حَيُّوا الْهَادِي بِأَجْمَلَ ذِكْرَى
ഏറ്റവും മനോഹരമായ സ്മരണയാൽ വഴികാട്ടിയെ വന്ദിക്കൂ.
Ml
حَيُّوا الْهَادِي بِأَجْمَلَ ذِكْرَى
صَلُّوا مَعَنَا يَا حُضَّارْ
അതിമനോഹരമായ സ്മരണകളാൽ ആ വഴികാട്ടിയെ അഭിവാദ്യം ചെയ്യൂ
സദസ്യരേ, ഞങ്ങളോടൊപ്പം സ്വലാത്ത് ചൊല്ലൂ
فَهُوَ عِمَادِي يَوْمَ الْمَعَادِ
نَبِيُّنَا طٰهَ الْمُخْتَارْ
അന്ത്യനാളിൽ അവിടുന്ന് എനിക്കവലംബമാണ്
നമ്മുടെ പ്രവാചകൻ ത്വാഹാ മുസ്തഫാ
صَلُّوا مَعَنَا
ഞങ്ങളോടൊപ്പം സ്വലാത്ത് ചൊല്ലൂ
هٰذَا الَّذِي سَرَى لَيْلًا
ثُمَّ دَنَا فَتَدَلَّى
രാത്രിയിൽ പ്രയാണം നടത്തിയവൻ ഇദ്ദേഹമാണ്
പിന്നീട് അവിടുന്ന് അത്യധികം അടുത്തു
وَهُوَ بِالْأُفُقِ الْأَعْلَى
حَبَاهُ الْوَاحِدُ الْسَّتَّارْ
അവിടുന്ന് ഉന്നതമായ ചക്രവാളത്തിലായിരിക്കെ
ഏകനായ പരിരക്ഷകൻ അവിടുത്തേക്ക് അനുഗ്രഹമേകി
فَهُوَ عِمَادِي يَوْمَ الْمَعَادِ
نَبِيُّنَا طٰهَ الْمُخْتَارْ
അന്ത്യനാളിൽ അവിടുന്ന് എനിക്കവലംബമാണ്
നമ്മുടെ പ്രവാചകൻ ത്വാഹാ മുസ്തഫാ
صَلُّوا مَعَنَا
ഞങ്ങളോടൊപ്പം സ്വലാത്ത് ചൊല്ലൂ
عَلَى الْعَرْشِ رَقَى الْجَمِيلْ
وَكَلَّمَهُ الْمَوْلَى الْجَلِيلْ
ആ മനോഹരരൂപൻ സിംഹാസനത്തിലേറി
പ്രതാപിയായ നാഥൻ അവിടുത്തോട് സംസാരിച്ചു
وَقَالَ أَبْشِرْ يَا خَلِيلْ
شَفَاعَتُكَ لِمَنْ تَخْتَارْ
നാഥൻ അരുളി "സന്തോഷിക്കൂ പ്രിയമിത്രമേ
നീ ഇച്ഛിക്കുന്നവർക്ക് നിന്റെ ശുപാർശയുണ്ട്"
فَهُوَ عِمَادِي يَوْمَ الْمَعَادِ
نَبِيُّنَا طٰهَ الْمُخْتَارْ
അന്ത്യനാളിൽ അവിടുന്ന് എനിക്കവലംബമാണ്
നമ്മുടെ പ്രവാചകൻ ത്വാഹാ മുസ്തഫാ
صَلُّوا مَعَنَا
ഞങ്ങളോടൊപ്പം സ്വലാത്ത് ചൊല്ലൂ
صَلَّى مَوْلَانَا عَلَيْهْ
وَالْآلِ وَالصَّحْبِ لَدَيْهْ
നമ്മുടെ നാഥൻ അവിടുത്തെ മേൽ അനുഗ്രഹം ചൊരിയട്ടെ
അവിടുത്തെ കുടുംബത്തിലും കൂടെയുള്ള അനുചരന്മാരിലും
مَنْ جَاهَدُوا بَيْنَ يَدَيْهْ
وَنَوَّرُوا لَنَا الْأَفْكَارْ
അവിടുത്തെ സന്നിധിയിൽ പോരാടിയവരാണവർ
അവർ നമുക്കായി ചിന്തകളെ പ്രകാശിപ്പിച്ചു
فَهُوَ عِمَادِي يَوْمَ الْمَعَادِ
نَبِيُّنَا طٰهَ الْمُخْتَارْ
അന്ത്യനാളിൽ അവിടുന്ന് എനിക്കവലംബമാണ്
നമ്മുടെ പ്രവാചകൻ ത്വാഹാ മുസ്തഫാ
صَلُّوا مَعَنَا
ഞങ്ങളോടൊപ്പം സ്വലാത്ത് ചൊല്ലൂ