فَيَا نَفَحَاتِ اللهِ يَا عَطَفَاتِهِ
O Divine Breaths of Allah, O His Affections
Ml
فَيَا نَفَحَاتِ اللهِ يَا عَطَفَاتِهِ
وَيَا جَذَبَاتِ الْحَقِّ جُودِي بِزَوْرَةِ
ഓ ദൈവീക സൗരഭ്യങ്ങളേ, അവന്റെ കൃപാകടാക്ഷങ്ങളേ
ഓ സത്യത്തിന്റെ വശ്യതകളേ, ഒരു സന്ദർശനത്താൽ അനുഗ്രഹിക്കണേ.
وَيَا نَظَرَاتِ اللّهِ يَا لَحَظَاتِهِ
وَيَا نَسَمَاتِ اللُّطْفِ أُمِّى بِهَبَّةِ
ഓ അല്ലാഹുവിൻ്റെ ദൃഷ്ടികളേ, അവന്റെ നോട്ടങ്ങളേ
ഓ ലാവണ്യത്തിൻ്റെ തെന്നലുകളേ, ഒരു നിശ്വാസമായ് വരേണമേ.
وَيَا غَارَةَ الرَّحْمَانِ جُدِّىْ بِسُرْعَةِ
إِلَيْنَا وَحُلِّى عَقْدَ كُلِّ مُلِمَّةِ
ഓ കരുണാമയന്റെ സഹായമേ, അതിവേഗം വരേണമേ
ഞങ്ങളിലേക്ക്, സകല ദുരിതക്കെട്ടുകളും അഴിക്കണേ.
وَيَا رَحْمَةَ الرَّبِّ الرَّحِيْمِ تَوَجَّهِىْ
وَأَحْيِىْ بِرُوْحِ الفَضْلِ كُلَّ رَمِيْمَةِ
ഓ കരുണാനിധിയായ രക്ഷിതാവിൻ്റെ കാരുണ്യമേ, കനിവാകണേ
ഔദാര്യത്തിൻ്റെ ജീവനാലെ നുരുമ്പിച്ചവയെല്ലാം ജീവിപ്പിക്കണേ.
وَيَاكُلَّ أَبْوَابِ الْقَبُولِ تَفَتَّحِىْ
فَإِنَّ مَطَايَا الْقَصْدِ نَحْوَكَ أَمَّتِ
ഓ സ്വീകരണത്തിൻ്റെ സകല കവാടങ്ങളേ, തുറക്കപ്പെടൂ
തീർച്ചയായും ലക്ഷ്യത്തിൻ്റെ വാഹനങ്ങൾ നിന്നെ നോക്കി വന്നിരിക്കുന്നു.
وَيَاسُحُبَ الْجُوْدِ الْإِلَهِيِّ أَمْطِرِىْ
فَإِنَّ أَكُفَّ الْمَحْلِ تِلْقَاكِ مُدَّتِ
ഓ ദൈവിക ഔദാര്യത്തിൻ്റെ മേഘങ്ങളേ, പെയ്തിറങ്ങൂ
വരൾച്ചയുടെ കൈകൾ നിനക്ക് നേരെ നീട്ടപ്പെട്ടിരിക്കുന്നു.
بِحُرْمَةِ هَادِيْنَا وَمُحْيِيْ قُلُوْبِنَا
وَمُرْشِدِنَا نَهْجَ الطَّرِيْقِ الْقَوِيْمَةِ
ഞങ്ങളുടെ വഴികാട്ടിയും ഹൃദയങ്ങളെ ജീവിപ്പിക്കുന്നവരും
നേരായ പാതയിലേക്ക് ഞങ്ങളെ നയിച്ചവരുമായവരുടെ പവിത്രതയാൽ.
دَعَانَا إِلَى حَقٍّ بِحَقٍّ مُنَزَّلٍ
عَلَيْهِ مِنَ الرَّحْمَانِ أَفْضَلَ دَعْوَةِ
റഹ്മാനിൽ നിന്ന് ഏറ്റവും ഉത്തമമായ പ്രബോധനവുമായി
സത്യമതത്താൽ അദ്ദേഹം ഞങ്ങളെ സത്യത്തിലേക്ക് വിളിച്ചു.
أَجَبْنَا قَبِلْنَا مُذْعِنِيْنَ لِأَمْرِهِ
سَمِعْنَا أَطَعْنَا عَنْ هُدىً وَبَصِيْرَةِ
അവിടുത്തെ കല്പനയ്ക്ക് കീഴ്പ്പെട്ട് ഞങ്ങൾ ഉത്തരം നൽകി, സ്വീകരിച്ചു
സന്മാർഗ്ഗത്തോടും ഉൾക്കാഴ്ചയോടും കൂടി ഞങ്ങൾ കേട്ടു, അനുസരിച്ചു.
فَيَارَبِّ ثَبِّتْنَا عَلَى الْحَقِّ وَالْهُدَى
وَيَارَبِّ اِقْبِضْنَا عَلَى خَيْرِ مِلَّةِ
എന്റെ നാഥാ, സത്യത്തിലും സന്മാർഗ്ഗത്തിലും ഞങ്ങളെ ഉറപ്പിക്കണേ
എന്റെ നാഥാ, ഉത്തമമായ മാർഗ്ഗത്തിൽ ഞങ്ങളെ മരിപ്പിക്കണേ.
وَعُمَّ أُصُوْلاً وَالْفُرُوْعَ بِرَحْمَةٍ
وَأَهْلاً وَأَصْحَاباً وَكُلَّ قَرَابَةِ
മാതാപിതാക്കളെയും സന്താനങ്ങളെയും കാരുണ്യത്താൽ പൊതിയണേ
കുടുംബത്തെയും സഖാക്കളെയും സകല ബന്ധുക്കളെയും.
وَسَائِرِ أَهْلِ الدِّيْنِ مِنْ كُلِّ مُسْلِمٍ
أَقَامَ لَكَ التَّوْحِيْدَ مِنْ غَيْرِ رِيْبَةِ
സംശയലേശമന്യേ നിനക്കായി തൗഹീദ് നിലനിർത്തിയ
മുസ്ലിംകളായ എല്ലാ മതവിശ്വാസികളെയും.
وَصَلِّ وَسَلِّمْ دَائِمَ الدَّهْرِ سَرْمَداً
عَلَى خَيْرِ مَبْعُوْثٍ إِلَى خَيْرِ أُمَّةِ
ഏറ്റവും ഉത്തമമായ സമുദായത്തിലേക്ക് നിയോഗിക്കപ്പെട്ട പുണ്യവാളരിലേക്ക്
എക്കാലവും ശാന്തിയും സമാധാനവും ചൊരിയേണമേ.
مُحَمَّدٍ الْمَخْصُوْصِ مِنْكَ بِفَضْلِكَ
الْعَظِيْمِ وَإِنْزَالِ الْكِتَابِ وَحِكْمَةِ
നിന്റെ മഹത്തായ അനുഗ്രഹത്താലും വേദഗ്രന്ഥത്തിൻ്റെയും ജ്ഞാനത്തിൻ്റെയും
വെളിപാടുകളാലും നീ സവിശേഷനാക്കിയ മുഹമ്മദ് നബിയിലേക്ക്.