يَا خَلِقَا الْأَكْوَانْ بِا لْلُّطْفِ عَامِلْنِي
പ്രപഞ്ചങ്ങളുടെ സ്രഷ്ടാവേ, അങ്ങയുടെ ദയയോടെ എന്നോട് പെരുമാറണമേ.
Ml
يَا خَلِقَا الْأَكْوَانْ
بِا لْلُّطْفِ عَامِلْنِي
പ്രപഞ്ചങ്ങളുടെ സ്രഷ്ടാവേ!
നിന്റെ ദയാവായ്പിനാൽ എന്നോട് വർത്തിക്കണേ!
مَا لِيْ عَمَلْ يُرْضِيْكْ
أَنْتَ الْغَنِيْ عَنِّي
നിന്നെ പ്രീതിപ്പെടുത്തുന്ന കർമ്മങ്ങളൊന്നുമില്ല എന്നിൽ
നീയോ എന്നെക്കൊണ്ട് ഒന്നിനും ആവശ്യമില്ലാത്തവനാകുന്നു.
يَا وَاهِبَ الْإِحْسَانْ
تَقْوَاكَ أَلْهِمْنِي
നന്മകൾ ചൊരിയുന്നവനേ!
നിന്റെ ഭക്തിയെ എന്നിൽ നിറയ്ക്കണേ!
قَدْ خَابَ الَّذِيْ يَعْصِيْكْ
سُبْحَانَكَ ارْحَمْنِي
നിന്നെ ധിക്കരിച്ചവൻ നിശ്ചയം പരാജയപ്പെട്ടു
പരിശുദ്ധനായവനേ, എന്നോട് കരുണ കാട്ടണേ!
يَا خَلِقَا الْأَكْوَانْ
بِا لْلُّطْفِ عَامِلْنِي
പ്രപഞ്ചങ്ങളുടെ സ്രഷ്ടാവേ!
നിന്റെ ദയാവായ്പിനാൽ എന്നോട് വർത്തിക്കണേ!
مَا لِيْ عَمَلْ يُرْضِيْكْ
أَنْتَ الْغَنِيْ عَنِّي
നിന്നെ പ്രീതിപ്പെടുത്തുന്ന കർമ്മങ്ങളൊന്നുമില്ല എന്നിൽ
നീയോ എന്നെക്കൊണ്ട് ഒന്നിനും ആവശ്യമില്ലാത്തവനാകുന്നു.
بِمَنْ حَوَى الأَنْوَارْ
وَالْفَضْلَ وَالأَسْرَارْ
പ്രകാശങ്ങളും പുണ്യങ്ങളും രഹസ്യങ്ങളും
ഉൾക്കൊണ്ട ആ പുണ്യപ്രവാചകൻ മുഖേന.
أَحْمَدْ ضِيَا الأَبْصَارْ
مَنْ مَدْحُهُ فَنِِّي
നയനങ്ങൾക്ക് ദീപ്തിയായ അഹ്‌മദ് നബിയാൽ
അവിടുത്തെ സ്തുതിയാണെന്റെ ജീവിതകല.
يَا خَلِقَا الْأَكْوَانْ
بِا لْلُّطْفِ عَامِلْنِي
പ്രപഞ്ചങ്ങളുടെ സ്രഷ്ടാവേ!
നിന്റെ ദയാവായ്പിനാൽ എന്നോട് വർത്തിക്കണേ!
مَا لِيْ عَمَلْ يُرْضِيْكْ
أَنْتَ الْغَنِيْ عَنِّي
നിന്നെ പ്രീതിപ്പെടുത്തുന്ന കർമ്മങ്ങളൊന്നുമില്ല എന്നിൽ
നീയോ എന്നെക്കൊണ്ട് ഒന്നിനും ആവശ്യമില്ലാത്തവനാകുന്നു.
يَا رَبُّ يَا رَحْمَنُ
صَلِّ يَا ذَا المَنِّ
എന്റെ നാഥാ, കാരുണ്യവാനേ!
അനുഗ്രഹദാതാവേ, സ്വലാത്ത് വർഷിക്കണേ!
عَالْرُّوحِ فِي الأَبْدَانْ
وَالْنُّورِ فِي العَيْنِ
ശരീരങ്ങളിലെ ആത്മാവിനുമേലും
മിഴികളിലെ ദിവ്യപ്രകാശത്തിനുമേലും.
يَا خَلِقَا الْأَكْوَانْ
بِا لْلُّطْفِ عَامِلْنِي
പ്രപഞ്ചങ്ങളുടെ സ്രഷ്ടാവേ!
നിന്റെ ദയാവായ്പിനാൽ എന്നോട് വർത്തിക്കണേ!
مَا لِيْ عَمَلْ يُرْضِيْكْ
أَنْتَ الْغَنِيْ عَنِّي
നിന്നെ പ്രീതിപ്പെടുത്തുന്ന കർമ്മങ്ങളൊന്നുമില്ല എന്നിൽ
നീയോ എന്നെക്കൊണ്ട് ഒന്നിനും ആവശ്യമില്ലാത്തവനാകുന്നു.
مَا شَعْشَعَتْ أَنْوَارْ
مِنْ رَوْضَةِ الْمُخْتَارْ
തിരുമുസ്തഫതൻ പുണ്യ റൗളയിൽ നിന്നും
പ്രകാശങ്ങൾ ശോഭിച്ചുനിൽക്കുന്ന കാലമത്രയും.
وَغَرَّدَتْ أَطْيَارْ
تَشْدُو عَلَى الغُصْنِ
മരച്ചില്ലകളിലിരുന്ന് പക്ഷികൾ
മധുരഗീതങ്ങൾ ആലപിക്കുന്ന കാലമത്രയും.