صَلَاةُ الْبَدْرِيَّة
സ്വലാത്തുൽ ബദ്‌രിയ്യ
Ml
Ml
صَلَاةُ اللّٰه سَلَامُ اللّٰه
عَلَىٰ طٰهٰ رَسُولِ اللّٰه
അല്ലാഹുവിൻ്റെ സ്വലാത്തും അല്ലാഹുവിൻ്റെ സലാമും
താഹാ എന്ന അല്ലാഹുവിൻ്റെ റസൂലിന്മേൽ ഉണ്ടാകട്ടെ
صَلَاةُ اللّٰه سَلَامُ الله
عَلَىٰ يٰسٓ حَبِيبِ الله
അല്ലാഹുവിൻ്റെ സ്വലാത്തും അല്ലാഹുവിൻ്റെ സലാമും
യാസീൻ എന്ന അല്ലാഹുവിൻ്റെ പ്രിയതമന്മേൽ ഉണ്ടാകട്ടെ
تَوَسَّلْنَا بِبِسْمِ الله
وَبِالْهَادِي رَسُولِ الله
അല്ലാഹുവിൻ്റെ തിരുനാമത്താൽ ഞങ്ങൾ തേടുന്നു
സന്മാർഗദർശിയായ അല്ലാഹുവിൻ്റെ റസൂലിനെക്കൊണ്ടും
وَكُلِّ مُجَاهِدٍ لِلّٰه
بِأَهْلِ الْبَدْرِ يَا الله
അല്ലാഹുവിനു വേണ്ടി പരിശ്രമിക്കുന്ന ഏവരെക്കൊണ്ടും
ബദ്‌രീങ്ങളെ മുൻനിർത്തി ഓ അല്ലാഹുവേ!
إِلَهِي سَلِّمِ الْأُمَّةْ
مِنَ الْآفَاتِ وَالنِّقْمَةْ
എൻ്റെ നാഥാ, ഈ ഉമ്മത്തിന് നീ സുരക്ഷയേകണേ
വിപത്തുകളിൽ നിന്നും ശിക്ഷകളിൽ നിന്നും
وَمِنْ هَمٍّ وَمِنْ غُمَّةْ
بِأَهْلِ الْبَدْرِ يَا الله
മനപ്രയാസങ്ങളിൽ നിന്നും ദുഃഖങ്ങളിൽ നിന്നും
ബദ്‌രീങ്ങളെ മുൻനിർത്തി ഓ അല്ലാഹുവേ!
إِلَهِي نَجِّنَا وَاكْشِفْ
جَمِيعَ أَذِيَّةٍ وَاصْرِفْ
എൻ്റെ നാഥാ, ഞങ്ങളെ രക്ഷിക്കണേ, നീക്കിത്തരേണമേ
സകല ഉപദ്രവങ്ങളെയും അകറ്റേണമേ
مَكَائِدَ الْعِدَا وَالْطُفْ
بِأَهْلِ الْبَدْرِ يَا الله
ശത്രുക്കളുടെ തന്ത്രങ്ങളെ നീ ദയയോടെ നീക്കണേ
ബദ്‌രീങ്ങളെ മുൻനിർത്തി ഓ അല്ലാഹുവേ!
إِلَهِي نَفِّسِ الْكُرَبَا
مِنَ الْعَاصِينَ وَالْعَطْبَا
എൻ്റെ നാഥാ, ദുരിതങ്ങളെ നീ അകറ്റേണമേ
പാപികളിൽ നിന്നും വിനാശങ്ങളിൽ നിന്നും
وَكُلِّ بَلِيَّةٍ وَوَبَا
بِأَهْلِ الْبَدْرِ يَا الله
സകല വിപത്തുകളിൽ നിന്നും പകർച്ചവ്യാധികളിൽ നിന്നും
ബദ്‌രീങ്ങളെ മുൻനിർത്തി ഓ അല്ലാഹുവേ!
فَكَمْ مِنْ رَحْمَةٍ حَصَلَتْ
وَكَمْ مِنْ ذِلَّةٍ فَصَلَتْ
എത്രയെത്ര കാരുണ്യങ്ങളാണ് വർഷിക്കപ്പെട്ടത്
എത്രയെത്ര നിന്ദ്യതകളാണ് ദൂരീകരിക്കപ്പെട്ടത്
وَكَمْ مِنْ نِعْمَةٍ وَصَلَتْ
بِأَهْلِ الْبَدْرِ يَا الله
എത്രയെത്ര അനുഗ്രഹങ്ങളാണ് വന്നെത്തിയത്
ബദ്‌രീങ്ങളെ മുൻനിർത്തി ഓ അല്ലാഹുവേ!
وَكَمْ أَغْنَيْتَ ذَا الْعُمْرِ
وَكَمْ أَوْلَيْتَ ذَا الْفَقْرِ
എത്ര ആയുസ്സുള്ളവരെ നീ സമ്പന്നരാക്കി
എത്ര ദരിദ്രർക്ക് നീ വിഭവങ്ങൾ നൽകി
وَكَمْ عَافَيْتَ ذَا الْوِزْرِ
بِأَهْلِ الْبَدْرِ يَا الله
എത്ര പാപികൾക്ക് നീ സൗഖ്യം നൽകി
ബദ്‌രീങ്ങളെ മുൻനിർത്തി ഓ അല്ലാഹുവേ!
لَقَدْ ضَاقَتْ عَلَى الْقَلْبِ
جَمِيعَ الْاَرْضِ مَعَ رَحْبِ
ഭൂമി വിശാലമായിട്ടും ഞങ്ങളുടെ ഹൃദയങ്ങൾക്ക്
അത് ഇടുങ്ങിയതായി തീർന്നിരിക്കുന്നു
فَانْجُ مِنَ الْبَلَا الصَّعْبِ
بِأَهْلِ الْبَدْرِ يَا الله
അതിനാൽ ഈ കഠിനമായ വിപത്തിൽ നിന്ന് രക്ഷിക്കണേ
ബദ്‌രീങ്ങളെ മുൻനിർത്തി ഓ അല്ലാഹുവേ!
أَتَيْنَا طَالِبِي الرِّفْقِ
وَجُلِّ الْخَيْرِ وَالسَّعْدِ
കനിവും സർവ്വ നന്മകളും സൗഭാഗ്യങ്ങളും
തേടിക്കൊണ്ട് ഞങ്ങൾ വന്നിരിക്കുന്നു
فَوَسِّعْ مِنْحَةَ الْأَيْدِي
بِأَهْلِ الْبَدْرِ يَا الله
നിൻ്റെ ദാനങ്ങൾ ഞങ്ങൾക്ക് വിശാലമാക്കി തരേണമേ
ബദ്‌രീങ്ങളെ മുൻനിർത്തി ഓ അല്ലാഹുവേ!
فَلَا تَرْدُدْ مَعَ الْخَيْبَةْ
بَلِ اجْعَلْنَا عَلَى الطَّيْبَةْ
നിരാശരാക്കി ഞങ്ങളെ നീ മടക്കരുതേ
മറിച്ച് ഞങ്ങളെ സൽഗുണമുള്ളവരാക്കേണമേ
أَيَا ذَا الْعِزِّ وَالْهَيْبَةْ
بِأَهْلِ الْبَدْرِ يَا الله
പ്രതാപവും ഗാംഭീര്യവും ഉള്ളവനേ
ബദ്‌രീങ്ങളെ മുൻനിർത്തി ഓ അല്ലാഹുവേ!
وَإِنْ تَرْدُدْ فَمَنْ نَأْتِي
بِنَيْلِ جَمِيعِ حَاجَاتِي
നീ ഞങ്ങളെ കൈവിട്ടാൽ പിന്നെ ഞങ്ങൾ ആരെ സമീപിക്കും
ഞങ്ങളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കാനായി
أَيَا جَالِي الْمُلِمَّاتِ
بِأَهْلِ الْبَدْرِ يَا الله
സങ്കടങ്ങൾ നീക്കുന്നവനേ
ബദ്‌രീങ്ങളെ മുൻനിർത്തി ഓ അല്ലാഹുവേ!
إِلَهِي أَغْفِرْ وَأَكْرِمْنَا
بِنَيْلِ مَطَالِبٍ مِنَّا
എൻ്റെ നാഥാ, ഞങ്ങൾക്ക് മാപ്പേകി ആദരിക്കണേ
ഞങ്ങളുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിച്ചു തന്ന്
وَدَفْعِ مَسَاءَةٍ عَنَّا
بِأَهْلِ الْبَدْرِ يَا اَللّٰه
ഞങ്ങളിൽ നിന്നുള്ള തിന്മകളെ തടയേണമേ
ബദ്‌രീങ്ങളെ മുൻനിർത്തി ഓ അല്ലാഹുവേ!
إِلَهِي أَنْتَ ذُو لُطْفٍ
وَ ذُو فَضْلٍ وَ ذُو عَطْفٍ
എൻ്റെ നാഥാ, നീ കൃപയുള്ളവനാകുന്നു
നീ ഔദാര്യവും അലിവുമുള്ളവനാകുന്നു
وَكَمْ مِنْ كُرْبَةٍ تَنْفِي
بِأَهْلِ الْبَدْرِ يَا اَللّٰه
എത്രയെത്ര ക്ലേശങ്ങളാണ് നീ നീക്കം ചെയ്തത്
ബദ്‌രീങ്ങളെ മുൻനിർത്തി ഓ അല്ലാഹുവേ!
وَصَلِّ عَلَى النَّبِي الْبَرِّ
بِلَا عَدٍّ وَلَا حَصْرٍ
പുണ്യവാനായ പ്രവാചകൻ്റെ മേൽ സ്വലാത്ത് ചൊല്ലണേ
എണ്ണമറ്റ വിധം പരിധികളില്ലാതെ
وَآلِ سَادَةٍ غُرٍّ
بِأَهْلِ الْبَدْرِ يَا اَللّٰه
ആദരണീയരായ അവിടുത്തെ കുടുംബത്തിന്മേലും
ബദ്‌രീങ്ങളെ മുൻനിർത്തി ഓ അല്ലാഹുവേ!