قَدْ أَشْرَقَ الْبَدْرُ الْمُنِيرْ
പ്രകാശപൂർണ്ണമായ പൂർണ്ണചന്ദ്രൻ ഉദിച്ചുയർന്നു
Ml
Ml
قَدْ أَشْرَقَ الْبَدْرُ الْمُنِيرْ
بِمَوْلِدِ الْهَـادِي الْبَشِيـرْ
പ്രകാശപൂർണ്ണമായ പൗർണ്ണമി ഉദിച്ചുയർന്നിരിക്കുന്നു
സന്മാർഗ്ഗദർശിയും ശുഭവാർത്താവാഹകനുമായവന്റെ തിരുപ്പിറവിയാൽ
أَهْلاً وَسَهْلاً بِالْإِمَامْ
الْمُصْطَفَى بَـدْرِ الْتَّمَـامْ
ആഗതനായ ഇമാം അവർകൾക്ക് സ്വാഗതം, സുസ്വാഗതം
പരിപൂർണ്ണ ചന്ദ്രനായ മുസ്ത്വഫാ തങ്ങൾക്ക് സ്വാഗതം
شَفِيعِنَا يَوْمَ الْزِّحَـامْ
أَرْسَلَـهُ الْـرَّبُّ الْقَدِيـرْ
ആൾക്കൂട്ടത്തിന്റെ ദിനത്തിൽ നമ്മുടെ ശുപാർശകൻ
സർവ്വശക്തനായ റബ്ബ് അദ്ദേഹത്തെ നിയോഗിച്ചിരിക്കുന്നു
قَدْ أَشْرَقَ الْبَدْرُ الْمُنِيرْ
بِمَوْلِدِ الْهَـادِي الْبَشِيـرْ
പ്രകാശപൂർണ്ണമായ പൗർണ്ണമി ഉദിച്ചുയർന്നിരിക്കുന്നു
സന്മാർഗ്ഗദർശിയും ശുഭവാർത്താവാഹകനുമായവന്റെ തിരുപ്പിറവിയാൽ
بُشْرَى لَنَا نِلْنَا الْمَرَامْ
بِطَـهَ مُعْتَلِـى الْمَقَـامْ
നമുക്ക് ശുഭവാർത്ത, നാം ആഗ്രഹം സഫലമാക്കിയിരിക്കുന്നു
ഉന്നത പദവിയുള്ള ത്വാഹാ തങ്ങളിലൂടെ
شَرَّفَـهُ رَبُّ الْأَنَـامْ
فَلَـمْ يَكُـنْ لَـهُ نَظِيـرْ
സൃഷ്ടികളുടെ നാഥൻ അദ്ദേഹത്തെ ആദരിച്ചിരിക്കുന്നു
അതിനാൽ അദ്ദേഹത്തിന് തുല്യനായി മറ്റാരുമില്ല
قَدْ أَشْرَقَ الْبَدْرُ الْمُنِيرْ
بِمَوْلِدِ الْهَـادِي الْبَشِيـرْ
പ്രകാശപൂർണ്ണമായ പൗർണ്ണമി ഉദിച്ചുയർന്നിരിക്കുന്നു
സന്മാർഗ്ഗദർശിയും ശുഭവാർത്താവാഹകനുമായവന്റെ തിരുപ്പിറവിയാൽ
يَا ذَا الْجَلَالِ يَا مُجِيبْ
عَبْدٌ دَعَـاك لَا يَخِيـبْ
പ്രതാപവാനായവനേ, പ്രാർത്ഥനക്ക് ഉത്തരം നൽകുന്നവനേ
നിന്നെ വിളിച്ചു പ്രാർത്ഥിക്കുന്ന ദാസൻ ഒരിക്കലും നിരാശനാവില്ല
بِحُرْمَةِ الْنَّبِيِّ الْحَبِيبْ
يَسِّرْ لَنَا الْأَمْـرَ الْعَسِيـرْ
പ്രിയപ്പെട്ട നബിയുടെ പവിത്രതയാൽ
പ്രയാസകരമായ കാര്യങ്ങൾ ഞങ്ങൾക്ക് എളുപ്പമാക്കേണമേ
قَدْ أَشْرَقَ الْبَدْرُ الْمُنِيرْ
بِمَوْلِدِ الْهَـادِي الْبَشِيـرْ
പ്രകാശപൂർണ്ണമായ പൗർണ്ണമി ഉദിച്ചുയർന്നിരിക്കുന്നു
സന്മാർഗ്ഗദർശിയും ശുഭവാർത്താവാഹകനുമായവന്റെ തിരുപ്പിറവിയാൽ
أَدْعُوكَ يَا رَبَّ الْأَنَامْ
أَمِتْنَا عَلَى حُسْنِ الْخِتَـامْ
സൃഷ്ടികളുടെ രക്ഷിതാവേ, ഞാൻ നിന്നോട് പ്രാർത്ഥിക്കുന്നു
ശുഭകരമായ അന്ത്യത്തോടെ ഞങ്ങളെ മരിപ്പിക്കേണമേ
وَأَسْكِنَـا فِي دَارَ الْسَّلَامْ
لِبَاسُنَـا فِيهَـا حَرِيرْ
സമാധാനത്തിന്റെ ഗൃഹത്തിൽ ഞങ്ങളെ താമസിപ്പിക്കേണമേ
അവിടത്തെ ഞങ്ങളുടെ വസ്ത്രങ്ങൾ പട്ടുകൊണ്ടുള്ളതാകുന്നു
قَدْ أَشْرَقَ الْبَدْرُ الْمُنِيرْ
بِمَوْلِدِ الْهَـادِي الْبَشِيـرْ
പ്രകാശപൂർണ്ണമായ പൗർണ്ണമി ഉദിച്ചുയർന്നിരിക്കുന്നു
സന്മാർഗ്ഗദർശിയും ശുഭവാർത്താവാഹകനുമായവന്റെ തിരുപ്പിറവിയാൽ
أَجِبْ دُعَانَا يَا أَحَدْ
وَاسْمَعْ نِدَانَا يَا صَمَدْ
ഏകനായവനേ, എന്റെ പ്രാർത്ഥനക്ക് ഉത്തരം നൽകേണമേ
ആശ്രയമറ്റവരുടെ അത്താണിയായവനേ, എന്റെ വിളി കേൾക്കേണമേ
يَا دَائِماً عَلَى الْأَبَـدْ
أَنْـتَ الْمُهَيْمِـنُ الْخَبِيـرْ
എന്നെന്നും ശാശ്വതനായിട്ടുള്ളവനേ
നീ സർവ്വവും സംരക്ഷിക്കുന്നവനും എല്ലാം അറിയുന്നവനുമാകുന്നു
قَدْ أَشْرَقَ الْبَدْرُ الْمُنِيرْ
بِمَوْلِدِ الْهَـادِي الْبَشِيـرْ
പ്രകാശപൂർണ്ണമായ പൗർണ്ണമി ഉദിച്ചുയർന്നിരിക്കുന്നു
സന്മാർഗ്ഗദർശിയും ശുഭവാർത്താവാഹകനുമായവന്റെ തിരുപ്പിറവിയാൽ
أَهْدِي الْتَّحِيَّةْ وَالْسَّلَامْ
لِلْمُجْتَبَـى خَيْرِ الْأَنَـامْ
ഞാൻ അഭിവാദ്യങ്ങളും സമാധാനവും സമർപ്പിക്കുന്നു
സൃഷ്ടികളിൽ ഉത്തമനായ മുജ്തബാ തങ്ങൾക്ക്
والْآلِ وَالْصَّحْبِ الْكِرَامْ
مَا أَمْطَرَ الْمَطْرُ الْغَزِيرْ
അദ്ദേഹത്തിന്റെ കുടുംബത്തിനും ആദരണീയരായ അനുചരന്മാർക്കും
പേമാരി വർഷിച്ചുകൊണ്ടിരിക്കുന്ന കാലമത്രയും