يَاعُمْدَتِي ياعُدَّتِي
എന്റെ ആലംബമേ, എന്റെ കരുതലേ
Ml
يَاعُمْدَتِي ياعُدَّتِي
يامُنْقِذِي مِنْ شِدَّتِي
എന്റെ ആധാരമേ എന്റെ സന്നാഹമേ
ക്ലേശങ്ങളിൽ നിന്നെന്നെ കരകയറ്റുന്നവനെ
وَجَّهْتُ لَكَ وِجْهَتِي
عَجِّلْ بِغَوْثِي ياعَظِيمْ
നിന്നിലേക്കാണ് ഞാൻ മുഖം തിരിച്ചിരിക്കുന്നത്
മഹാനായവനേ, സഹായവുമായി വേഗത്തിൽ വരേണമേ
وَسَخِّرِ الْأَسْبَابَا
وَذَلِّلِ الْصِّعَابَا
സാഹചര്യങ്ങളെ എനിക്ക് അധീനമാക്കേണമേ
ദുർഘടങ്ങളെ എളുപ്പമാക്കിത്തരേണമേ
وَافْتَحْ لَنَا الْأَبْوَابَا
بِالْنَّصْرِ مِنْكَ ياكَرِيمْ
ഞങ്ങൾക്ക് മുന്നിൽ കവാടങ്ങൾ തുറക്കേണമേ
അത്യുദാരനായവനേ, അങ്ങയിൽ നിന്നുള്ള വിജയത്താൽ
وَرُدَّ كَيْدَ الْكَائِدِ
وَكُلَّ طَاغٍ مَارِدِ
വഞ്ചകരുടെ തന്ത്രങ്ങളെ തകർക്കേണമേ
ധിക്കാരികളായ സകല മർദ്ദകരെയും മടക്കേണമേ
وَحَاسِدٍ مُعَانِدِ
بِحَقِّ سِرْ (طسٓمٓ )
വാശിക്കാരനായ അസൂയാലുവിനെയും മാറ്റേണമേ
'ത്വാ-സീൻ-മീം' എന്ന നിഗൂഢാക്ഷരങ്ങളുടെ പൊരുളിനാൽ