سَلُوا فُؤَادِي سَلُوهُ فَهْوَ يُخْبِرُكُمْ
Ask My Heart, Ask It, for It Shall Inform You
Ml
سَلُوا فُؤَادِي سَلُوهُ فَهْوَ يُخْبِرُكُمْ
عَنِّي إِذَا غِبْتُمْ إِذْ فِيهِ مَحْضَرُكُمْ
എന്റെ ഹൃദയത്തോടു ചോദിക്കൂ, അതിനോടു തന്നെ ചോദിക്കൂ, അത് നിങ്ങളോട് പറയും
നിങ്ങൾ അരികിലില്ലാത്ത നേരത്ത് എന്നെക്കുറിച്ച്, കാരണം അതിൽ നിങ്ങളുടെ സാന്നിധ്യമുണ്ട്
أَيَا بُدُورًا أَنَارَ الْكَوْنَ مَظْهَرُكُمْ
لَوْلَا تَعَلُّلُ قَلْبِي حِينَ أَذْكُرُكُمْ
വിശ്വത്തെ പ്രകാശിപ്പിച്ച പൂർണ്ണചന്ദ്രന്മാരേ!
നിങ്ങളെ സ്മരിക്കുമ്പോൾ എന്റെ ഹൃദയം ആശ്വാസം കണ്ടെത്തിയില്ലായിരുന്നുവെങ്കിൽ
وَوَضْعُ كَفِّي عَلَيْهِ جَنَّ أَوْطَارًا
لَوْ شَابَ دَمْعِي بِحَارَ الْأَرْضِ أَغْرَقَهَا
അതിനുമേൽ എന്റെ കൈപ്പത്തി വെച്ചില്ലായിരുന്നുവെങ്കിൽ അത് വിരഹത്താൽ ഉന്മത്തമാകുമായിരുന്നു
എന്റെ കണ്ണുനീർ ഭൂമിയിലെ സമുദ്രങ്ങളിൽ കലർന്നിരുന്നുവെങ്കിൽ അവയെ അത് മുക്കിക്കളയുമായിരുന്നു
مِنْ مُقْلَةٍ حَرُّ نَارِ الشَّوْقِ أَرَّقَهَا
وَالْوَجْدُ قَسَّمَ أَحْشَائِي وَفَرَّقَهَا
വിരഹാഗ്നിയുടെ തീക്ഷ്ണതയാൽ ഉറക്കം നഷ്ടപ്പെട്ട നയനങ്ങളിൽ നിന്ന് ഒഴുകുന്നതാണിത്
തീവ്രമായ അനുരാഗം എന്റെ അന്തരംഗത്തെ കഷ്ണങ്ങളാക്കി ചിതറിച്ചിരിക്കുന്നു
لَوْ قَرَّبُوا النَّارَ مِنْ قَلْبِي لَأَحْرَقَهَا
فَهَلْ سَمِعْتُمْ بِقَلْبٍ أَحْرَقَ النَّارَا
എന്റെ ഹൃദയത്തിനടുത്ത് അവർ തീ കൊണ്ടുവരികയാണെങ്കിൽ ഹൃദയം ആ തീയെത്തന്നെ ദഹിപ്പിക്കും
ഒരു ഹൃദയം തീയേ ചുട്ടുകരിച്ചതായി നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ?