مَنْ مِثْلُ أحمد
അഹ്മദിനെപ്പോലെ ആരുണ്ട്?
Ml
اللهْ اللهُ اللهْ اللهُ
اللهْ اللهُ تَبَارَكَ اللهُ
അല്ലാഹു അല്ലാഹു അല്ലാഹു അല്ലാഹു
അല്ലാഹു അല്ലാഹു അല്ലാഹു അനുഗ്രഹീതൻ
مَنْ مِثْلُ أَحْمَدَ فِي الكَوْنَيْنِ نَهْوَاهُ
بَدْرٌ جَمِيعُ الوَرَى فِي حُسْنِهِ تَاهُوا
ഈ ഇരുലോകങ്ങളിൽ നമ്മൾ സ്നേഹിക്കുന്ന അഹമ്മദിന് തുല്യനായി ആരുണ്ട്?
സൃഷ്ടികളഖിലം ആ സൗന്ദര്യത്താൽ വിസ്മയിച്ചുപോയ പൂർണ്ണചന്ദ്രനാണവിടുന്ന്.
مَن مِثْلُهُ وَ إِلَهُ الْعَرْشِ شَرَّفَهُ
بِالْخَلْقِ وَ الْخُلْقِ إِنَّ اللَّهَ أَعْطَاهُ
അവിടുത്തേക്ക് തുല്യനായി ആരുണ്ട്? അർശിന്റെ നാഥൻ അവിടുത്തെ ആദരിച്ചു
പ്രകൃതത്തിലും സ്വഭാവത്തിലും അല്ലാഹു അവിടുത്തേക്ക് മഹത്വം നൽകി.
وَالشَّمْسُ تَخْجَلُ مِنْ أَنْوَارِ طَلْعَتِهِ
حَارَتْ عُقُولُ الْوَرَى فِي فَهْمِ مَعْنَاهُ
അവിടുത്തെ ഉദയത്തിൻ ശോഭയാൽ സൂര്യൻ ലജ്ജിച്ചു നിൽക്കുന്നു
ആ സത്തയുടെ പൊരുളറിയാതെ സൃഷ്ടികളുടെ ബുദ്ധി വിസ്മയിച്ചു.
تَبَارَكَ اللَّهُ مَا أَحْلَى شَمَائِلَهُ
حَازَ الْجَمَالَ فَمَا أَبْهَى مُحَيَّاهُ
അല്ലാഹു എത്ര പരിശുദ്ധൻ! ആ സ്വഭാവവിശേഷങ്ങൾ എത്ര മധുരം!
അവിടുന്ന് സൗന്ദര്യം കൈവരിച്ചു, ആ തിരുമുഖം എത്ര ശോഭായമാനം!
يَا عُرْبَ وَادِي النَّقَى يَا أَهْلَ كَاظِمَةٍ
فِي حَيِّكُمْ قَمَرٌ فِي الْقَلْبِ مَثْوَاهُ
നഖാ താഴ്വരയിലെ അറബികളെ, കാളിമയിലെ ജനങ്ങളെ
നിങ്ങളുടെ തണലിൽ ഒരു ചന്ദ്രനുണ്ട്, ഹൃദയമാണവിടുത്തെ വാസസ്ഥലം.
صَلَّى عَلَيْهِ إِلَهُ الْعَرْشِ مَا طَلَعَتْ
شَمْسٌ وَ مَا حَدْحَدَ الْحَادِي مَطَايَاهُ
അർശിന്റെ നാഥൻ അവിടുത്തെ മേൽ അനുഗ്രഹം ചൊരിയട്ടെ
സൂര്യനുദിക്കുന്നിടത്തോളം, ഒട്ടകങ്ങളെ തെളിക്കുന്നവൻ തന്റെ പാതകളിലൂടെ സഞ്ചരിക്കുന്നിടത്തോളം.
اللهُ بِالْمَدْحِ لِلْمُخْتارِ مَنَّ عَلَيّْ
عَسَى يُرى لِيَ بَيْنَ المَادِحِيْنَ حَلَي
മുസ്തഫായായ അവിടുത്തെ പ്രകീർത്തനത്താൽ അല്ലാഹു എന്നെ അനുഗ്രഹിച്ചു
പ്രകീർത്തകർക്കിടയിൽ ഒരു അലങ്കാരമായി ഞാനും കാണപ്പെട്ടേക്കാം.
إِذَا أَتَيْتُ لِأَقْرَا الصُّحْفَ مِنْ عَمَلِيْ
مَالِي سِوَى مَنْ لَهُ فَضْلٌ يُشِيْرُ إِلَىّ
എന്റെ കർമ്മരേഖകൾ വായിക്കാൻ ഞാനണയുമ്പോൾ
എനിക്ക് കൃപ ചൊരിയുന്ന ആ ഔദാര്യവാനല്ലാതെ മറ്റാരുമെനിക്കില്ല.
مُحَمَّدٌ سَيِّدُ الكَوْنَيْنِ وَالثَّقَلَيْـنِ
وَالفَرِيقَيْنِ مِنْ عُرْبٍ وَمِنْ عَجَمِ
മുഹമ്മദ് നബി ഇരുലോകങ്ങളുടെയും ജിന്ന്-മനുഷ്യ വർഗ്ഗങ്ങളുടെയും നേതാവാണ്
അറബികളുടെയും അറബികളല്ലാത്തവരുടെയും രണ്ട് വിഭാഗങ്ങളുടെയും നായകനുമാണവിടുന്ന്.
هُوَ الحَبِيبُ الذِّي تُرْجَى شَفَاعَتُهُ
لِكُلِّ هَوْلٍ مِنَ الأَهْوَالِ مُقْتَحَمِ
ആഞ്ഞടിക്കുന്ന ഓരോ ഭീകരതകളിൽ നിന്നും രക്ഷക്കായി
ശുപാർശ പ്രതീക്ഷിക്കപ്പെടുന്ന പ്രിയപ്പെട്ടവരാണവിടുന്ന്.
نَبِيُّنَا الآمِرُ النَّاهِي فَلاَ أَحَدٌ
أَبَرَّ فِي قَوْلِ لاَ مِنْهُ وَلاَ نَعَمِ
നന്മ കൽപ്പിക്കുകയും തിന്മ തടയുകയും ചെയ്യുന്ന നമ്മുടെ പ്രവാചകൻ
'അതെ' എന്നോ 'അല്ല' എന്നോ ഉള്ള വാക്കുകളിൽ അവിടുത്തേക്കാൾ സത്യസന്ധനായി മറ്റാരുമില്ല.
كَالزَّهْرِ فِي تَرَفٍ وَالبَدْرِ فِي شَرَفٍ
وَالبَحْرِ فِي كَرَمٍ وَالدَّهْرِ فِي هِمَمِ
നൈർമ്മല്യത്തിൽ പൂവിനെപ്പോലെയും ആഭിജാത്യത്തിൽ ചന്ദ്രനെപ്പോലെയും
ഔദാര്യത്തിൽ സമുദ്രം പോലെയും ദൃഢനിശ്ചയത്തിൽ കാലത്തെപ്പോലെയുമാണവിടുന്ന്.
يِا رَبِّ بِالمُصْطَفَى بَلِّغْ مَقَاصِدَنَا
وَاغْفِرْ لَنَا مَا مَضَى يَا وَاسِعَ الكَرَمِ
എന്റെ രക്ഷിതാവേ, മുസ്തഫായായ പ്രവാചകരാൽ ഞങ്ങളുടെ ലക്ഷ്യങ്ങൾ പൂർത്തിയാക്കിത്തരേണമേ
ഓ ഔദാര്യവാനായവനേ, കഴിഞ്ഞുപോയ പാപങ്ങൾ ഞങ്ങൾക്ക് പൊറുത്തുതരേണമേ.
وَاغْفِرْ إِلَهِي لِكُلِ المُسْلِمِينَ بِمَا
يَتْلُونَ فِي المَسْجِدِ الأَقْصَى وَفِي الحَرَمِ
എന്റെ ദൈവമേ, മസ്ജിദുൽ അഖ്‌സയിലും പുണ്യമായ ഹറമിലും
ഓതപ്പെടുന്ന വചനങ്ങളാൽ മുസ്ലീങ്ങൾക്കെല്ലാം നീ മാപ്പരുളേണമേ.
بِجَاهِ مَنْ بَيْتُهُ فِي طَيْبَةٍ حَرَمٌ
وَإسْمُهُ قَسَمٌ مِنْ أَعْظَمِ الْقَسَمِ
ത്വൈബയിൽ ഭവനം പവിത്രമായ ആ പുണ്യവാന്റെ പദവിയാൽ
അവിടുത്തെ തിരുനാമം ഏറ്റവും വലിയ സത്യവാചകങ്ങളിൽ ഒന്നാകുന്നു.