عَلَيْكَ صَلَّى اللهْ يَا خَيْرَ خَلْقِ اللهْ
അല്ലാഹുവിന്റെ സൃഷ്ടികളിൽ ഉത്തമനായവരേ, അങ്ങയുടെ മേൽ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ.
Ml
عَلَيْكَ صَلَّى اللهْ يَا خَيْرَ خَلْقِ اللهْ
وَالْآلِ وَالْأَصْحَابْ وَالْقَوْمِ أَهْلِ اللهْ
يَا كَعْبَةَ الْأَسْرَارْ وَمَنْبَعِ الْأَنْوَارْ
بِالْعَزْمِ يَا مُخْتَارْ أَيَّدْتَ دِينَ اللهْ
രഹസ്യങ്ങളുടെ കഅ്ബയേ, പ്രകാശങ്ങളുടെ ഉറവിടമേ
ഓ മുസ്തഫാ, അചഞ്ചലമായ നിശ്ചയദാർഢ്യത്താൽ അങ്ങ് അല്ലാഹുവിന്റെ ദീനിനെ താങ്ങിനിർത്തി.
فِدَاؤُكَ الْأَرْوَاحْ وَمِثْلُهَا الْأَشْبَاحْ
يَا خِيِرَةَ الْفَتَّاحْ مِنْ أَنْبِيَاءِ اللهْ
ആത്മാക്കളും ശരീരങ്ങളും അങ്ങേയ്ക്കായി സമർപ്പിക്കുന്നു
അല്ലാഹുവിന്റെ പ്രവാചകന്മാരിൽ നിന്ന് വിജയദാതാവ് തെരഞ്ഞെടുത്ത ഉത്തമരായവരേ.
يَا مَنْ لَهُ الْبُرْهَانْ وَخُلْقُهُ الْقُرْآنْ
مَا كَانَتِ الْأَكْوَانْ وَحَقِّهِ لَوْلَاهْ
വ്യക്തമായ തെളിവുള്ളവരേ, ഖുർആൻ സ്വഭാവമായുള്ളവരേ
അവിടുത്തെ സത്യമായി പറയുന്നു, അങ്ങില്ലായിരുന്നുവെങ്കിൽ ഈ പ്രപഞ്ചം തന്നെ ഉണ്ടാകുമായിരുന്നില്ല.
لِوَاؤُكَ الْمَرْفُوعْ وَقَوْلُكَ الْمَسْمُوعْ
وَحُبُّكَ الْمَطْبُوعْ فِي مُهْجَةِ الْأَوَّاهْ
അങ്ങയുടെ കൊടി ഉയർത്തപ്പെട്ടിരിക്കുന്നു, അങ്ങയുടെ വാക്ക് കേൾക്കപ്പെടുന്നു
വിരഹത്താൽ തേങ്ങുന്ന ഓരോ പ്രേമിയുടെയും ഹൃദയത്തിൽ അങ്ങയുടെ സ്നേഹം പതിഞ്ഞിരിക്കുന്നു.
نَدْعُوكَ بِالسِّبْطَيْنْ لِكَشْفِ هَذَا الْغَيْمْ
يَا مَلْجَأَ الْكَوْنَيْنْ بِالْخَطْبِ بَعْدَ اللهْ
ഈ ദുഃഖമേഘം മാറാനായി അങ്ങയുടെ രണ്ട് പൗത്രന്മാരെ മുൻനിർത്തി ഞങ്ങൾ വിളിക്കുന്നു
അല്ലാഹുവിന് ശേഷം കഠിന ഘട്ടങ്ങളിൽ ഇരുലോകങ്ങളുടെയും അഭയസ്ഥാനമേ.
هَا أَنْتَ فِي الْمَحْشَرْ مُؤَيَّدُ الْمَظْهَرْ
فَكُلَّمَا تُذْكَرْ عَلَيْكَ صَلَّى اللهْ
വിചാരണനാളിൽ അങ്ങ് ഉന്നതമായ പദവിയിൽ പിന്തുണയ്ക്കപ്പെട്ടവനായി വിളങ്ങും
അങ്ങയെ സ്മരിക്കപ്പെടുമ്പോഴെല്ലാം അല്ലാഹു അങ്ങയുടെ മേൽ അനുഗ്രഹങ്ങൾ ചൊരിയട്ടെ.