رَبِّي خَلَقْ طَه مِنْ نُورْ
എന്റെ റബ്ബ് ത്വാഹായെ പ്രകാശത്താൽ സൃഷ്ടിച്ചു.
Ml
رَبِّي خَلَقْ طَه مِنْ نُورْ فِيهْ اِحْتِرَامْ
نَادَاهُ أَقْبِلْ يَامُخْتَارْ أَنْتَ اْلأَمِينْ
എന്റെ റബ്ബ് ത്വാഹയെ ആദരവാർന്ന പ്രകാശത്താൽ സൃഷ്ടിച്ചു
"തിരഞ്ഞെടുക്കപ്പെട്ടവനേ മുന്നോട്ട് വരിക, അങ്ങാണ് വിശ്വസ്തൻ" എന്ന് അവിടുന്ന് വിളിച്ചു
لَمَّاارْتَقَى الْبَيْتَ الْمَعْمُورْ صَلّى إِمَامْ
وَقَدْ دَنَا مِنْ رَبِّهِ الْبَاهِي الْجَلِيلْ
ബൈത്തുൽ മഅ്‌മൂറിലേക്ക് ഉയർന്നപ്പോൾ അവിടുന്ന് ഇമാമായി നിസ്‌കരിച്ചു
പ്രതാപിയും മഹനീയനുമായ തന്റെ നാഥനിലേക്ക് അവിടുന്ന് അടുത്തു
إِنْ رُمْتَ أَنْ تَحْظى بِالْحُورْ يَوْمَ الْزِّحَامْ
صَلِّى عَلَى بَاهِي اْلأَنْوَارْ عَيْنِ الْيَقِينْ
വിചാരണാനാളിൽ സ്വർഗ്ഗകന്യകമാരെ നേടാൻ നീ ആഗ്രഹിക്കുന്നുവെങ്കിൽ
പ്രകാശങ്ങളുടെ പ്രഭയായ, ഐനുൽ യഖീന്റെ മേൽ നീ സ്വലാത്ത് ചൊല്ലുക