يَا قُبَّةَ الْخَضْرَا مَالِكْ
O Green Dome, How Captivating You Are
Ml
Ml
يَا قُبَّةَ الْخَضْرَا مَالِكْ
فَتَنْتِينَا بِجَمَالِكْ
ഹരിത വർണ്ണക്കുടാരമേ, നിനക്കെന്തു പറ്റി?
നിൻ ലാവണ്യത്താൽ ഞങ്ങളെ നീ മയക്കിയല്ലോ
قَالَتْ جَمَالِي بِمُحَمَّدْ
نَوَّرْ جَمِيعَ الْمَمَالِكْ
അവൾ മൊഴിഞ്ഞു: "എന്റെ അഴക് മുഹമ്മദാലാണ്
അവിടുന്നാണ് സകല ദേശങ്ങളെയും പ്രകാശിപ്പിച്ചത്"
حَوَيْتِ خَيْرَ الْبَرِيَّةْ
سَامِي الْعُلَا وَالْمَزَايَا
സൃഷ്ടികളിൽ ഉത്തമരെ നീ നിന്റെ ഉള്ളിലൊതുക്കി
അത്യുന്നത പദവിയും ശ്രേഷ്ഠഗുണങ്ങളുമുള്ളോരെ
لَهُ تَسِيرُ الْمَطَايَا
مِنْ كُلِّ تِلْكَ الْمَمَالِكْ
അവിടേക്ക് യാത്രാവാഹനങ്ങൾ പാഞ്ഞടുക്കുന്നു
അക്കണ്ട നാടുകളിൽ നിന്നെല്ലാം
يَا قُبَّةَ الْخَضْرَا مَالِكْ
فَتَنْتِينَا بِجَمَالِكْ
ഹരിത വർണ്ണക്കുടാരമേ, നിനക്കെന്തു പറ്റി?
നിൻ ലാവണ്യത്താൽ ഞങ്ങളെ നീ മയക്കിയല്ലോ
قَالَتْ جَمَالِي بِمُحَمَّدْ
نَوَّرْ جَمِيعَ الْمَمَالِكْ
അവൾ മൊഴിഞ്ഞു: "എന്റെ അഴക് മുഹമ്മദാലാണ്
അവിടുന്നാണ് സകല ദേശങ്ങളെയും പ്രകാശിപ്പിച്ചത്"
لَاحَتْ عَلَيْنَا أَنْوَارُهْ
فَاضَتْ عَلَيْنَا أَسْرَارُهْ
അവിടുത്തെ പ്രഭകൾ ഞങ്ങളിൽ മിന്നിത്തിളങ്ങി
അവിടുത്തെ രഹസ്യങ്ങൾ ഞങ്ങളിൽ ഒഴുകിപ്പരന്നു
بُشْرَى لَكُمْ يَا زُوَّارُهْ
بَعْدَ أَدَاءِ الْمَنَاسِكْ
സന്ദർശകരേ, നിങ്ങൾക്ക് ഇതാ ശുഭവാർത്ത
പുണ്യകർമ്മങ്ങൾ പൂർത്തിയാക്കിയതിനു ശേഷം
يَا قُبَّةَ الْخَضْرَا مَالِكْ
فَتَنْتِينَا بِجَمَالِكْ
ഹരിത വർണ്ണക്കുടാരമേ, നിനക്കെന്തു പറ്റി?
നിൻ ലാവണ്യത്താൽ ഞങ്ങളെ നീ മയക്കിയല്ലോ
قَالَتْ جَمَالِي بِمُحَمَّدْ
نَوَّرْ جَمِيعَ الْمَمَالِكْ
അവൾ മൊഴിഞ്ഞു: "എന്റെ അഴക് മുഹമ്മദാലാണ്
അവിടുന്നാണ് സകല ദേശങ്ങളെയും പ്രകാശിപ്പിച്ചത്"
يَا سَعْدَ مَنْ شَمَّ تُرَابَهْ
شَوْقاً وَقَبَّلْ أَعْتَابَهْ
ആ തിരുമണ്ണ് അനുരാഗത്താൽ നുകർന്നവൻ ഭാഗ്യവാൻ
ആ പടിവാതിലിൽ ചുംബനം അർപ്പിച്ചവനും
تَزُولُ عَنْهُ أَتْعَابُهْ
يَأْمَنْ جَمِيعَ الْمَهَالِكْ
അവന്റെ ക്ലേശങ്ങൾ അവനിൽ നിന്ന് നീങ്ങിപ്പോകുന്നു
സർവ്വ ആപത്തുകളിൽ നിന്നും അവൻ നിർഭയനാകുന്നു
يَا قُبَّةَ الْخَضْرَا مَالِكْ
فَتَنْتِينَا بِجَمَالِكْ
ഹരിത വർണ്ണക്കുടാരമേ, നിനക്കെന്തു പറ്റി?
നിൻ ലാവണ്യത്താൽ ഞങ്ങളെ നീ മയക്കിയല്ലോ
قَالَتْ جَمَالِي بِمُحَمَّدْ
نَوَّرْ جَمِيعَ الْمَمَالِكْ
അവൾ മൊഴിഞ്ഞു: "എന്റെ അഴക് മുഹമ്മദാലാണ്
അവിടുന്നാണ് സകല ദേശങ്ങളെയും പ്രകാശിപ്പിച്ചത്"
صَلُّوا عَلَيْهِ يَا حُضَّارْ
وَالْآلِ وَالْصَّحْبِ الْأَخْيَارْ
സദസ്യരേ, അവിടുത്തെ മേൽ സ്വലാത്ത് ചൊല്ലുവിൻ
അവിടുത്തെ കുടുംബത്തിന്മേലും പുണ്യവാന്മാരായ അനുചരരിലും
تَنْجُو غداً مِنْ عَذَابِ الْنَّارْ
وَتَرْبَحُوا عَفْوَ الْمَالِكْ
നാളെ നിങ്ങൾ നരകാഗ്നിയിൽ നിന്ന് രക്ഷപ്പെടും
പരമാധികാരിയായ നാഥന്റെ മാപ്പ് നേടുകയും ചെയ്യാം