يَا جَمَالَ النَّبِيِّ يَا حَنَانَ النَّبِيِ
O Beauty of the Prophet, O Compassion of the Prophet
Ml
يَا جَمَالَ النَّبِيِّ
يَا حَنَانَ النَّبِيِ
പ്രവാചകന്റെ സൗന്ദര്യമേ
പ്രവാചകന്റെ അലിവാർന്ന കാരുണ്യമേ
وَاللَّهِ الْعَظِيمِ يَا نَاسُ
مَا لِينَا غَيْرُ النَّبِيِ
അത്യുന്നതനായ അല്ലാഹുവാണെ സത്യം ജനങ്ങളേ
പ്രവാചകനല്ലാതെ നമുക്ക് മറ്റാരുമില്ല
مَا لِينَا غَيْرُهْ هُوَ
سَاكِن فِي الْقَلْبِ جُوَّة
നമുക്ക് അദ്ദേഹം അല്ലാതെ മറ്റാരുമില്ല
അദ്ദേഹം ഹൃദയത്തിന്റെ ഉള്ളിൽ വസിക്കുന്നു
دَهْ حَبِيبي وَرُوحُي هُوَ
وَضَمَّنِي سَيِّدُنَا النَّبِي
അദ്ദേഹമെന്റെ പ്രിയതമനും എന്റെ ആത്മാവുമാണ്
നമ്മുടെ യജമാനനായ പ്രവാചകൻ എന്നെ ചേർത്തുപിടിച്ചു
مَا لِينَا غَيْرُهُ ثانِي
طَرْفُهْ أَكْحَلُ رَبَّانِي
അദ്ദേഹമല്ലാതെ നമുക്ക് രണ്ടാമതൊരാളില്ല
അവിടുത്തെ നേത്രങ്ങൾ ദിവ്യമായ അഞ്ജനത്താൽ അലങ്കൃതമാണ്
أَبْلَجُ وَرْدِيُّ الْوَجَانِ
حَبِيبُنَا سَيِّدُنَا النَّبِي
പ്രകാശിതമായ റോസാപ്പൂ കവിളുകൾ ഉള്ളവൻ
നമ്മുടെ പ്രിയപ്പെട്ടവനായ നമ്മുടെ യജമാനൻ പ്രവാചകൻ
مَا لِينَا غَيْرُ الرَّسُولِ
جَمَالُهُ يَسْبِي الْعُقُولَ
ആ റസൂലല്ലാതെ നമുക്ക് മറ്റാരുമില്ല
അവിടുത്തെ സൗന്ദര്യം ബുദ്ധിയെ മയക്കുന്നു
نَظْرَةً يَا أَبَا الْبَتُولِ
جُدْ بِزَوْرَةٍ يَا نَبِي
ഒരു നോക്ക് കാത്തരുളൂ ഓ ബത്തൂലിന്റെ പിതാവേ
സന്ദർശനമേകി അനുഗ്രഹിക്കൂ ഓ പ്രവാചകരേ
كَفُّكَ يَا طَهَ طَاهِرُ
ذِكْرُكَ سِرُّ الْبَشَايِرِ
ഓ ത്വാഹാ, അങ്ങയുടെ കരങ്ങൾ പരിശുദ്ധമാണ്
അങ്ങയുടെ സ്മരണ ശുഭവാർത്തകളുടെ രഹസ്യമാണ്
يَا جَابِرَ لِلْخَوَاطِرِ
اجْبُرْنَا يَا سَيِّدَنَا النَّبِي
ഹൃദയങ്ങളെ സാന്ത്വനിപ്പിക്കുന്നവനേ
ഞങ്ങളെ സാന്ത്വനിപ്പിക്കൂ ഞങ്ങളുടെ പ്രവാചകരേ
نُورُ الْمُصْطَفَى أَحْمَدُ
نُورٌ أَزَلِيٌّ سَرْمَدُ
മുസ്തഫാ അഹമ്മദിന്റെ പ്രകാശം
ആദിമവും അനശ്വരവുമായ പ്രകാശം
أَوَّلُ مَا رَبِّي أَوْجَدَ
نُورُكَ يَا سَيِّدَنَا النَّبِي
എന്റെ നാഥൻ ആദ്യമായി ഉന്മിഷിതമാക്കിയത്
അങ്ങയുടെ പ്രകാശമാണ് ഓ ഞങ്ങളുടെ പ്രവാചകരേ