شَهْرُ الرَّبِيع وَافَانَا
The Month of Rabiʿ Is Upon Us
Ml
Ml
شَهْرُ الرَّبِيع وَافَانَا
أَقْبَلْ عَلَيْنَا وَهَنَّانَا
റബീഉിൻ മാസം സമാഗതമായി
അത് നമ്മിലേക്ക് വന്നെത്തി നമ്മെ സന്തോഷിപ്പിച്ചു
بِهِ أَتَانَا رَسُولُ الله
لِلدِّينِ حَقًّا هَدَانَا
അതിലൂടെ അല്ലാഹുവിൻ്റെ ദൂതൻ വന്നെത്തി
സത്യദീനിലേക്ക് അദ്ദേഹം നമ്മെ വഴിനയിച്ചു
شَهْرٌ بِهِ جَاءَ الرَّسُولْ
الْهَاشِمِي بَابُ الْوُصُولْ
തിരുനബി ആഗതനായൊരു മാസമിതല്ലോ
സായൂജ്യത്തിൻ കവാടമായ ഹാശിമീ വംശജൻ
بِقُدُومِهِ نِلْنَا الْقَبُولْ
سُبْحَانَ مَنْ قَدْ أَعْطَانَا
അവിടുത്തെ വരവിനാൽ നാം സ്വീകാര്യത നേടി
നമുക്കിത് പ്രദാനം ചെയ്തവൻ എത്രയോ പരിശുദ്ധൻ
شَهْرٌ بِهِ نِلْنَا الْهُدَىٰ
وَبِهِ انْجَلَى عَنَّا الرَّدَى
നേർവഴി നാം പുൽകിയ മാസമിതല്ലോ
നാശം നമ്മിൽ നിന്നകന്നുപോയതും ഇതിനാൽ
بِجَمَالِهِ لَمَّا بَدَى
مِنْ كُلِّ خَطْبٍ نَجَّانَا
അവിടുത്തെ ശോഭയാർന്ന സൗന്ദര്യം വെളിപ്പെട്ടപ്പോൾ
സർവ്വ വിപത്തുകളിൽ നിന്നും നമ്മെ രക്ഷിച്ചു
يَا رَبِّ صَلِّ يَا سَلَامْ
عَلَى النَّبِي مَاحِي الظَّلَامْ
എൻ്റെ നാഥാ നീ അനുഗ്രഹം വർഷിക്കണേ
അന്ധകാരമകറ്റുന്ന തിരുനബിയുടെ മേൽ
وَالْآلِ وَالصَّحْبِ الْكِرَامْ
مَا فِيْهِ شَادٍ غَنَّانَا
അവിടുത്തെ ഉത്തമരായ കുടുംബത്തിലും സ്വഹാബികളിലും
ഇതിൽ പ്രകീർത്തകർ കീർത്തനങ്ങൾ പാടുമെന്ന കാലമത്രയും