رَبِّي لَهُ الْأَسْمَاءُ الْحُسْنَى
എന്റെ നാഥന് അതിവിശിഷ്ടമായ നാമങ്ങളുണ്ട്.
Ml
رَبِّي لَهُ الْأَسْمَاءُ الْحُسْنَى
تُسَبِّحْ لَهُ الْأكْوَانْ
എന്റെ നാഥന് അത്യുത്തമമായ നാമങ്ങളുണ്ട്
സർവ്വ പ്രപഞ്ചവും അവനെ പ്രകീർത്തിക്കുന്നു
إِلَيْهِ يَرْجِعُ كُلُّ أَمْرٍ
كُلُّ زَمَانٍ وَكُلَّ مَكَانْ
സർവ്വ കാര്യങ്ങളും അവങ്കലേക്ക് മടങ്ങുന്നു
എല്ലാ കാലത്തും എല്ലാ ഇടങ്ങളിലും
إِذَا دَعَوْتْ فَادْعُ الْإِلَهْ
وَإِنِ اسْتَجَرْتَ فَلُذْ بِاللَّهْ
നീ പ്രാർത്ഥിക്കുന്നുവെങ്കിൽ ആ ഏകദൈവത്തോട് പ്രാർത്ഥിക്കുക
അഭയം തേടുന്നുവെങ്കിൽ അല്ലാഹുവിങ്കൽ ശരണം പ്രാപിക്കുക
مَا لَنَا مَوْلًى سِوَاهْ
عَفُوٌّ كَرِيمٌ وَرَحْمَانْ
നമുക്ക് അവനല്ലാതെ മറ്റൊരു രക്ഷിതാവില്ല
അവൻ മാപ്പരുളുന്നവനും ഔദാര്യവാനും പരമകാരുണികനുമാകുന്നു
رَبِّي لَهُ الْأَسْمَاءُ الْحُسْنَى
تُسَبِّحْ لَهُ الْأكْوَانْ
എന്റെ നാഥന് അത്യുത്തമമായ നാമങ്ങളുണ്ട്
സർവ്വ പ്രപഞ്ചവും അവനെ പ്രകീർത്തിക്കുന്നു
إِلَيْهِ يَرْجِعُ كُلُّ أَمْرٍ
كُلُّ زَمَانٍ وَكُلَّ مَكَانْ
സർവ്വ കാര്യങ്ങളും അവങ്കലേക്ക് മടങ്ങുന്നു
എല്ലാ കാലത്തും എല്ലാ ഇടങ്ങളിലും
اتَّقِ اللَّهْ وَلَهُ اِصْبِرْ
فَالْصَّبْرُ فِي الْعُقْبَى حَمِيدْ
അല്ലാഹുവിനെ സൂക്ഷിക്കുക, അവനായി ക്ഷമ കൈക്കൊള്ളുക
തീർച്ചയായും ക്ഷമയുടെ പരിസമാപ്തി സ്തുത്യർഹമാണ്
وَتَزَوَّدْ عِلْمًا وَبَيَانًا
مِنَ الْسُّنَّةِ وَالْقُرْآنْ
അറിവും വ്യക്തതയും കൊണ്ട് നീ പാഥേയമൊരുക്കുക
സുന്നത്തിൽ നിന്നും ഖുർആനിൽ നിന്നും ആർജ്ജിച്ചവ കൊണ്ട്