قِفْ وَاسْتَمِعْنِي يَا نَدِيمْ
നിൽക്കൂ, എന്നെ കേൾക്കൂ തോഴാ.
Ml
قِفْ وَاسْتَمِعْنِي يَا نَدِيمْ
قَوْلًا بِمَعْنَاهُ أَهِيمْ
നില്‍ക്കൂ സഖേ, എന്നെ ശ്രവിക്കൂ
അര്‍ത്ഥങ്ങളാല്‍ എന്നെ ലയിപ്പിക്കുന്ന വചനങ്ങളെ
حَمَلَتْ بِأَحْمَدَ أُمُّهُ
وَالْسَّعْدُ كَانَ لَهَا خَدِيمْ
അഹ്‌മദിനെ മാതാവ് ഗര്‍ഭം ധരിച്ചു
സൗഭാഗ്യം അവള്‍ക്കൊരു സേവകനായ് വന്നു
حَمَلَتْ بِأَزْكَى الْأَنْبِيَاءْ
نَسَبًا وَهَنَّاهَا الْكَرِيمْ
ഉത്തമ വംശജനായ നബിശ്രേഷ്ഠനെ അവള്‍ വഹിച്ചു
അത്യുദാരനായ തമ്പുരാൻ അവളെ അനുഗ്രഹിച്ചു
نَالَتْ بِهِ كُلَّ الْمُنَى
وَالْمَجْدِ وَالْعِزِّ الْمُقِيمْ
അവനിലൂടെ അവള്‍ എല്ലാ അഭിലാഷങ്ങളും നേടി
ശാശ്വതമായ പ്രതാപവും അന്തസ്സും കൈവരിച്ചു
يَا فَوْزَهَا بِالْمُصْطَفَى
حَازَتْ بِهِ الْشَّرَفَ الْعَظِيمْ
മുസ്തഫയാല്‍ അവള്‍ക്കു ലഭിച്ച വിജയമെത്ര വലുത്
അവനിലൂടെ അവള്‍ മഹത്തായ ബഹുമാനം നേടി
بُشْرَاكِ آمِنَةَ الْرِّضَى
بِمُحَمَّدٍ عَيْنِ الْنَّعِيمْ
തൃപ്തിയാര്‍ന്ന ആമിനാ, നിനക്ക് മംഗളങ്ങള്‍
അനുഗ്രഹങ്ങളുടെ ഉറവിടമായ മുഹമ്മദിലൂടെ