دَاوِينِي يَا نُورَ الْحَي
എന്നെ സൗഖ്യമാക്കൂ, ഓ ജീവന്റെ പ്രകാശമേ
Ml
دَاوِينِي يَا نُورَ الْحَي
دَاوِينِي وَانْظُرْ إِلَي
എന്നെ സുഖപ്പെടുത്തൂ ജീവന്റെ പ്രകാശമേ
എന്നെ സുഖപ്പെടുത്തൂ എന്നിലേക്ക് നോക്കേണമേ
دَاوِينِي دَاوِي
يَا نُورَ الْحَي
എന്നെ സുഖപ്പെടുത്തൂ സുവമരുളൂ
ഹേ ജീവന്റെ പ്രകാശമേ
يَا مُحَمَّدْ أَنْتَ الْمَحْبُوبْ
وَلِأَجْلِكْ نِلْنَا الْمَطْلُوبْ
ഹേ മുഹമ്മദ്, അങ്ങാണ് പ്രിയതമൻ
അങ്ങയുടെ നിമിത്തം ഞങ്ങൾ ലക്ഷ്യം നേടി
بِمَدْحِكْ تَشْتَاقُ الْقُلُوبْ
تُنْجِينَا بِيَوْمِ الْدِّينْ
അങ്ങയുടെ സ്തുതിയാൽ ഹൃദയങ്ങൾ വിങ്ങുന്നു
വിധിദിനത്തിൽ അങ്ങ് ഞങ്ങളെ രക്ഷിക്കുന്നു
دَاوِينِي يَا نُورَ الْحَي
دَاوِينِي وَانْظُرْ إِلَي
എന്നെ സുഖപ്പെടുത്തൂ ജീവന്റെ പ്രകാശമേ
എന്നെ സുഖപ്പെടുത്തൂ എന്നിലേക്ക് നോക്കേണമേ
دَاوِينِي دَاوِي
يَا نُورَ الْحَي
എന്നെ സുഖപ്പെടുത്തൂ സുവമരുളൂ
ഹേ ജീവന്റെ പ്രകാശമേ
اَلْمَادِحْ بِمَدْحُ يَقُولْ
هَوَاهُ مَدْحُ الْرَّسُولْ
കീർത്തകൻ തന്റെ സ്തുതിയിൽ മൊഴിയുന്നു
പ്രവാചക കീർത്തനമാണ് അവന്റെ അനുരാഗം
لِأَجْلِهْ نِلْنَا الْقَبُولْ
شَفَاعَةْ بِيَوْمِ الْدِّينْ
അവിടുത്തെ നിമിത്തം ഞങ്ങൾക്ക് സ്വീകാര്യത ലഭിച്ചു
വിധിദിനത്തിൽ ശുപാർശയും സിദ്ധിച്ചു
دَاوِينِي يَا نُورَ الْحَي
دَاوِينِي وَانْظُرْ إِلَي
എന്നെ സുഖപ്പെടുത്തൂ ജീവന്റെ പ്രകാശമേ
എന്നെ സുഖപ്പെടുത്തൂ എന്നിലേക്ക് നോക്കേണമേ
دَاوِينِي دَاوِي
يَا نُورَ الْحَي
എന്നെ സുഖപ്പെടുത്തൂ സുവമരുളൂ
ഹേ ജീവന്റെ പ്രകാശമേ
يَا مُحَمَّدْ أَنَا الْمَدَّاحْ
وَبِمَدْحِكْ قَلْبِي يَرْتَاحْ
ഹേ മുഹമ്മദ്, ഞാനങ്ങയെ പുകഴ്ത്തുന്നവനാണ്
അങ്ങയുടെ സ്തുതിയിൽ എന്റെ ഹൃദയം ശാന്തി തേടുന്നു
أُهْدِيكَ مَسَا وَصَبَاحْ
صَلَاةً لِيَوْمِ الْدِّينْ
രാപകൽ ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു
വിധിദിനം വരെയുള്ള അനുഗ്രഹങ്ങൾ
دَاوِينِي يَا نُورَ الْحَي
دَاوِينِي وَانْظُرْ إِلَي
എന്നെ സുഖപ്പെടുത്തൂ ജീവന്റെ പ്രകാശമേ
എന്നെ സുഖപ്പെടുത്തൂ എന്നിലേക്ക് നോക്കേണമേ
دَاوِينِي دَاوِي
يَا نُورَ الْحَي
എന്നെ സുഖപ്പെടുത്തൂ സുവമരുളൂ
ഹേ ജീവന്റെ പ്രകാശമേ
يَا خَلَايِقْ صَلُّوا عَلَيْهْ
مَوْلَاكُمْ صَلَّى عَلَيْهْ
ഹേ ചരാചരങ്ങളേ, അവിടുത്തെ മേൽ സ്വലാത്ത് ചൊല്ലുവിൻ
നിങ്ങളുടെ നാഥൻ അവിടുത്തെ മേൽ അനുഗ്രഹം ചൊരിഞ്ഞിരിക്കുന്നു
وَالْجِذْعُ حَنَّ إِلَيْهْ
مِنْ شُوْقُهْ أَنَّ أَنِينْ
ആ ഈത്തപ്പനത്തടി അവിടുത്തേക്ക് വേണ്ടി തേങ്ങി
വിരഹത്താൽ അത് വിതുമ്പിക്കരഞ്ഞു
دَاوِينِي يَا نُورَ الْحَي
دَاوِينِي وَانْظُرْ إِلَي
എന്നെ സുഖപ്പെടുത്തൂ ജീവന്റെ പ്രകാശമേ
എന്നെ സുഖപ്പെടുത്തൂ എന്നിലേക്ക് നോക്കേണമേ
دَاوِينِي دَاوِي
يَا نُورَ الْحَي
എന്നെ സുഖപ്പെടുത്തൂ സുവമരുളൂ
ഹേ ജീവന്റെ പ്രകാശമേ
صَلَاةٌ عَلَى الْمُخْتَارْ
وَالْآلِ ثُمَّ الْأَنْصَارْ
തിരഞ്ഞെടുക്കപ്പെട്ടവന്റെ മേൽ അനുഗ്രഹമുണ്ടാകട്ടെ
കുടുംബത്തിന്മേലും അൻസാറുകൾക്ക് മേലും
وَالصَّحْبِ رَفِيقِ الْغَارْ
أُهْدِيهَا مَعَ النَّسْرِينْ
അനുചരന്മാർക്കും ഗുഹാസഖാവിനും മേൽ
സുഗന്ധത്താൽ കോർത്തതിനെ ഞാൻ അർപ്പിക്കുന്നു