خُذْ مَا صَفَا وَدَعِ الْكَدَر
തെളിഞ്ഞത് സ്വീകരിക്കുക, കലങ്ങിയത് ഉപേക്ഷിക്കുക.
Ml
Ml
يَا رَبَّنَا يَا رَبَّنَا
غِثْنَا بِقُرْبِ الـْمُصْطَفَى
ഞങ്ങളുടെ നാഥാ, ഞങ്ങളുടെ നാഥാ
മുസ്ത്വഫയുടെ സാമീപ്യത്താൽ ഞങ്ങളെ സഹായിക്കേണമേ
وَ ارْحَمْ إِلَهِي ضَعْفَنَا
بِٱلْمُصْطَفَىٰ خَيْرِ ٱلْبَشَرْ
ഞങ്ങളുടെ ബലഹീനതയിൽ അല്ലാഹുവേ കരുണ ചെയ്യേണമേ
മനുഷ്യരിൽ ഉത്തമനായ മുസ്ത്വഫയുടെ ഹഖ് കൊണ്ട്
خُذْ مَا صَفَا وَدَعِ الْكَدَرْ
وَكِلِ الْأُمُورَ إلى الْقَدَرْ
തെളിമയാർന്നത് സ്വീകരിക്കുക, കലക്കമുള്ളത് ഉപേക്ഷിക്കുക
സകല കാര്യങ്ങളും ദൈവവിധിക്ക് വിട്ടുകൊടുക്കുക
مَهْمَا غُلِبْتَ كَمَا أَمَرْ
هَادِي الْوَرَى خَيْرُ الْبَشَرْ
നീ പരാജയപ്പെടുമ്പോഴെല്ലാം അദ്ദേഹം കൽപ്പിച്ചതുപോലെ പ്രവർത്തിക്കുക
സൃഷ്ടികളുടെ മാർഗദർശിയും മനുഷ്യരിൽ ഉത്തമനുമായവർ
إِنَّ الْأُمُورَ جَرَى بِهَا
قَلَمٌ عَلَى الْلَّوْحِ الْأَغَرْ
നിശ്ചയമായും എല്ലാ കാര്യങ്ങളും തീരുമാനിക്കപ്പെട്ടിരിക്കുന്നു
ശോഭായമാനമായ ഫലകത്തിൽ (ലൗഹ്) പേനയാൽ എഴുതപ്പെട്ടതുപോലെ
فِي سَابِقِ الْعِلْمِ الْقَدِيمْ
مِنْ قَبْلِ إِيجَادِ الْصُّوَرْ
അനാദിയായ ജ്ഞാനത്തിൽ അത് നേരത്തെ നിശ്ചയിക്കപ്പെട്ടതാണ്
രൂപങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനും എത്രയോ മുൻപേ
يَا رَبَّنَا يَا رَبَّنَا
غِثْنَا بِقُرْبِ الـْمُصْطَفَى
ഞങ്ങളുടെ നാഥാ, ഞങ്ങളുടെ നാഥാ
മുസ്ത്വഫയുടെ സാമീപ്യത്താൽ ഞങ്ങളെ സഹായിക്കേണമേ
وَ ارْحَمْ إِلَهِي ضَعْفَنَا
بِٱلْمُصْطَفَىٰ خَيْرِ ٱلْبَشَرْ
ഞങ്ങളുടെ ബലഹീനതയിൽ അല്ലാഹുവേ കരുണ ചെയ്യേണമേ
മനുഷ്യരിൽ ഉത്തമനായ മുസ്ത്വഫയുടെ ഹഖ് കൊണ്ട്
وَدَعِ الْهُمُومَ فَإِنَّهَا
يَا صَاحِبِي مَحْضُ الْضَّرَرْ
ആകുലതകൾ ദൂരെയെറിയുക, എന്തെന്നാൽ അവ
സുഹൃത്തേ, കേവലം ഉപദ്രവം മാത്രമാണ്
وَاغْنَمْ زَمَانَكَ وَاسْتَرِحْ
مِنْ لَوْ وَلِمْ تَلْقَ الْظَّفَرْ
നിന്റെ സമയം ഉപയോഗപ്പെടുത്തുക, വിശ്രമം കണ്ടെത്തുക
"എങ്കിൽ", "എന്തിന്" എന്നിവ ഉപേക്ഷിച്ചാൽ നീ വിജയം കണ്ടെത്തും
وَارْجِعْ إِلَى اللَّهِ إِذَا
مَالَحَّ خَطْبٌ أَوْ عَصَرْ
അല്ലാഹുവിലേക്ക് മടങ്ങുക, എപ്പോഴാണോ
ഒരു കഷ്ടത നിന്നെ ഞെരുക്കുകയോ പ്രയാസപ്പെടുത്തുകയോ ചെയ്യുന്നത്
وَإِذَا بُلِيتَ بِمِحْنَةٍ
فَاصْبِرْ لَهَا فِيمَنْ صَبَرْ
നീ ഒരു പരീക്ഷണത്താൽ പരീക്ഷിക്കപ്പെട്ടാൽ
ക്ഷമിക്കുന്നവരോടൊപ്പം അതിൽ ക്ഷമയോടെയിരിക്കുക
يَا رَبَّنَا يَا رَبَّنَا
غِثْنَا بِقُرْبِ الـْمُصْطَفَى
ഞങ്ങളുടെ നാഥാ, ഞങ്ങളുടെ നാഥാ
മുസ്ത്വഫയുടെ സാമീപ്യത്താൽ ഞങ്ങളെ സഹായിക്കേണമേ
وَ ارْحَمْ إِلَهِي ضَعْفَنَا
بِٱلْمُصْطَفَىٰ خَيْرِ ٱلْبَشَرْ
ഞങ്ങളുടെ ബലഹീനതയിൽ അല്ലാഹുവേ കരുണ ചെയ്യേണമേ
മനുഷ്യരിൽ ഉത്തമനായ മുസ്ത്വഫയുടെ ഹഖ് കൊണ്ട്
مِنْ كُلِّ بَرٍّ مُوقِنٍ
مُتَوَقِّرٍ عِنْدَ الْغِيَرْ
ദൃഢവിശ്വാസമുള്ള ഓരോ പുണ്യത്മാക്കളിലും ഉൾപ്പെടുക
വിധിയുടെ മാറ്റങ്ങളിൽ അന്തസ്സ് നിലനിർത്തുന്നവരായി
وَإِذَا خُصِصْتَ بِنِعْمَةٍ
فَاشْكُرْ مَعَ مَنْ قَدْ شَكَرْ
നിനക്ക് ഒരു അനുഗ്രഹം പ്രത്യേകമായി ലഭിച്ചാൽ
നന്ദി പ്രകാശിപ്പിച്ചവരോടൊപ്പം നീയും നന്ദിയുള്ളവനാവുക
لِلَّهِ رَبِّ الْعَالَمِينْ
تُعْطَ الْمَزِيدَ كَمَا ذَكَرْ
ലോകരക്ഷിതാവായ അല്ലാഹുവിന് നന്ദി ചെയ്യുക
അവൻ വാഗ്ദാനം ചെയ്തതുപോലെ നിനക്ക് വർദ്ധനവ് നൽകപ്പെടും
وَاعْمَلْ لِنَفْسِكَ صَالِحًا
تَنْجُو بِهِ مِنْ كُلِّ شَرْ
നിനക്കായി സൽകർമ്മങ്ങൾ പ്രവർത്തിക്കുക
അതിലൂടെ സകല തിന്മകളിൽ നിന്നും നിനക്ക് രക്ഷപ്പെടാം
يَا رَبَّنَا يَا رَبَّنَا
غِثْنَا بِقُرْبِ الـْمُصْطَفَى
ഞങ്ങളുടെ നാഥാ, ഞങ്ങളുടെ നാഥാ
മുസ്ത്വഫയുടെ സാമീപ്യത്താൽ ഞങ്ങളെ സഹായിക്കേണമേ
وَ ارْحَمْ إِلَهِي ضَعْفَنَا
بِٱلْمُصْطَفَىٰ خَيْرِ ٱلْبَشَرْ
ഞങ്ങളുടെ ബലഹീനതയിൽ അല്ലാഹുവേ കരുണ ചെയ്യേണമേ
മനുഷ്യരിൽ ഉത്തമനായ മുസ്ത്വഫയുടെ ഹഖ് കൊണ്ട്
وَتَفُوزُ بِالْحُسْنَى وَبِالْــــ
ــــجَنَّاتِ دَارِ الْمُسْتَقَرْ
അത്യുത്തമമായ നന്മയാലും നീ വിജയിക്കും
സ്ഥിരമായ വാസസ്ഥലമായ സ്വർഗ്ഗത്തോപ്പുകളാലും
دَارِ الْبَقَا دَارِ الْنَّعِيمْ
دَارِ الْكَرَامَةِ وَالْنَّظَرْ
അനശ്വരതയുടെ ഭവനം, അനുഗ്രഹങ്ങളുടെ ഭവനം
ആദരവിന്റേയും (അല്ലാഹുവിനെ) ദർശിക്കുന്നതിന്റേയും ഭവനം
وَأَعِدَّ زَادَكَ لِلْمَعَادْ
مِنْ قَبْلِ يَفْجَاكَ الْحَذَرْ
മടക്കയാത്രയ്ക്കുള്ള വിഭവങ്ങൾ ഒരുക്കുക
അപ്രതീക്ഷിതമായി മരണം നിന്നെ പിടികൂടുന്നതിന് മുൻപ്
فَالْمَوْتُ آتٍ عَنْ قَرِيبْ
وَلَعَلَّ يَوْمَكَ قَدْ حَضَرْ
നിശ്ചയമായും മരണം ഉടനെ വരാനിരിക്കുന്നു
ഒരുപക്ഷേ നിന്റെ അന്ത്യദിനം അടുത്തു കഴിഞ്ഞിരിക്കാം
يَا رَبَّنَا يَا رَبَّنَا
غِثْنَا بِقُرْبِ الـْمُصْطَفَى
ഞങ്ങളുടെ നാഥാ, ഞങ്ങളുടെ നാഥാ
മുസ്ത്വഫയുടെ സാമീപ്യത്താൽ ഞങ്ങളെ സഹായിക്കേണമേ
وَ ارْحَمْ إِلَهِي ضَعْفَنَا
بِٱلْمُصْطَفَىٰ خَيْرِ ٱلْبَشَرْ
ഞങ്ങളുടെ ബലഹീനതയിൽ അല്ലാഹുവേ കരുണ ചെയ്യേണമേ
മനുഷ്യരിൽ ഉത്തമനായ മുസ്ത്വഫയുടെ ഹഖ് കൊണ്ട്
يَا رَبُّ أَنْتَ الْمُبْتَغَى
وَالْمُرْتَجَى وَالْمُدَّخَرْ
എന്റെ നാഥാ, നീ മാത്രമാണ് ലക്ഷ്യം
നീ തന്നെയാണ് പ്രതീക്ഷയും കരുതിവെച്ച നിധിയും
يَا رَبَّنَا فَاسْتُرْ وَسَا
مِحْ أَنْتَ أَكْرَمُ مَنْ سَتَرْ
ഞങ്ങളുടെ നാഥാ, കുറവുകൾ മറയ്ക്കുകയും പൊറുക്കുകയും ചെയ്യേണമേ
മറച്ചുവെക്കുന്നവരിൽ വെച്ച് ഏറ്റവും ഔദാര്യമുള്ളവനാണല്ലോ നീ
يَا رَبَّنَا وَانْظُرْ إِلَيـْــــ
ـــنَا أَنْتَ أَحْسَنُ مَنْ نَظَرْ
ഞങ്ങളുടെ നാഥാ, ഞങ്ങളെ കാരുണ്യത്തോടെ നോക്കേണമേ
നോക്കുന്നവരിൽ ഏറ്റവും ഉത്തമൻ നീയല്ലോ
يَا رَبَّنَا وَاخْتِمْ لَنَا
بِالْخَيْرِ إِنْ حَانَ الْسَّفَرْ
ഞങ്ങളുടെ നാഥാ, ഞങ്ങൾക്ക് സൽഅന്ത്യം നൽകേണമേ
ഞങ്ങളുടെ അവസാന യാത്രയ്ക്കുള്ള സമയമാകുമ്പോൾ
يَا رَبَّنَا يَا رَبَّنَا
غِثْنَا بِقُرْبِ الـْمُصْطَفَى
ഞങ്ങളുടെ നാഥാ, ഞങ്ങളുടെ നാഥാ
മുസ്ത്വഫയുടെ സാമീപ്യത്താൽ ഞങ്ങളെ സഹായിക്കേണമേ
وَ ارْحَمْ إِلَهِي ضَعْفَنَا
بِٱلْمُصْطَفَىٰ خَيْرِ ٱلْبَشَرْ
ഞങ്ങളുടെ ബലഹീനതയിൽ അല്ലാഹുവേ കരുണ ചെയ്യേണമേ
മനുഷ്യരിൽ ഉത്തമനായ മുസ്ത്വഫയുടെ ഹഖ് കൊണ്ട്
ثُمَّ الصَّلَاةُ عَلَى الرَّسُولْ
خَيْرِ الْبَرِيَّةِ مِنْ مُضَرْ
പിന്നീട് പ്രവാചകന്റെ മേൽ സ്വലാത്തുകൾ ഉണ്ടാവട്ടെ
മുളർ ഗോത്രത്തിലെ സൃഷ്ടികളിൽ വെച്ച് ഏറ്റവും ഉത്തമനായവർ
خَتْمِ الْنَّبِيِّينَ الْكِرَامْ
نِعْمَ الْمَصَابِيحُ الْغُرَرْ
ആദരണീയരായ പ്രവാചകന്മാരുടെ മുദ്രയായവർ
ശോഭായമാനമായ വിളക്കുകളിൽ ഏറ്റവും മികച്ചവർ
وَآلِهِ وَاصْحَابِهِ
وَالتَّابِعِينَ عَلَى الْأَثَرْ
അവിടുത്തെ കുടുംബത്തിൻ്റെയും അനുചരന്മാരുടെയും മേലും
അവരുടെ പാത പിന്തുടരുന്ന അനുയായികളുടെ മേലും
مَا هَبَّتِ الـــنَّسَمَاتُ بِالْــــ
ــــعَرْفِ الْمُعَنْبَرِ في الْسَّحَرْ
പ്രഭാതത്തിൽ അമ്പറിന്റെ സുഗന്ധവുമായി
ഇളംകാറ്റ് വീശിക്കൊണ്ടിരിക്കുന്നിടത്തോളം കാലം
يَا رَبَّنَا يَا رَبَّنَا
غِثْنَا بِقُرْبِ الـْمُصْطَفَى
ഞങ്ങളുടെ നാഥാ, ഞങ്ങളുടെ നാഥാ
മുസ്ത്വഫയുടെ സാമീപ്യത്താൽ ഞങ്ങളെ സഹായിക്കേണമേ
وَ ارْحَمْ إِلَهِي ضَعْفَنَا
بِٱلْمُصْطَفَىٰ خَيْرِ ٱلْبَشَرْ
ഞങ്ങളുടെ ബലഹീനതയിൽ അല്ലാഹുവേ കരുണ ചെയ്യേണമേ
മനുഷ്യരിൽ ഉത്തമനായ മുസ്ത്വഫയുടെ ഹഖ് കൊണ്ട്
أَوْ غَرَّدَتْ وُرْقُ الْحِمَى
فَوْقَ الْغُصُونِ مِنَ الْشَّجَرْ
അല്ലെങ്കിൽ മരച്ചില്ലകൾക്ക് മുകളിൽ ഇരുന്നുകൊണ്ട്
കപോതങ്ങൾ മനോഹരമായി കുറുകുന്നിടത്തോളം കാലം