يَا وَاهِبَ الْإِنْسَانِ أَسْبَابَ الْهُدَى
ഓ, മനുഷ്യന് സന്മാർഗ്ഗമാർഗ്ഗങ്ങൾ നൽകുന്നവനേ!
Ml
يَا وَاهِبَ الْإِنْسَانِ أَسْبَابَ الْهُدَى
يَا مَنْ بِحَمْدِ الْعَالَمِينَ تَفَرَّدَا
ഹേ മനുഷ്യന് സന്മാർഗ്ഗത്തിന്റെ വഴികൾ നൽകിയവനേ
ലോകരുടെ സ്തുതികളാൽ അദ്വിതീയനായവനേ
لِي عِنْدَ بَابِكَ يَا إِلَهِي دَعْوَةٌ
فِيهَا رَجَاءُ الْعُمْرِ جَاءَ مُجَسَّدَا
എന്റെ ഇലാഹേ, നിന്റെ സവിധത്തിൽ എനിക്കൊരു പ്രാർത്ഥനയുണ്ട്
ഒരു ആയുസ്സിന്റെ പ്രതീക്ഷ അതിൽ മൂർത്തീഭവിച്ചിരിക്കുന്നു
أَنْتَ الَّذِي مَا خَابَ عِنْدَكَ سَائِلٌ
أَيَكُونُ بَابُكَ دُونَ سُؤْلِي مُؤْصَدَا
നിന്നോട് ചോദിച്ചുവന്ന യാതൊരുവനും നിരാശനായിട്ടില്ല
എന്റെ അപേക്ഷയ്ക്ക് മുന്നിൽ നിന്റെ വാതിൽ അടയ്ക്കപ്പെടുമോ?
فَبِفَضْلِكَ اللَّهُمَّ عِشْتُ مُوَحِّدا
أَيُرَدُّ عِنْدَكَ مَنْ أَتَاكَ مُوَحِّدَا
അല്ലാഹുവേ, നിന്റെ അനുഗ്രഹത്താൽ ഏകദൈവ വിശ്വാസിയായി ഞാൻ ജീവിച്ചു
ഏകത്വവിശ്വാസവുമായി നിന്റെ അടുക്കൽ വന്നവൻ മടക്കപ്പെടുമോ?
سُؤْلِي كَذَاتِكَ وَاحِدٌ فَبِحَقِّهَا
لَوْ لَحْظَةً دَعْنِي أُشَاهِدَ أَحْمَدَا
നിന്റെ സത്ത ഏകമായതുപോലെ എന്റെ അപേക്ഷയും ഒന്നാണ്, അതിനാൽ ആ സത്യത്താൽ
ഒരു നിമിഷമെങ്കിലും എന്നെ അഹ്‌മദിനെ ദർശിക്കാൻ അനുവദിക്കേണമേ