بَادِرْ لَقَدْ فَاتَتْكَ الْغَنَائِمْ
വേഗത്തിലാകൂ! നേട്ടങ്ങൾ നിന്നെ കടന്നുപോയിരിക്കുന്നു.
Ml
Ml
بَادِرْ لَقَدْ فَاتَتْكَ الْغَنَائِمْ
تَقَاسَمُوهَا وَأَنْتَ نَائِمْ
വേഗത്തിലാകൂ, നിനക്ക് നേട്ടങ്ങൾ നഷ്ടമായിരിക്കുന്നു
നീയുറങ്ങിക്കിടക്കുമ്പോൾ അവർ അത് വീതം വെച്ചെടുത്തു
وَلَوْ رَأَيْتَ الَّذِينَ فَازُوا
نُحْتَ كَمَا نَاحَتِ الْحَمَائِمْ
വിജയം വരിച്ചവരെ നീ കണ്ടിരുന്നുവെങ്കിൽ
പ്രാവുകൾ വിലപിക്കുന്നതുപോലെ നീയും വിലപിക്കുമായിരുന്നു
إِنْ رُمْتَ أَلَّا تَكُونَ نَادِمْ
قُمْ لِحَبِيبِ الْقُلُوبِ لَازِمْ
നീ ഒരിക്കലും ഖേദിക്കരുതെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ
എഴുന്നേൽക്കുക, ഹൃദയങ്ങളുടെ പ്രിയതമനെ മുറുകെ പിടിക്കുക
وَلَازِمِ الْبَابَ يَا مُعْنَّى
إِنَّ الْسَّعِيدَ الَّذِي يُلَازِمْ
ആ കവാടത്തിൽ ഉറച്ചുനിൽക്കൂ ഹേ ക്ലേശിതനായ മനുഷ്യാ
നിരന്തരം പറ്റിനിൽക്കുന്നവനാണ് യഥാർത്ഥ സൗഭാഗ്യവാൻ
مَنْ لَازِمَ الْبَابَ نَالَ قُرْبا
وَفَازَ بِالْأَجْرِ وَالْغَنَائِمْ
ആ കവാടത്തിൽ നിൽക്കുന്നവൻ സാമീപ്യം നേടുന്നു
പ്രതിഫലവും പുണ്യങ്ങളും കൊണ്ട് അവൻ വിജയിക്കുന്നു
وَلَا تَنَمْ سَاعَةَ الْتَّجَلِّي
فَلَيْسَ يَحْظَى بِالْأَجْرِ نَائِمْ
ദിവ്യവെളിപാടുകളുടെ വേളയിൽ നീ ഉറങ്ങരുത്
ഉറങ്ങുന്നവന് ആ പ്രതിഫലം പ്രാപിക്കാനാവില്ല
قَدْ جَرَحَتْ قَلْبِيَ الْخَطَايَا
وَلَسْتُ أَلْقَى لَهَا مَرَاهِمْ
പാപങ്ങൾ എന്റെ ഹൃദയത്തെ ആഴത്തിൽ മുറിപ്പെടുത്തിയിരിക്കുന്നു
അതിനുള്ള ഔഷധങ്ങളൊന്നും എനിക്ക് കണ്ടെത്താനായില്ല
سِوَى الْرِّضَا مِنْكَ يَا إِلَهِي
يَا وَاسِعَ الْجُودِ وَالْمَكَارِمْ
എന്റെ നാഥാ, നിന്റെ പ്രീതിയല്ലാതെ മറ്റൊന്നുമില്ല
വിശാലമായ ഔദാര്യവും ഗുണഗണങ്ങളും ഉള്ളവനേ
وَقَدْ تَوَسَّلْنَا يَا إِلَهِي
بِسَيِّدِ الْعَرَبِ وَالْأَعَاجِمْ
എന്റെ നാഥാ, ഞങ്ങൾ നിന്നിലേക്ക് സാമീപ്യം തേടിയിരിക്കുന്നു
അറബികളുടെയും അനറബികളുടെയും നേതാവ് മുഖേന
نَبِيِّنَا الْمُصْطَفَى الْتِّهَامِي
مَنْ جَاءَ لِلْأَنْبِيَاءِ خَاتَمْ
നമ്മുടെ പ്രവാചകൻ, തിരഞ്ഞെടുക്കപ്പെട്ട തിഹാമി
പ്രവാചകന്മാരുടെ മുദ്രയായി വന്നവൻ