بِفَاطِمَةْ قَدْ صَفَا حَالِي
ഫാത്വിമയാൽ എന്റെ അവസ്ഥ നിർമ്മലമായി.
Ml
Ml
بِفَاطِمَةْ قَدْ صَفَا حَالِي وَنِلْتُ الْمَرَامْ
بِضْعَة مُحَمَّدْ حَبِيبِ اللهْ خَيْرِ الْأَنَامْ
ഫാത്വിമയാൽ എന്റെ അവസ്ഥ പരിശുദ്ധമായി, എന്റെ ആഗ്രഹങ്ങൾ ഞാൻ കൈവരിച്ചു
അല്ലാഹുവിന്റെ പ്രിയതമനും മനുഷ്യശ്രേഷ്ഠനുമായ മുഹമ്മദ് നബിയുടെ അംശമേ
أَعْلَى لَهَا اللهْ قَدْراً فِي الْعُلَا وَالْمَقَامْ
نِعْمَ الْبَتُولْ الْرَّضِيَّةْ نُورْ كُلِّ الْظَّلَامْ
അല്ലാഹു അവളുടെ പദവിയും സ്ഥാനവും അത്യുന്നതമാക്കി
സർവ്വ ഇരുളുകളിലും പ്രകാശമായ, പരിശുദ്ധയും സംതൃപ്തയുമായവൾ എത്ര ഉത്തമ!
أُمِّ الْحَسَنْ وَالْحُسَيْنْ أَهْلِ الْمَرْقَى الْعِظَامْ
لَهُمْ عَطَايَا مِنَ الْمَوْلَى كِبَارٌ جِسَامْ
മഹത്തായ പദവികളുള്ള ഹസൻ ഹുസൈൻമാരുടെ മാതാവേ
അല്ലാഹുവിൽ നിന്നുള്ള വലിയ അനുഗ്രഹങ്ങൾ ലഭിച്ചവരാണവർ
هُمْ سَادَةَ أَهْلِ الْجِنَانِ الْعَالِيَةْ يَا غُلَامْ
مَنْ حَبَّهُمْ صِدِقْ بَا يِسْكُنْ بِدَارِ الْسَّلَامْ
ഹേ യുവാവേ, അവർ ഉന്നതമായ സ്വർഗ്ഗത്തോപ്പുകളിലെ നേതാക്കളാണ്
അവരെ സത്യസന്ധമായി സ്നേഹിക്കുന്നവൻ സമാധാനത്തിന്റെ ഗൃഹത്തിൽ വസിക്കും
وَمَنْ تَعَلَّقْ بِهِمْ يَظْفَرْ بِنَيْلِ الْمَرَامْ
أَكْرَمْتِ يَا بِضْعَةَ أَحْمَدْ فَانْعَمِي بِالْتَّمَامْ
അവരുമായി ബന്ധം സ്ഥാപിക്കുന്നവൻ ആഗ്രഹങ്ങൾ നേടിയെടുക്കും
അഹ്‌മദ് നബിയുടെ അംശമേ, അങ്ങ് എത്ര ഔദാര്യമുള്ളവൾ, ആ അനുഗ്രഹം പൂർത്തിയാക്കിയാലും
وَامْنَحِي عَبْدَكُمْ فِي الْقُرْبْ أَعْلَى وِسَامْ
نَقُومْ بِحَمِلْ الْرَّيَاتِ الْهُدَ أَحْسَنْ قِيَامْ
അങ്ങയുടെ ദാസന് സാമീപ്യത്തിന്റെ അത്യുന്നത ബഹുമതി നൽകിയാലും
സന്മാർഗ്ഗത്തിന്റെ പതാക ഏറ്റവും ഉത്തമമായി ഉയർത്താനുള്ള ആ ബഹുമതി
تَعُمْ دَعْوَتُهْ فِي الْأَكْوَانْ كُلِّ الْأَنَامْ
نِلْبَسْ خِلَعْ إِرْثْ مَا يَصِفْ سَنَاهَا كَلَامْ
ആ പ്രബോധനം പ്രപഞ്ചത്തിലെ സകല മനുഷ്യരിലും എത്തുമാറാകട്ടെ
വർണ്ണനാതീതമായ പ്രഭയുള്ള നബിത്വത്തിന്റെ പൈതൃക വസ്ത്രം ഞങ്ങളെ ധരിപ്പിച്ചാലും
يَا نُورْ قَلْبِي وَيَا أُمِّي عَلَيْكِ الْسَّلَامْ
فِي كُلِّ حَالٍ وَشَأْنٍ كُلِّ لَحْظَةْ دَوَامْ
എന്റെ ഹൃദയത്തിന്റെ പ്രകാശമേ, എന്റെ മാതാവേ, അങ്ങേക്ക് ശാന്തിയുണ്ടാകട്ടെ
എല്ലാ അവസ്ഥയിലും കാര്യങ്ങളിലും ഓരോ നിമിഷവും അത് തുടരട്ടെ
عَلَيْكِ صَلَّى إِلَهِي مَعَ أَبِيكِ الْإِمَامْ
إِمَامْ كُلِّ الْوَرَى فِي كُلِّ خَاصٍّ وَعَامْ
അങ്ങയുടെ പിതാവായ നേതാവിനോടൊപ്പം അല്ലാഹു അങ്ങേക്ക് അനുഗ്രഹം ചൊരിയട്ടെ
സാധാരണക്കാരും വിശിഷ്ടരുമായ സർവ്വ സൃഷ്ടികളുടെയും നേതാവാണവർ
الْشَّافِعِ الْمُبْتَغَ يَوْمَ الْلِّقَاءْ وَالْزَّهَامْ
يَوْمِ الْمَلَائِكْ تُنَادِي جَمِعْ كُلِّ الْأَنَامْ
സമ്മേളനത്തിന്റെയും തിരക്കിന്റെയും നാളിൽ തേടപ്പെടുന്ന ശുപാർശകനാണവർ
മാലാഖമാർ സർവ്വ ജനക്കൂട്ടത്തോടായി വിളിച്ചു പറയുന്ന ആ ദിനത്തിൽ
غُضُّوا أَبْصَارَكُمْ تَمُرْ بِنْتِ الْنَّبِيِ بِالْسَّلَامْ
وَنَكِّسُوا رُؤُوسَكُمْ مَا أَعْظَمَهْ وَاللهْ مَقَامْ
"നിങ്ങളുടെ ദൃഷ്ടികൾ താഴ്ത്തുവിൻ, നബിപുത്രി സമാധാനത്തോടെ കടന്നുപോകുന്നു
നിങ്ങളുടെ തലകൾ കുനിക്കുവിൻ", അല്ലാഹുവാണെ സത്യം, എത്ര മഹത്തായ സ്ഥാനമാണത്!
تِذَكَرِينِي مَعَكِ أَعْبُرْ وَمَنْ لَهُ ذِمَامْ
حَاشَاكِ يَا أُمَّنَا تِنْسِينْ هَذَا الْغُلَامْ
അങ്ങയോടൊപ്പം കടന്നുപോകാൻ എന്നെയും ഓർക്കണേ, അങ്ങയുടെ സംരക്ഷണത്തിലുള്ളവരെയും
മാതാവേ, ഈ ബാലനെ അങ്ങ് മറക്കുക എന്നത് അസംഭവ്യമാണ്
مَحْسُوبَكُمْ يَرْتَجِيهْ مِنْكُمْ بِهِ الْإِهْتِمَامْ
أَنْتُمْ مَرَامُهْ وَمَقْصُودُهْ وَنِعْمَ الْمَرَامْ
അങ്ങയെ സ്നേഹിക്കുന്നവൻ അങ്ങയുടെ ശ്രദ്ധക്കായി കൊതിക്കുന്നു
അങ്ങാണ് അവന്റെ ലക്ഷ്യവും ആഗ്രഹവും, എത്ര ഉത്തമമായ ലക്ഷ്യം!
يَا بِنْتَ طه فُؤَادِي فِي مَحَبَّتِكْ هَامْ
وَاللهْ أَنْتُمْ مُرَادِي فِي الْدُّنَا وَالْقِيَامْ
ഓ ത്വാഹാ നബിയുടെ പുത്രിയേ, എന്റെ ഹൃദയം അങ്ങയുടെ സ്നേഹത്തിൽ ലയിച്ചിരിക്കുന്നു
അല്ലാഹുവാണെ സത്യം, ഇഹലോകത്തും പരലോകത്തും അങ്ങാണ് എന്റെ അഭിലാഷം
وَمَا أَنَا إِلَّا بِكُمْ يَا سَادَتِي يَا كِرَامْ
عَلَيْكِ مَعَ وَالِدِكْ أَزْكَى الْصَّلَاةْ وَالسَّلَامْ
എന്റെ മാന്യരായ നേതാക്കളേ, നിങ്ങളിലൂടെയല്ലാതെ എനിക്ക് നിലനിൽപ്പില്ല
അങ്ങേക്കും അങ്ങയുടെ പിതാവിനും ഏറ്റവും പരിശുദ്ധമായ സ്വലാത്തും സലാമും ഉണ്ടാവട്ടെ
وَأَهْلِ الْكِسَاءْ وَأَهْلِ بَيْتِهْ عَالِيِّينَ الْمَقَامْ
وَالْصَّحْبْ أَجْمَعْ وَمَنْ عَلَى هُدَاهْ اِسْتَقَامْ
അഹ്ലുൽ കിസാക്കും ഉന്നത പദവിയുള്ള അവിടുത്തെ കുടുംബത്തിനും
സർവ്വ സ്വഹാബികൾക്കും സന്മാർഗ്ഗത്തിൽ ഉറച്ചുനിന്നവർക്കും അത് ഉണ്ടാവട്ടെ