لِغَيْرِ جَمَالِكُمْ نَظَرِي حَرَامُ
നിങ്ങളുടെ സൗന്ദര്യത്തിനല്ലാതെ എന്റെ നോട്ടം നിഷിദ്ധമാണ്.
Ml
لِغَيْرِ جَمَالِكُمْ نَظَرِي حَرَامُ
وَغَيْرُ كَلَامُكُمْ عِنْدِي كِلَامُ
നിങ്ങളുടെ സൗന്ദര്യത്തിനല്ലാതെ എന്റെ ദർശനം നിഷിദ്ധം
നിങ്ങളുടെ മൊഴികളല്ലാതെ മറ്റൊന്നും എനിക്ക് സംസാരമല്ല
وَعُمْرُ الْنَّسْرِ مِنْكُمْ بَعْضُ يَوْمٍ
وَسَاعَةُ غَيْرِكُمْ عَامٌ فَعَامُ
നിങ്ങളോടൊപ്പമുള്ള കഴുകന്റെ ആയുസ്സും ഒരു പകലിലെ അല്പനേരം മാത്രം
അന്യരോടൊപ്പമുള്ള ഒരു നിമിഷമാകട്ടെ നീണ്ട വർഷങ്ങൾ പോലെ
وَصَبْرِي عَنْكُمُ شَيْءٌ مُحَالٌ
وَمَا لِي قَاتِلٌ إِلَّا الْفِطَامُ
നിങ്ങളെ വിട്ടുള്ള ക്ഷമ എനിക്ക് അസാധ്യമാണ്
ഈ വേർപിരിയലല്ലാതെ മറ്റൊന്നും എന്നെ കൊല്ലുന്നില്ല
إِذَا عَايَنْتُكُمْ زَالَتْ هُمُومِيْ
وَإِنْ غِبْتُمْ دَنَا مِنِّيْ الْحِمَامُ
നിങ്ങളെ ദർശിക്കുമ്പോൾ എന്റെ വ്യസനങ്ങൾ നീങ്ങുന്നു
നിങ്ങൾ മറഞ്ഞുനിൽക്കുമ്പോൾ മരണം എന്നിലേക്ക് അടുത്തുവരുന്നു
أَوَدُّ بِأَنْ أَكُونَ لَكُمْ جَلِيسًا
وَتُنْصَبَ لِي بِرَبْعِكُمُ خِيَامُ
നിങ്ങളുടെ ചാരത്തിരിക്കുന്നവനാകാൻ ഞാൻ കൊതിക്കുന്നു
നിങ്ങളുടെ മുറ്റത്ത് എനിക്കായി കൂടാരങ്ങൾ ഉയർത്തപ്പെടാനും
فَدَاوُوا بِالْوِصَالِ مَرِيضَ هَجْرٍ
يَهِيمُ بِكُمْ إِذَا سَجَعَ الْحَمَامُ
സമാഗമത്താൽ വിരഹരോഗിയെ സുഖപ്പെടുത്തിയാലും
പ്രാവുകൾ കളകൂജനം ചെയ്യുമ്പോൾ അവൻ നിങ്ങളെ ഓർത്ത് അലയുന്നു
حَدِيثُ غَرَامِهِ فِيكُمْ قَدِيمٌ
وَمَلْبَسُهُ مِنَ الْحُبِّ الْسِّقَامُ
നിങ്ങളോടുള്ള അവന്റെ പ്രണയകഥ അതിപുരാതനമാണ്
അനുരാഗത്താലുള്ള തളർച്ചയാണ് അവന്റെ ഉടയാട
فَأَنْتُمْ فِي الْأُصُولِ أَجَلُّ أَصْلٍ
إِذَا شِئْتُمْ تَحَصَّلَ لِي الْمَرَامُ
മഹിതമായ വംശപാരമ്പര്യത്തിന്റെ ഉറവിടം നിങ്ങളാണ്
നിങ്ങൾ ഇച്ഛിച്ചാൽ എന്റെ ലക്ഷ്യം പൂർത്തീകരിക്കപ്പെടും
بِكُمْ صَعْبُ الْأُمُورِ يَعُودُ سَهْلًا
فَبِالْإِحْسَانِ جُودُوا يَا كِرَامُ
നിങ്ങളാൽ പ്രയാസങ്ങൾ എളുപ്പമായി ഭവിക്കുന്നു
ഹേ ഉദാരമതികളേ, കൃപയോടെ എന്നോട് കനിവ് കാട്ടിയാലും
وَلَيْسَ سِوَاكُمُ لِلْجُودِ أَهْلًا
فَكَيْفَ نَزِيلُ سُوحِكُمُ يُضَامُ
നിങ്ങളല്ലാതെ ഔദാര്യത്തിന് അർഹരായി മറ്റാരുമില്ല
നിങ്ങളുടെ അങ്കണത്തിലെ അതിഥി എങ്ങനെയാണ് അക്രമിക്കപ്പെടുക?