لِي فِي المَدِينَةِ أَحْبَابٌ إِذَا نَظَرُوا
I Have Beloveds In Medina; When They Gaze Upon Me
Ml
لِي فِي المَدِينَةِ أَحْبَابٌ إِذَا نَظَرُوا
إِلَيَّ وَلَّتْ هُمُومِي وَانْجَلَى الضَّرَرُ
മദീനയിൽ എനിക്കെന്റെ പ്രിയരുണ്ട്, അവർ എന്നെ നോക്കിയാൽ
എന്റെ വിഷമങ്ങൾ മാഞ്ഞുപോകും, ക്ലേശങ്ങൾ നീങ്ങുകയും ചെയ്യും
وَأَصْبَحَ القَلْبُ فِي أُنْسٍ وَفِي فَرَحٍ
جَمٍّ وَصَاحَبَنِي التَّوْفِيقُ وَالظَّفَرُ
ഹൃദയം വലിയ ആനന്ദത്തിലും സമാധാനത്തിലും ആറാടുന്നു
വിജയവും സൗഭാഗ്യവും എന്നെ സദാ പിൻതുടരുന്നു
يَا أَهْلَ طَيْبَةَ هَيَّا إِنَّنِي دَنِفٌ
وَإِنَّنِي لِلَّذِي أَمَّلْتُ مُنْتَظِرُ
ഹേ ത്വയ്ബാനിവാസികളേ, വരൂ! ഞാൻ പ്രേമവിവശനാണ്
ഞാൻ എന്തിനായി കൊതിക്കുന്നുവോ അതിനായി കാത്തിരിക്കുന്നു
جَرَتْ عَوَائِدُكُمْ أَنَّ المُحِبَّ إِذَا
نَادَاكُمُ بِلِسَانِ الحُبِّ يَنْجَبِرُ
സ്നേഹത്തിന്റെ ഭാഷയിൽ ഒരു പ്രേമി നിങ്ങളെ വിളിച്ചാൽ
അവനെ ആശ്വസിപ്പിക്കുക എന്നത് നിങ്ങളുടെ പതിവാണല്ലോ
وَالحُبُّ مِلْءُ جَنَانِي بَلْ تَجَسَّمَ فِي
شَخْصٍ عَلَى صُورَتِي إِنْ دَلَّتِ الصُّوَرُ
സ്നേഹം എന്റെ ഹൃദയത്തിൽ നിറഞ്ഞിരിക്കുന്നു, മറിച്ച് അതൊരു
രൂപമായി എന്റെ ഉള്ളിൽ അലിഞ്ഞു ചേർന്നിരിക്കുന്നു
يَا سَيِّدَ الرُّسْلِ أَدْرِكْنِي فَمَا بَقِيَتْ
لِي حِيلةٌ غَيْرُ حُبٍّ مِنْكَ مُدَّخَرُ
അല്ലാഹുവിന്റെ ദൂതന്മാരുടെ നേതാവേ, എന്നെ സഹായിക്കൂ
നിങ്ങളോടുള്ള സ്നേഹമല്ലാതെ മറ്റൊരു മാർഗ്ഗവും എനിക്കില്ല
لِلَّهِ مِيلادُكَ الغَالِي الذِي سَعِدَتْ
بِهِ البَسِيطَةُ وَانْجَابَتْ بِهِ الغِيَرُ
അനുഗൃഹീതമായ അങ്ങയുടെ ജന്മം ഭൂമിയെ ആനന്ദിപ്പിച്ചു
ആ ജന്മം മുഖേന ലോകത്തെ തിന്മകൾ നീങ്ങിപ്പോയി
يَوْمٌ بِهِ ضَاءَتِ الدُّنْيَا فَمَا طَلَعَتْ
شَمْسٌ عَلَى مِثْلِهِ فِيهَا وَلَا قَمَرُ
ആ ദിനത്തിൽ ലോകം പ്രകാശിച്ചു, ഇതുപോലൊരു പകലിന്മേൽ
സൂര്യനോ ചന്ദ്രനോ ഒരിക്കലും ഉദിച്ചിട്ടില്ല
تَحِيَّةٌ لَكَ مِنْ قَلْبٍ مُعَطَّرَةٌ
يَزِيدُ عَرْفَ شَذَاهَا رَوْحُكَ العَطِرُ
പരിമളം പരത്തുന്ന എന്റെ ഹൃദയത്തിൽ നിന്നുള്ള അഭിവാദ്യം
അങ്ങയുടെ സുഗന്ധമുള്ള ആത്മാവ് അതിന് മാറ്റുകൂട്ടുന്നു
وَقَائِلٍ لِيْ مَا تَشْتَاقُ قُلْتُ لَهُ
أَشْتَاقُ طَيْبَةَ شَوْقاً لَيْسَ يَنْحَصِرُ
"നീ എന്തിനെയാണ് കൊതിക്കുന്നത്?" എന്ന് ചോദിച്ചവനോട് ഞാൻ പറഞ്ഞു
"പരിധികളില്ലാത്ത സ്നേഹത്തോടെ ഞാൻ ത്വയ്ബയെ കൊതിക്കുന്നു"
يَا قَائِدَ الجَوِّ أَنْزِلْنِي إِذَا لَمَعَتْ
لِعَيْنِكَ القُبَّةُ الخَضْرَاءُ وَالحُجَرُ
ഹേ പൈലറ്റേ, ആ പച്ചമനാരവും തിരുഗേഹങ്ങളും
അങ്ങയുടെ കണ്ണിൽ തെളിയുമ്പോൾ എന്നെ അവിടെ ഇറക്കൂ
هُنَاكَ أَقْصِدُ شُبَّاكَ الرَّسُولِ لِكَي
أَسْتَغْفِرُ اللهَ حَيْثُ الذَّنْبُ يُغْتَفَرُ
പാപങ്ങൾ പൊറുക്കപ്പെടുന്ന ആ തിരുസവിധത്തിൽ ചെന്ന്
മാപ്പിനായി ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കും
عَلَيْكَ صَلَاةُ اللهِ مَا تُلِيَتْ
فِي حَفْلِ مِيلادِكَ الآياتُ والسُوَرُ
അങ്ങയുടെ മൗലിദ് സദസ്സുകളിൽ സൂറത്തുകളും ആയത്തുകളും
ഓതപ്പെടുന്ന കാലത്തോളം അങ്ങയിൽ അല്ലാഹുവിന്റെ രക്ഷയുണ്ടാകട്ടെ
والآلِ والصَحْبِ وَالأَتْبَاعِ قَاطِبَةً
والغَوثِ والقطبِ والأحبَابِ إذْ حَضَرُوا
അങ്ങയുടെ കുടുംബത്തിനും അനുചരന്മാർക്കും സർവ്വർക്കും
ഔലിയാക്കൾക്കും സന്നിഹിതരായ പ്രിയർക്കും അനുഗ്രഹമുണ്ടാകട്ടെ