نَسِيْمْ هَبَّتْ عَلَيْنَا مِنْ حِمَى الْمُصْطَفَى
മുസ്തഫയുടെ തിരുസന്നിധിയിൽ നിന്നും നമ്മിലേക്കുവീശിയ തെന്നൽ
Ml
Ml
اللهْ اللهْ اللهْ اللهْ اللهْ اللهْ
اللهْ اللهْ لَا إِلَٰهَ إِلَّا ٱللَّٰهْ
അല്ലാഹ് അല്ലാഹ് അല്ലാഹ് അല്ലാഹ് അല്ലാഹ് അല്ലാഹ്
അല്ലാഹ് അല്ലാഹ്, അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹില്ല
اللهْ اللهْ اللهْ اللهْ اللهْ اللهْ
اللهْ اللهْ مُحَمَّدْ رَسُولُ ٱللَّٰهْ
അല്ലാഹ് അല്ലാഹ് അല്ലാഹ് അല്ലാഹ് അല്ലാഹ് അല്ലാഹ്
അല്ലാഹ് അല്ലാഹ്, മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു
نَسِيْمْ هَبَّتْ عَلَيْنَا مِنْ حِمَى الْمُصْطَفَى
نَسِيْمْ فِيْهَا الْهَنَا فِيْهَا الْدَّوَا وَالْشِّفَا
മുസ്തഫയുടെ പുണ്യദേശത്തുനിന്ന് ഒരു കുളിർതെന്നൽ നമ്മിലേക്ക് വീശിയിരിക്കുന്നു
ആനന്ദവും ഔഷധവും ശമനവും ഉൾക്കൊള്ളുന്ന തെന്നൽ
بِشَمِّهَا يِصْلَحْ الْظَّاهِرْ لَنَا وَالْخَفَا
يَا بَخْتُ مَنْ لِلْنَّبِي فِي كُلِّ حَالِ اقْتَفَى
അതിന്റെ പരിമളം നുകരുന്നതിലൂടെ നമ്മുടെ ബാഹ്യവും ആന്തരികവും നന്നാകുന്നു
എല്ലാ അവസ്ഥകളിലും പ്രവാചകനെ പിൻപറ്റുന്നവൻ എത്ര ഭാഗ്യവാൻ!
اللهْ اللهْ اللهْ اللهْ اللهْ اللهْ
اللهْ اللهْ لَا إِلَٰهَ إِلَّا ٱللَّٰهْ
അല്ലാഹ് അല്ലാഹ് അല്ലാഹ് അല്ലാഹ് അല്ലാഹ് അല്ലാഹ്
അല്ലാഹ് അല്ലാഹ്, അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹില്ല
اللهْ اللهْ اللهْ اللهْ اللهْ اللهْ
اللهْ اللهْ مُحَمَّدْ رَسُولُ ٱللَّٰهْ
അല്ലാഹ് അല്ലാഹ് അല്ലാഹ് അല്ലാഹ് അല്ലാഹ് അല്ലാഹ്
അല്ലാഹ് അല്ലാഹ്, മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു
عَلَى قَدَمْ صِدْقٍ مَعَ أَهْلِ الْهِمَمِ وَالْوَفَا
هُمُ الْرِّجَالِ الْأَكَابِرْ هُمُو هُمُو الْشُّرَفَا
നിശ്ചയദാർഢ്യത്തിന്റെയും വിശ്വസ്തതയുടെയും ആളുകളോടൊപ്പം സത്യസന്ധമായി ചുവടുവെച്ച്
അവരാണ് ഉന്നതരായ മനുഷ്യർ, അവർ തന്നെയാണ് കുലീനർ
هُمْ أَهْلِ الْأَسْرَارِ هُمْ أَهْلِ الْنَّقَا وَالْصَّفَا
يَا حَادِيَ اسْجَعْ فَحَالِي بِالنَّبِي قَدْ صَفَا
രഹസ്യങ്ങളുടെയും പരിശുദ്ധിയുടെയും തെളിമയുടെയും വക്താക്കളാണവർ
ഓ ഒട്ടകക്കാര പാടുക! പ്രവാചകനിലൂടെ എന്റെ അവസ്ഥകൾ തെളിമയുള്ളതായിരിക്കുന്നു
اللهْ اللهْ اللهْ اللهْ اللهْ اللهْ
اللهْ اللهْ لَا إِلَٰهَ إِلَّا ٱللَّٰهْ
അല്ലാഹ് അല്ലാഹ് അല്ലാഹ് അല്ലാഹ് അല്ലാഹ് അല്ലാഹ്
അല്ലാഹ് അല്ലാഹ്, അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹില്ല
اللهْ اللهْ اللهْ اللهْ اللهْ اللهْ
اللهْ اللهْ مُحَمَّدْ رَسُولُ ٱللَّٰهْ
അല്ലാഹ് അല്ലാഹ് അല്ലാഹ് അല്ലാഹ് അല്ലാഹ് അല്ലാഹ്
അല്ലാഹ് അല്ലാഹ്, മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു
إِذَا بَدَتْ عَيْنِ جُوْدِ اللهِ عَنَّا عَفَى
اللهُ حَسْبِي وَنِعْمَ الْحَسْبُ حَسْبِي كَفَى
അല്ലാഹുവിന്റെ ഔദാര്യത്തിന്റെ ഉറവിടം വെളിപ്പെട്ടാൽ അവൻ നമുക്ക് മാപ്പുനൽകുന്നു
അല്ലാഹു എനിക്ക് മതിയായവനാണ്, എത്ര ഉത്തമമായ അഭയമാണവൻ!
مِنْهُ الْمَوَاهِبْ وَمِنْهُ الْعَافِيَهْ وَالْشِّفَا
يَا وَاسِعَ الْجُوْدْ رَبِّي خَيْرِ عَافِي عَفَى
എല്ലാ ദാനങ്ങളും ക്ഷേമവും ശമനവും അവനിൽ നിന്നാണ്
ഓ ഔദാര്യവാനേ, മാപ്പുനൽകുന്നവരിൽ ഏറ്റവും ഉത്തമനാണ് എന്റെ രക്ഷിതാവ്
اللهْ اللهْ اللهْ اللهْ اللهْ اللهْ
اللهْ اللهْ لَا إِلَٰهَ إِلَّا ٱللَّٰهْ
അല്ലാഹ് അല്ലാഹ് അല്ലാഹ് അല്ലാഹ് അല്ലാഹ് അല്ലാഹ്
അല്ലാഹ് അല്ലാഹ്, അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹില്ല
اللهْ اللهْ اللهْ اللهْ اللهْ اللهْ
اللهْ اللهْ مُحَمَّدْ رَسُولُ ٱللَّٰهْ
അല്ലാഹ് അല്ലാഹ് അല്ലാഹ് അല്ലാഹ് അല്ലാഹ് അല്ലാഹ്
അല്ലാഹ് അല്ലാഹ്, മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു
اُمْنُنْ عَلَيْنَا بِرُفْقَة عَبْدِكَ الْمُصْطَفَى
اُسْلُكْ بِنَا نَهْجِ مَنْ لِهَدْيِهِ اقْتَفَى
നിന്റെ ദാസനായ മുസ്തഫയുടെ സഹവാസം ഞങ്ങൾക്ക് നൽകേണമേ
അദ്ദേഹത്തിന്റെ സന്മാർഗ്ഗം പിൻപറ്റിയവരുടെ പാതയിലൂടെ ഞങ്ങളെ നയിക്കേണമേ
نَثْبُتْ فِيْهِ وَلِوِرِّاثِ الْنَّبِي الْخُلَفَا
بِجَاهِ أَحْمَدَ حَبِيْبِ اللهِ كَنْزِ الْوَفَا
അതിൽ ഉറച്ചുനിൽക്കാനും പ്രവാചകന്റെ അനന്തരാവകാശികളായ ഖലീഫമാരെ പിന്തുടരാനും
അല്ലാഹുവിന്റെ പ്രിയനും വിശ്വസ്തതയുടെ ഖജനാവുമായ അഹ്മദിന്റെ പദവിയാൽ
اللهْ اللهْ اللهْ اللهْ اللهْ اللهْ
اللهْ اللهْ لَا إِلَٰهَ إِلَّا ٱللَّٰهْ
അല്ലാഹ് അല്ലാഹ് അല്ലാഹ് അല്ലാഹ് അല്ലാഹ് അല്ലാഹ്
അല്ലാഹ് അല്ലാഹ്, അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹില്ല
اللهْ اللهْ اللهْ اللهْ اللهْ اللهْ
اللهْ اللهْ مُحَمَّدْ رَسُولُ ٱللَّٰهْ
അല്ലാഹ് അല്ലാഹ് അല്ലാഹ് അല്ലാഹ് അല്ലാഹ് അല്ലാഹ്
അല്ലാഹ് അല്ലാഹ്, മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു
عَلَيْهِ صَلَّى إِلَهِي مَا الْحَيَا وَكَفَى
وَالْآلِ وَالْصَّحْبِ مَا بَرْقِ الْسَّمَا رَفْرَفَا
മഴ പെയ്തു നിറയുന്നിടത്തോളം കാലം എന്റെ നാഥൻ അദ്ദേഹത്തിന് മേൽ അനുഗ്രഹം ചൊരിയട്ടെ
ആകാശത്ത് മിന്നൽ പിണരുകൾ മിന്നിമറയുന്നിടത്തോളം കാലം അദ്ദേഹത്തിന്റെ കുടുംബത്തിന്മേലും അനുചരന്മാരിലും