هَذَا الْمَقَامُ الَّذِي لَاذَتْ بِهِ الْأُمَمُ
ജനതകൾ അഭയം പ്രാപിച്ച സ്ഥാനമാണിത്.
Ml
هَذَا الْمَقَامُ الَّذِي لَاذَتْ بِهِ الْأُمَمُ
وَأَذْعَنَتْ لِعُلَاهُ الْعُرْبُ وَالْعَجَمُ
സർവ്വ ജനതകളും അഭയം തേടിയ മഹനീയ സ്ഥാനമാണിത്
അറബികളും അജമികളും ആ ഔന്നത്യത്തിന് മുന്നിൽ വിനീതരായി.
هَذَا مَقَامُ رَسُولِ اللَّهْ أَكْرَمُ مَنْ
جَاءَتْهُ مِنْ رَبِّهِ الْأَحْكَامُ وَالْحِكَمُ
ഇത് അല്ലാഹുവിൻ്റെ റസൂലിൻ്റെ സ്ഥാനമാണ്; തൻ്റെ നാഥനിൽ നിന്ന്
വിധി വിലക്കുകളും വിജ്ഞാനവും ലഭിച്ചവരിൽ അങ്ങേഅറ്റം ആദരണീയനാണവർ.
هَذَا مُحَمَّدُ الْهَادِي الَّذِي مُحِيَتْ
عَنَّا بِنُورِ هُدَاهُ الْظُّلْمُ وَ الْظُّلَمُ
സന്മാർഗ്ഗദർശിയായ മുഹമ്മദ് നബിയാണിത്; ആ ഹിദായത്തിൻ്റെ പ്രകാശത്താൽ
നമ്മിൽ നിന്ന് അക്രമങ്ങളും അന്ധകാരങ്ങളും മാഞ്ഞുപോയിരിക്കുന്നു.
هَذَا الَّذِي قَدْ سَمَا فَوْقَ الْسَّمَا
إِلَى مَقَامِ عِزٍّ تَنَاهَتْ دُونَهُ الْأُمَمُ
ആകാശങ്ങൾക്കും അപ്പുറം ഉന്നതങ്ങളിലേക്ക് ഉയർന്നവരാണിത്
ഇതര ജനതകൾക്ക് എത്തിച്ചേരാനാവാത്ത പ്രതാപത്തിൻ്റെ അത്യുന്നതങ്ങളിൽ.
يَا سَيِّدِي يَا رَسُولَ اللَّهْ يَا أَمَلِي
يَا مَنْ أَلُوذُ بِهِ إِنْ زَلَّتِ الْقَدَمُ
എൻ്റെ നേതാവേ, അല്ലാഹുവിൻ്റെ ദൂതരേ, എൻ്റെ ഏക പ്രതീക്ഷയേ
കാലടികൾ ഇടറിപ്പോകുമ്പോൾ ഞാൻ അഭയം തേടുന്നത് അങ്ങയിലാണ്.
بِكَ اهْتَدَيْتُ إِلَى الْإِيمَانِ فَاتَّصَلَتْ
بِذَاكَ عِنْدِي مِنْ أَفْضَالِكَ الْنِّعَمُ
അങ്ങയിലൂടെയാണ് ഞാൻ വിശ്വാസത്തിലേക്ക് വഴിനയിക്കപ്പെട്ടത്; അതുകാരണം
അങ്ങയുടെ വലിയ ഔദാര്യത്താൽ എനിക്ക് അനുഗ്രഹങ്ങൾ ലഭ്യമായിക്കൊണ്ടിരിക്കുന്നു.
صَلَّى عَلَيْكَ إِلَهُ الْخَلْقِ مَا سَجَعَتْ
وَرْقٌ وَمَا هَطَلَتْ مِنْ سُحْبِهَا دِيَمُ
പ്രാവുകൾ കുറുകുന്ന കാലമത്രയും, മേഘങ്ങളിൽ നിന്ന് മഴ പെയ്യുന്ന കാലമത്രയും
സൃഷ്ടാവായ അല്ലാഹു അങ്ങയിൽ സമാധാനവും അനുഗ്രഹവും ചൊരിയട്ടെ.