رَضِينَا يا بَنِي الزَّهْرَا رَضِينَا
ഞങ്ങൾ തൃപ്തിപ്പെട്ടു, ഓ സഹ്‌റയുടെ മക്കളേ, ഞങ്ങൾ തൃപ്തിപ്പെട്ടു.
Ml
رَضِينَا يا بَنِي الزَّهْرَا رَضِينَا
بِحُبٍّ فيكُمُوا يُرْضي نَبِينَا
ഓ സഹ്‌റയുടെ മക്കളേ, ഞങ്ങൾ തൃപ്തരായിരിക്കുന്നു
പ്രവാചകനെ പ്രീതിപ്പെടുത്തുന്ന നിങ്ങളോടുള്ള സ്നേഹത്താൽ ഞങ്ങൾ സംതൃപ്തരാണ്
رضينا بالنبيِّ لنا إمَامًا
وأنْتُم آلُهُ وبِكُمْ رَضِينَا
നബിയെ ഞങ്ങളുടെ ഇമാമായി ഞങ്ങൾ തൃപ്തിപ്പെട്ടിരിക്കുന്നു
നിങ്ങൾ അദ്ദേഹത്തിന്റെ കുടുംബമാണ്, നിങ്ങളെക്കൊണ്ടും ഞങ്ങൾ തൃപ്തരാണ്
وبالسِّبْطِ الحُسَيْنِ كَذَا أخُوهُ
وَحَيْدَرُ ثُمَّ زَيْنُ العَابِدِينَا
പൗത്രനായ ഹുസൈനിലും അദ്ദേഹത്തിന്റെ സഹോദരനിലും ഞങ്ങൾ തൃപ്തരാണ്
ഹൈദറിലും പിന്നീട് സൈനുൽ ആബിദീനിലും ഞങ്ങൾ തൃപ്തരാണ്
رَضِينَا يا بَنِي الزَّهْرَا رَضِينَا
بِحُبٍّ فيكُمُوا يُرْضي نَبِينَا
ഓ സഹ്‌റയുടെ മക്കളേ, ഞങ്ങൾ തൃപ്തരായിരിക്കുന്നു
പ്രവാചകനെ പ്രീതിപ്പെടുത്തുന്ന നിങ്ങളോടുള്ള സ്നേഹത്താൽ ഞങ്ങൾ സംതൃപ്തരാണ്
وَزَيْنَبُ مَنْ لها فَضْلٌ سَمِيٌّ
سُلاَلَةُ أَحْمَدٍ في الطَّيِّبِينَا
ഉന്നതമായ ശ്രേഷ്ഠതയുള്ള സൈനബിലും ഞങ്ങൾ തൃപ്തരാണ്
പരിശുദ്ധരായവരിലെ അഹ്‌മദ് നബിയുടെ വംശപരമ്പരയാണവർ
لها نُورٌ يُضِيءُ كَمِثْلِ شَمْسٍ
من المُخْتَارِ نَشْهَدُهُ مُبِينَا
സൂര്യനെപ്പോലെ പ്രകാശിക്കുന്ന ഒരു നൂർ അവർക്കുണ്ട്
തിരുനബിയിൽ നിന്നുള്ള ആ പ്രകാശം വ്യക്തമായി ഞങ്ങൾ ദർശിക്കുന്നു
رَضِينَا يا بَنِي الزَّهْرَا رَضِينَا
بِحُبٍّ فيكُمُوا يُرْضي نَبِينَا
ഓ സഹ്‌റയുടെ മക്കളേ, ഞങ്ങൾ തൃപ്തരായിരിക്കുന്നു
പ്രവാചകനെ പ്രീതിപ്പെടുത്തുന്ന നിങ്ങളോടുള്ള സ്നേഹത്താൽ ഞങ്ങൾ സംതൃപ്തരാണ്
لها جُودٌ لها كَرَمٌ وعَطْفٌ
حَوَتْ فَضْلاً يُرَى للمُنْصِفِينَا
അവർക്ക് ഔദാര്യവും മാഹാത്മ്യവും കരുണയുമുണ്ട്
നീതിമാന്മാർക്ക് ദൃശ്യമാകുന്ന ശ്രേഷ്ഠതകൾ അവർ ഉൾക്കൊണ്ടിരിക്കുന്നു
أمير المؤمنين أَبُوكِ حَقًّا
عَلِيٌّ سَادَ جَيْشَ العَارِفِينَا
സത്യമായും അമീറുൽ മുഅ്മിനീൻ നിങ്ങളുടെ പിതാവാണ്
ആരിഫുകളുടെ സൈന്യത്തിന് നേതൃത്വം നൽകിയ അലിയാണത്
رَضِينَا يا بَنِي الزَّهْرَا رَضِينَا
بِحُبٍّ فيكُمُوا يُرْضي نَبِينَا
ഓ സഹ്‌റയുടെ മക്കളേ, ഞങ്ങൾ തൃപ്തരായിരിക്കുന്നു
പ്രവാചകനെ പ്രീതിപ്പെടുത്തുന്ന നിങ്ങളോടുള്ള സ്നേഹത്താൽ ഞങ്ങൾ സംതൃപ്തരാണ്
وأُمُّكِ بَضْعَةُ المُخْتَارِ طَهَ
مُحَبَّبَةٌ إلى الهادي نبينا
നിങ്ങളുടെ മാതാവ് തിരുനബി ത്വാഹയുടെ ശരീരത്തിന്റെ ഭാഗമാണ്
ഞങ്ങളുടെ സന്മാർഗ്ഗദർശിയായ നബിക്ക് ഏറെ പ്രിയപ്പെട്ടവളാണവർ
وكَانَ المُصْطَفَى يَحْنُو عَلَيْهَا
حُنُوَّ مَوَدَّةٍ عَطْفًا وَلِينَا
മുസ്തഫാ നബി അവരോട് അങ്ങേയറ്റം വാത്സല്യം കാണിച്ചിരുന്നു
സ്നേഹത്താലും ആർദ്രതയാലും കനിവാലുമുള്ള വാത്സല്യം
رَضِينَا يا بَنِي الزَّهْرَا رَضِينَا
بِحُبٍّ فيكُمُوا يُرْضي نَبِينَا
ഓ സഹ്‌റയുടെ മക്കളേ, ഞങ്ങൾ തൃപ്തരായിരിക്കുന്നു
പ്രവാചകനെ പ്രീതിപ്പെടുത്തുന്ന നിങ്ങളോടുള്ള സ്നേഹത്താൽ ഞങ്ങൾ സംതൃപ്തരാണ്
وجَاءَ حَدِيثُهُ يُتْلَى جِهَارًا
لَقَدْ سَادَتْ نِسَاءَ العَالَمِينَا
പരസ്യമായി പാരായണം ചെയ്യപ്പെടുന്ന ഹദീസ് വന്നിട്ടുണ്ട്
തീർച്ചയായും അവർ ലോകത്തെ സ്ത്രീകളുടെ നേതാവാണ്
إذا اشْتَقْنَا إلى خَيْرِ البَرَايَا
أَتَيْنَاكُمْ مُشَاةً رَاكِبِينَا
സൃഷ്ടികളിൽ ഉത്തമരായവരിലേക്ക് ഞങ്ങൾ അണയാൻ കൊതിക്കുമ്പോൾ
നടന്നുകൊണ്ടും വാഹനമേറിയും ഞങ്ങൾ നിങ്ങളുടെ അരികിലെത്തുന്നു
رَضِينَا يا بَنِي الزَّهْرَا رَضِينَا
بِحُبٍّ فيكُمُوا يُرْضي نَبِينَا
ഓ സഹ്‌റയുടെ മക്കളേ, ഞങ്ങൾ തൃപ്തരായിരിക്കുന്നു
പ്രവാചകനെ പ്രീതിപ്പെടുത്തുന്ന നിങ്ങളോടുള്ള സ്നേഹത്താൽ ഞങ്ങൾ സംതൃപ്തരാണ്
فأنتم منه بالأسرار جِئْتُمْ
وَجِئْنَاكُمْ فَشَاهَدْنَا الأَمِينَا
നിങ്ങൾ അദ്ദേഹത്തിൽ നിന്നുള്ള രഹസ്യങ്ങളുമായി വന്നിരിക്കുന്നു
ഞങ്ങൾ നിങ്ങളുടെ സന്നിധിയിൽ വരികയും ആ വിശ്വസ്തനെ ദർശിക്കുകയും ചെയ്തു
وشَاهَدْنَا لديكم كُلَّ خَيْرٍ
وشَاهَدْنَا أُلُوفًا زَائرِينَا
നിങ്ങളുടെ പക്കൽ സകല നന്മകളും ഞങ്ങൾ ദർശിച്ചു
സന്ദർശകരായി എത്തുന്ന ആയിരങ്ങളെയും ഞങ്ങൾ കണ്ടു
رَضِينَا يا بَنِي الزَّهْرَا رَضِينَا
بِحُبٍّ فيكُمُوا يُرْضي نَبِينَا
ഓ സഹ്‌റയുടെ മക്കളേ, ഞങ്ങൾ തൃപ്തരായിരിക്കുന്നു
പ്രവാചകനെ പ്രീതിപ്പെടുത്തുന്ന നിങ്ങളോടുള്ള സ്നേഹത്താൽ ഞങ്ങൾ സംതൃപ്തരാണ്
بإخْلاَصٍ وتوحيد ودِينٍ
أَتَوْكُمْ سَادَتِي مُتَبَرِّكِينَا
നിഷ്കളങ്കതയോടും തൗഹീദിനോടും ദീനിനോടും കൂടി
എന്റെ യജമാനന്മാരേ, അവർ ബറകത്ത് തേടി നിങ്ങളുടെ അരികിൽ വന്നു
تُذَكِّرُهُمْ مَشَاهِدُكُمْ جِنَانًا
بِرَوْضَةِ جَدِّكُمْ لِلْوَفِدِينَا
നിങ്ങളുടെ മഖാമുകൾ അവർക്ക് സ്വർഗ്ഗത്തെ ഓർമ്മിപ്പിക്കുന്നു
സന്ദർശകർക്കായി നിങ്ങളുടെ പിതാമഹന്റെ റൗദയെപ്പോലെ
رَضِينَا يا بَنِي الزَّهْرَا رَضِينَا
بِحُبٍّ فيكُمُوا يُرْضي نَبِينَا
ഓ സഹ്‌റയുടെ മക്കളേ, ഞങ്ങൾ തൃപ്തരായിരിക്കുന്നു
പ്രവാചകനെ പ്രീതിപ്പെടുത്തുന്ന നിങ്ങളോടുള്ള സ്നേഹത്താൽ ഞങ്ങൾ സംതൃപ്തരാണ്
فَرَوْحٌ مِنْهُ والرَّيْحَانُ يأتي
لِزُوَّارٍ أَتَوْكُمْ مُخْلِصِينَا
അദ്ദേഹത്തിൽ നിന്നുള്ള ആശ്വാസവും സുഗന്ധവും വന്നുചേരുന്നു
ആത്മാർത്ഥതയോടെ നിങ്ങളുടെ സന്നിധിയിൽ എത്തിയ സന്ദർശകർക്ക്
فأنتم مِنْهُ والذِّكْرَى لَدَيْكُمْ
برُؤيَاكُمْ تُرَى للمُؤْمِنِينَا
നിങ്ങൾ അദ്ദേഹത്തിൽ നിന്നുള്ളവരാണ്, സ്മരണകൾ നിങ്ങളുടെ പക്കലുണ്ട്
വിശ്വാസികൾക്ക് നിങ്ങളെ ദർശിക്കുന്നതിലൂടെ അത് അനുഭവപ്പെടുന്നു
رَضِينَا يا بَنِي الزَّهْرَا رَضِينَا
بِحُبٍّ فيكُمُوا يُرْضي نَبِينَا
ഓ സഹ്‌റയുടെ മക്കളേ, ഞങ്ങൾ തൃപ്തരായിരിക്കുന്നു
പ്രവാചകനെ പ്രീതിപ്പെടുത്തുന്ന നിങ്ങളോടുള്ള സ്നേഹത്താൽ ഞങ്ങൾ സംതൃപ്തരാണ്
فَبَابُ العِلْمِ والدُكُمْ عَلِيٌّ
له سَيْفٌ أَبَادَ الكَافِرِينَا
വിജ്ഞാനത്തിന്റെ കവാടമായ അലിയാണ് നിങ്ങളുടെ പിതാവ്
സത്യനിഷേധികളെ തകർത്ത വാൾ അദ്ദേഹത്തിനുണ്ടായിരുന്നു
فَمِنْ دَمْعٍ لأرضٍ قد رَوَيْنَا
مِنَ الأَشْوَاقِ نَحْوَ الأَكْرَمِينَا
കണ്ണുനീർ കൊണ്ട് ഞങ്ങൾ ഭൂമിയെ നനച്ചിരിക്കുന്നു
ആദരണീയരായ നിങ്ങളോടുള്ള തീവ്രമായ അനുരാഗത്താൽ