صَلَّى عَلَيْكَ اللَّهُ يَا عَدْنَانِ
അല്ലാഹു താങ്കളിൽ അനുഗ്രഹം ചൊരിയട്ടെ, ഓ അദ്നാനേ.
Ml
صَلَّى عَلَيْكَ اللَّهُ يَا عَدْنَانِ
يَا مُصْطَفَى يَا صَفْوَةَ الْرَّحْمَٰنِ
അല്ലാഹു അങ്ങയിൽ അനുഗ്രഹം ചൊരിയട്ടെ ഓ അദ്‌നാൻ വംശജനേ
ഓ മുസ്തഫാ, ഓ റഹ്‌മാനായവനാൽ തിരഞ്ഞെടുക്കപ്പെട്ടവനേ
الْحَمْدُ لِلَّهِ الَّذِي أَعْطَانِي
هَذَا الْغُلَامَ الْطَّيِّبَ الْأَرْدَانِ
എനിക്ക് ഈ ബാലനെ നൽകിയ അല്ലാഹുവിനാകുന്നു സർവ്വസ്തുതിയും
പരിശുദ്ധമായ സ്വഭാവഗുണങ്ങളുള്ള ഈ ബാലനെ
قَدْ سَادَ فِي الْمَهْدِ عَلَى الْغِلْمَانِ
أُعِيذُهُ بِالْبَيْتِ ذِي الْأَرْكَانِ
തൊട്ടിലിൽ വെച്ചുതന്നെ അദ്ദേഹം മറ്റെല്ലാ ബാലന്മാരേക്കാളും ഉന്നതനായി
തൂണുകളുള്ള ആ വിശുദ്ധ ഗേഹത്തെക്കൊണ്ട് (കഅബ) ഞാൻ അദ്ദേഹത്തിന് കാവൽ തേടുന്നു
حَتَّى أَرَاهُ بَالِغَ الْبُنْيَانِ
أَنْتَ الَّذِي سُمِّيتَ فِي الْقُرْآنِ
അദ്ദേഹം പൂർണ്ണ വളർച്ച പ്രാപിക്കുന്നത് കാണുവോളം
ഖുർആനിൽ പരാമർശിക്കപ്പെട്ട ആ മഹാൻ അങ്ങുതന്നെയാകുന്നു
أَحْمَدُ مَكْتُوبٌ عَلَى الْجِنَانِ
صَلَّى عَلَيْكَ اللَّهُ فِي الْأَحْيَانْ
അഹമ്മദ് എന്ന നാമം സ്വർഗ്ഗത്തോപ്പുകളിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു
എല്ലാ നേരങ്ങളിലും അല്ലാഹു അങ്ങയിൽ അനുഗ്രഹം വർഷിക്കട്ടെ
أَحْمَدُهُ فِي الْسِّرِّ وَالْإِعَلْأَنِ
حَقًّا عَلَى الْإِسْلَامِ وَالْإِيمَانِ
രഹസ്യമായും പരസ്യമായും ഞാൻ അല്ലാഹുവിനെ സ്തുതിക്കുന്നു
ഇസ്‌ലാമിനും ഈമാനിനും അത് അത്യന്താപേക്ഷിതമാകുന്നു
يَا رَبَّنَا بِالْمُصْطَفَى الْعَدْنَانِ
اغْفِرْ ذُنُوبِي ثُمَّ أَصْلِحْ شَأْنِي
ഞങ്ങളുടെ നാഥാ, മുസ്തഫയായ അദ്‌നാൻ വംശജന്റെ പുണ്യം കൊണ്ട്
എന്റെ പാപങ്ങൾ പൊറുക്കേണമേ, എന്റെ കാര്യങ്ങൾ നന്നാക്കേണമേ