടുന്നു
وَبِبَرْدِ شَرَابِ رِضَاهْ
يُطْفِي الْفُؤَادُ جَوَاهْ
നിൻ പ്രീതിയാം സുധയിൻ കുളിർമ്മയാൽ
ഹൃത്തിൻ തപമതാറിത്തണുക്കുന്നു
صَلَوَاتُ اللهِ تُهْدَى
مِنْ جَمِيْعِ الْطِّيْبِ أَنْدَى
അല്ലാഹുവിൻ അനുഗ്രഹങ്ങൾ അർപ്പിതം
കസ്തൂരിയെക്കാളും സുഗന്ധപൂരിതം
لِرَسُوْلٍ قَدْ تَبَدَّى
نُوْرُهُ يَمْحُو الْضَّلَالَا
ഉദിച്ചുയർന്നൊരാ പ്രവാചകൻ മേൽ
ഇരുളകറ്റുന്ന പ്രകാശമാണദ്ദേഹം
بِسَلامٍ لا يَتَنَاهْ
وَالْاَلِ أُهَيْلِ الْجَاهْ
അനന്തമാം സമാധാനമദ്ദേഹത്തിന്
അത്യുന്നത പദവികൾ അലങ്കരിച്ച കുടുംബത്തിനും
وَالْصَّحْبِ وَمَنْ وَالَاهْ
وَجِيْعِ رِجَالِ الله
അനുചരന്മാർക്കും അവരെ പിന്തുടർന്നവർക്കും
അല്ലാഹുവിൻ സജ്ജനങ്ങളായ സർവ്വർക്കും