لَمْ يَخْلُقِ الرَّحْمَنُ مِثْلَ مُحَمَّدٍ
പരമകാരുണികൻ മുഹമ്മദിനെപ്പോലെ ഒരാളെയും സൃഷ്ടിച്ചിട്ടില്ല.
Ml
لَمْ يَخْلُقِ الرَّحْمَنُ مِثْلَ مُحَمَّدٍ
بَيْنَ الْوَرَى بَشَراً عَلَى الْإِطْلَاقِ
റഹ്മാനായവൻ മുഹമ്മദിന് സമാനനായി മറ്റാരെയും പടച്ചിട്ടില്ല
സൃഷ്ടികൾക്കിടയിൽ അവിടുത്തേക്ക് തുല്യനായൊരു മനുഷ്യനില്ല തന്നെ
كَلَّا وَلَا عَرَفَ الْخَلَائِقُ قَدْرَهُ
مَا فَوْقَهُ حَقّاً سِوَى الْخَلَّاقِ
ഇല്ല, സൃഷ്ടികളാരും അവിടുത്തെ ഉന്നതപദവി അറിഞ്ഞിട്ടില്ല
യഥാർത്ഥത്തിൽ സ്രഷ്ടാവല്ലാതെ അവിടുത്തേക്ക് മീതെ മറ്റാരുമില്ല
مَاذَا أَقُولُ بِوَصْفِهِ وَمَدِيحِهِ
وَسَنَاهُ دَوْماً بَاهِرُ الْإِشْرَاقِ
അവിടുത്തെ വർണ്ണനയിലും കീർത്തനത്തിലും ഞാൻ എന്ത് പറയാനാണ്?
അവിടുത്തെ ദിവ്യപ്രഭ സദാസമയവും ഉജ്ജ്വലമായി പ്രകാശിക്കുന്നു
وَهُوَ الَّذِي لِلْخَلْقِ أُرْسِلَ رَحْمَةً
وَأَتَى يُتَمِّمُ مَكَارِمَ الْأَخْلَاقِ
സർവ്വ ചരാചരങ്ങൾക്കും കാരുണ്യമായി നിയോഗിക്കപ്പെട്ടവൻ അവിടുന്നാണ്
ഉൽകൃഷ്ടമായ സ്വഭാവഗുണങ്ങളെ പൂർത്തിയാക്കാനാണ് അവിടുന്ന് വന്നത്